പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

പൂനെയില്‍ പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊലയ്ക്കായി മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് പ്രതികള്‍ നടത്തി. ഓണ്‍ലൈനായി കൊലപാതക രീതികള്‍ പഠിച്ചു. പദ്ധതി പാളിയാല്‍ അടുത്ത ശ്രമത്തിനുള്ള തയ്യാറെടുപ്പും പ്രതികള്‍ നടത്തിയിരുന്നതായും ചോദ്യം ചെയ്യലില്‍ വ്യക്തമായി.

ഇഷ്ടമല്ലായിരുന്നെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറാമായിരുന്നില്ലെ? കുടുംബത്തില്‍ നിന്നുള്ള സമ്മര്‍ദ്ദമായിരുന്നെങ്കില്‍ കാമുകനൊപ്പം ഒളിച്ചോടാനുമാവുമായിരുന്നു. എന്നിട്ടും എന്തിന് പ്രതിശ്രുത വരന്‍ കേതന്‍ അഗര്‍വാളിനെ കൊന്നു എന്ന ചോദ്യം കസ്റ്റഡിയിലുള്ള പ്രതികളോട് പൊലീസ് ആവര്‍ത്തിച്ച് ചോദിച്ചു. സമൂഹത്തിന് മുന്നില്‍ കുടുംബത്തിനുണ്ടാവുന്ന നാണക്കേട് ഭയന്നാണാണ് മറ്റ് വഴികള്‍ക്ക് പകരം കൊലപാതകം തെരഞ്ഞെടുത്തതെന്ന് ആവര്‍ത്തിക്കുകയാണ് പ്രതിയ സിയ ഗോയല്‍. കൊലപാതകത്തിന് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പാണ് നടത്തിയത്. അഞ്ച് മാസത്തിനിടെ രണ്ടായിരത്തിലേറെ തവണ കാമുകന്‍ ചേതന്‍ ചൌധരിയുമായി സിയ ഫോണില്‍ സംസാരിച്ചു. വാട്‌സ്ആപ്പ് കോളിന് പുറമെയാണിത്. പലപ്പോഴും രണ്ടും മൂന്നും മണിക്കൂര്‍ നീണ്ട സംസാരം. ഇന്റര്‍നെറ്റില്‍ പലതരം കൊലപാതക രീതിയെക്കുറിച്ച് പ്രതികള്‍ തെരഞ്ഞു. രണ്ട് തവണ ശ്രമം നടത്തി. മൂന്നാം തവണയാണ് വിജയിച്ചത്.അതുവരെ യാതൊരു സംശയവും തോന്നിക്കാതെ കേതനെ അത്രമേല്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിയായി സിയ അഭിനയിച്ചു.

മൂന്നാം ശ്രമം പരാജയപ്പെട്ടാല്‍ മഹാബലേശ്വറില്‍ എത്തിച്ച് അടുത്ത ശ്രമം നടത്താനും പദ്ധതിയുണ്ടായിരുന്നു. ലോഹഗട്ടില്‍ വച്ച് കൊലപാതകത്തിന് നാല് ദിവസം മുന്‍പും സിയയും കേതനും പോയിരുന്നു. അന്ന് തള്ളിയിടാന്‍ ശ്രമിച്ചെങ്കിലും കേതന്‍ വീണില്ല. പാമ്പിന് കണ്ട് പേടിച്ച് തള്ളിപ്പോയതാണെന്ന് സിയ അന്ന് കള്ളവും പറഞ്ഞു. നിരന്തരം എന്തിന് ലോഹഗട്ട് കോട്ടയിലേക്ക് പോയെന്ന് കേതന്റെ കുടുംബം സിയയോട് ചോദിച്ചെങ്കിലും പരുങ്ങി. ഇതോടെയാണ് സംശയം ബലപ്പെടുന്നത്. പ്രതികള്‍ തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും.

Related Posts

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ
  • August 11, 2026

ജാർഖണ്ഡിൽ JPSC പരീക്ഷാ ക്രമക്കേടിനെതിരെ പ്രതിഷേധം തുടരുന്നതിനിടെ വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയെ സിജെപി അപലപിച്ചു. പൊലീസിൽ നടപടിയിൽ അന്വേഷണം വേണമെന്നും അഭിജിത്ത് ദീപ്കെ ആവശ്യപ്പെട്ടു.…

Continue reading
ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച
  • August 10, 2026

സുരക്ഷയെക്കരുതി താന്‍ മണ്ണില്‍ കുഴിച്ചിട്ട സമ്പാദ്യം മുഴുവന്‍ ഒരു വര്‍ഷത്തിന് ശേഷം നശിച്ച് പോയതില്‍ നെഞ്ച് തകര്‍ന്ന് രാജസ്ഥാനിലെ ഒരു കര്‍ഷകന്‍. രാജസ്ഥാനിലെ ബലോട്ര ജില്ലയില്‍ മംഗിലാല്‍ മേഘ്വാള്‍ എന്ന കര്‍ഷകനാണ് മോഷ്ടാക്കളെ ഭയന്ന് 5 ലക്ഷം രൂപ കൃഷിയിടത്തില്‍ കുടുംബത്തിലുള്ളവരോടും…

Continue reading

You Missed

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്

ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം