മാസപ്പടി കേസിൽ ED ചോദ്യം ചെയ്യൽ തുടരുന്നു; CMRL ഉദ്യോഗസ്ഥർ ഇന്നും എത്തും

സിഎംആർഎൽ എക്സാലോജിക് ദുരൂഹ ഇടപാടിലെ ഇഡി ചോദ്യം ചെയ്യൽ തുടരുന്നു. സിഎംആർഎൽ ഉദ്യോഗസ്ഥർ ഇന്നും എത്തും. എക്സിക്യൂട്ടീവ് ഡയറക്ടർ അനിൽ ആനന്ദ പണിക്കർ ഇന്ന് ഹാജരായേക്കും. സിഎംആർഎലുമായി ബന്ധപ്പെട്ട 3 പേരുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. 9 പേർക്കാണ് നോട്ടീസ് നൽക്കിയിട്ടുള്ളത്. പ്രതിപക്ഷ നേതാവിന്റെ മകൾ വീണ ടി യെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. SFIO റിപ്പോർട്ടിന്റെ അനുബന്ധ രേഖകളുടെ പൂർണ വിവരങ്ങൾ ഇന്ന് ഇഡിയ്ക്ക് ലഭിക്കും. 134 രേഖകളാണ് ലഭിക്കുക.

2016 മുതൽ 2020, 21 വരെയുള്ള കാലയളവിൽ 2.78 കോടി രൂപ കരിമണൽ കമ്പനിയായ സി എം ആർ എൽ ഐടി സേവനങ്ങൾക്ക് എന്ന പേരിൽ എക്സാലോജിക്കിന് നൽകിയിട്ടുണ്ട്. എന്നാൽ എക്സാജിക് സിഎംആർഎൽന് പ്രത്യേക സേവനങ്ങൾ ഒന്നും ചെയ്തില്ലെന്നാണ് ആദ്യം അന്വേഷണം നടത്തിയ SFIO കണ്ടെത്തൽ. സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ് കർത്തയെയും ജയ എസ് കർത്തയെയും, മകൾ ഷിബി എസ് കർത്തയെയും ഇ ഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു.

കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയെ വീണ്ടും ഇഡി ചോദ്യം ചെയ്യും. എസ്എഫ്ഐഒ റിപ്പോർട്ടിന്റെ അനുബന്ധ രേഖകളുടെ പൂർണ വിവരം ലഭിച്ച ശേഷം സമൻസ് അയക്കും. വീണ ടി നൽകിയ മൊഴി രേഖകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കും. സിഎംആർഎല്ലിന് നൽകിയെന്ന് പറയുന്ന സേവനങ്ങൾ എന്തെല്ലാമെന്ന് തെളിയിക്കാൻ രേഖകൾ ഹാജരാക്കാൻ വീണ ടിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.

Related Posts

ബജറ്റിൽ നെൽകർഷകർക്ക് അവഗണന; യുഡിഎഫിനെ ജയിപ്പിച്ചതിൽ പുനർചിന്തനം വേണ്ടി വരുമെന്ന് കർഷകർ
  • June 19, 2026

ബജറ്റിൽ നെൽകർഷകർക്ക് അവഗണന. മുഖ്യമന്ത്രി കഴിക്കുന്നതും അരിയാഹാരമല്ലേയെന്ന് കർഷകർ. ഒരു പ്രഖ്യാപനവുമില്ലാത്ത ബജറ്റിൽ കടുത്ത നിരാശയെന്ന് കുട്ടനാട്ടിലെ കർഷകർ പറഞ്ഞു. റിവോൾവിങ് ഫണ്ട്‌ പ്രകടന പത്രികയിയിൽ മാത്രം ഒതുങ്ങി. നെല്ലിന്റെ സംഭരണവില വർധിപ്പിച്ചില്ല. ഈ അവഗണന എന്തിനെന്ന് നെൽ കർഷക സംരക്ഷണ…

Continue reading
‘ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ബജറ്റ്’; വി ഡി സതീശന് നന്ദി അറിയിച്ച് മോഹൻലാൽ
  • June 19, 2026

പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്ന് മോഹൻലാൽ. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ടെലിഗ്രാമിന് വൻതിരിച്ചടി; താത്കാലിക നിരോധനത്തിനെതിരെ നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ടെലിഗ്രാമിന് വൻതിരിച്ചടി; താത്കാലിക നിരോധനത്തിനെതിരെ നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ബജറ്റിൽ നെൽകർഷകർക്ക് അവഗണന; യുഡിഎഫിനെ ജയിപ്പിച്ചതിൽ പുനർചിന്തനം വേണ്ടി വരുമെന്ന് കർഷകർ

ബജറ്റിൽ നെൽകർഷകർക്ക് അവഗണന; യുഡിഎഫിനെ ജയിപ്പിച്ചതിൽ പുനർചിന്തനം വേണ്ടി വരുമെന്ന് കർഷകർ

‘ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ബജറ്റ്’; വി ഡി സതീശന് നന്ദി അറിയിച്ച് മോഹൻലാൽ

‘ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ബജറ്റ്’; വി ഡി സതീശന് നന്ദി അറിയിച്ച് മോഹൻലാൽ

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിൽ

സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിൽ

അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങാൻ ക്യൂബ; സമ്പദ് വ്യവസ്ഥ തുറക്കാനുള്ള നടപടികൾ ആരംഭിച്ചു

അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങാൻ ക്യൂബ; സമ്പദ് വ്യവസ്ഥ തുറക്കാനുള്ള നടപടികൾ ആരംഭിച്ചു

ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം, വന്യമൃഗ ശല്യത്തിൽ എന്ത് നടപടി എന്ന് വ്യക്തമാക്കണം; ജോസ് കെ മാണി

ബജറ്റിൽ റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം, വന്യമൃഗ ശല്യത്തിൽ എന്ത് നടപടി എന്ന് വ്യക്തമാക്കണം; ജോസ് കെ മാണി