‘ടെലഗ്രാം ലഭ്യമായി തുടങ്ങി’; താത്കാലിക നിരോധനത്തിന് ശേഷം ഇന്ത്യയിൽ ലഭ്യമായി

ടെലഗ്രാം ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. താത്കാലിക നിരോധനത്തിന് ശേഷം സമൂഹമാധ്യമ ആപ്പ് ഇന്ത്യയിൽ ലഭ്യമായി തുടങ്ങി. ആൻഡ്രോയിഡ് പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ആപ്പ് മടങ്ങിയെത്തി. നീറ്റ് പുനപരീക്ഷയുടെ പശ്ചാത്തലത്തിലാണ് ആപ്പിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഈ മാസം 30 വരെ ചില നിയന്ത്രണങ്ങൾ തുടരും. ജൂൺ 22 വരെയാണ് ഇന്ത്യയിൽ ടെലഗ്രാമിന് പൂർണ വിലക്കേർപ്പെടുത്തിയിരുന്നത്. നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ശുപാർശയെത്തുടർന്നാണ് നടപടി.

പരീക്ഷാ കാലയളവിലും അതിനു തൊട്ടുപിന്നാലെയുള്ള ദിവസങ്ങളിലും മാത്രമായിരിക്കും ഈ നിയന്ത്രണമെന്നും എൻടിഎ വ്യക്തമാക്കി.നിരോധനത്തിന് പുറമെ, ജൂൺ 30 വരെ ഇന്ത്യയിൽ മെസ്സേജുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചർ നിർജ്ജീവനമാക്കാൻ ടെലഗ്രാമിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻപ് ഗ്രൂപ്പ് അഡ്മിൻമാർ പഴയ സന്ദേശങ്ങൾ എഡിറ്റ് ചെയ്ത് പുതിയ ഫയലുകൾ അറ്റാച്ച് ചെയ്യുകയും തുടർന്ന് യഥാർത്ഥ സമയം മാറാതെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ച് വ്യാജ ചോദ്യപേപ്പർ ചോർച്ചാ തെളിവുകൾ നിർമ്മിക്കാൻ ഈ ഫീച്ചർ ദുരുപയോഗം ചെയ്തതായും എൻടിഎ ചൂണ്ടിക്കാട്ടി.

Related Posts

മരിച്ചത് രണ്ട് മുതിർന്നവരും ഒരു കുട്ടിയും; ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്‌ണുനാഥ്‌
  • June 23, 2026

കൊല്ലം കൊട്ടാരക്കരയിലുണ്ടായ ടിപ്പർ ലോറി അപകടത്തിൽ മൂന്ന് മരണം സ്ഥിരീകരിച്ചതായി മന്ത്രി പി സി വിഷ്‌ണുനാഥ്‌ . ടിപ്പർ ലോറികളുടെ അപകടപ്പാച്ചിൽ ആശങ്കാജനകമാണെന്നും ഇത് നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ എടുക്കണമെന്ന് ഓർമിപ്പിക്കുന്നതാണ് ഈ സംഭവമെന്നും മന്ത്രി പറഞ്ഞു. ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ വേണ്ട…

Continue reading
ഇടി മിന്നല്‍ എംബാപ്പെ; ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ് നോക്കൗട്ടില്‍
  • June 23, 2026

ലോകകപ്പ് ഫുട്‌ബോളില്‍ ഇറാഖിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് നോക്കൗട്ടില്‍. കിലിയന്‍ എംബാപ്പെ രണ്ട് ഗോള്‍ നേടി. ഒസ്മാന്‍ ഡംബലെയാണ് മൂന്നാം ഗോള്‍ നേടിയത്. കനത്ത മഴയും ഇടിമിന്നലും മൂലം മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങാന്‍ വൈകിയത് രണ്ട് മണിക്കൂറോളം. ലോകകപ്പിന്റെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ടെലഗ്രാം ലഭ്യമായി തുടങ്ങി’; താത്കാലിക നിരോധനത്തിന് ശേഷം ഇന്ത്യയിൽ ലഭ്യമായി

‘ടെലഗ്രാം ലഭ്യമായി തുടങ്ങി’; താത്കാലിക നിരോധനത്തിന് ശേഷം ഇന്ത്യയിൽ ലഭ്യമായി

മരിച്ചത് രണ്ട് മുതിർന്നവരും ഒരു കുട്ടിയും; ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്‌ണുനാഥ്‌

മരിച്ചത് രണ്ട് മുതിർന്നവരും ഒരു കുട്ടിയും; ടിപ്പർ ലോറികളുടെ അപകടപ്പാച്ചിലിൽ നടപടിയുണ്ടാകുമെന്ന് മന്ത്രി പി സി വിഷ്‌ണുനാഥ്‌

അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും

അങ്കണവാടിയില്‍ മൂന്നര വയസുകാരി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവം; പ്രതിയുടെ അമ്മയെ ചോദ്യം ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച തീരുമാനം: വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ പടയൊപരുക്കം; വിഷയം സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ച തീരുമാനം: വി ഡി സതീശനെതിരെ കോണ്‍ഗ്രസില്‍ പടയൊപരുക്കം; വിഷയം സഭയിലുന്നയിക്കാന്‍ പ്രതിപക്ഷം

ഇടി മിന്നല്‍ എംബാപ്പെ; ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ് നോക്കൗട്ടില്‍

ഇടി മിന്നല്‍ എംബാപ്പെ; ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ് നോക്കൗട്ടില്‍

മെസിയുടെ ഇരട്ടപ്രഹരം: ഓസ്ട്രിയൻ പ്രതിരോധം തകർത്ത് അർജന്റീന, രണ്ടാം ജയം

മെസിയുടെ ഇരട്ടപ്രഹരം: ഓസ്ട്രിയൻ പ്രതിരോധം തകർത്ത് അർജന്റീന, രണ്ടാം ജയം