സിഎംആര്‍എല്‍ – എക്സാലോജിക് കേസ്; വീണ ടി ഇ ഡിക്ക് മുന്നില്‍; ചോദ്യം ചെയ്യലിന് ഹാജരായി

സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടി ഇ.ഡിയ്ക്ക് മുന്നില്‍. കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരായി. ഭര്‍ത്താവും എംഎല്‍എയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ ഡി ഓഫീസില്‍ എത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് എത്തിയില്ല. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിന്റെ വിവരങ്ങളും, റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെയും അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. 2016 മുതല്‍ 2020, 21 വരെയുള്ള കാലയളവില്‍ രണ്ട് കോടി എഴുപത്തി എട്ട് ലക്ഷത്തി ആയിരം രൂപ വീണയക്കും കമ്പനിയക്കുമായി കരിമണല്‍ കമ്പനിയില്‍ നിന്ന് ഐടി സേവനങ്ങള്‍ക്ക് എന്നപേരില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, എക്‌സാലോജിക് കമ്പനി കരിമണല്‍ കമ്പനിയ്ക്കായി പ്രത്യേക സേവനങ്ങളൊന്നും ചെയ്തില്ലെന്നാണ് ആദ്യം അന്വേഷണം നടത്തിയ എസ്എഫ്‌ഐഒ കണ്ടെത്തല്‍.

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ കര്‍ത്ത മകന്‍ ശരണ്‍ എസ് കര്‍ത്ത എന്നിവര്‍ ഇന്നലെ ഹാജരായിരുന്നു. ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെയും കഴിഞ്ഞ ദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഭാര്യയെയും മകനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. സിഎംആര്‍എല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് ശരന്‍ എസ് കര്‍ത്ത. സിഎംആര്‍എല്‍, എംപവര്‍ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനങ്ങളുടെ ഡയറക്ടറാണ് ജയ് എസ് കര്‍ത്ത.

പിഎംഎല്‍എ ആക്ട് 50 പ്രകരമാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. എസ്എഫ്‌ഐഒ കണ്ടെത്തലുകളും, ഇ ഡി ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇരുവരുടെയും ചോദ്യം ചെയ്യല്‍. സിഎംആര്‍എല്ലിന് എക്‌സാലോജിക് നല്‍കിയിട്ടുള്ള സേവനങ്ങളെ കുറിച്ചാണ് പ്രധാനമായും ചോദിച്ചറിയുക.

Related Posts

വിദ്യാർത്ഥികളെ ബസിൽ കയറ്റാതിരുന്ന സംഭവം, നടപടിയെടുത്ത് MVD; കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
  • June 18, 2026

വിദ്യാർത്ഥികളെ കണ്ടക്ടർ ബസിൽ കയറ്റാതിരുന്ന സംഭവത്തിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മൂന്നുമാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. രാംദാസിന് പ്രത്യേക ബോധവൽക്കരണ ക്ലാസ് നൽകാനും തീരുമാനം.ടക്കാഞ്ചേരി ജോയിന്റ് ആർടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചു വരുത്തി…

Continue reading
‘പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാകും?’ പ്രിയദർശിനി പദ്ധതിക്കെതിരെയുള്ള പൊതുതാല്പര്യ ഹർജിയിൽ ഹൈക്കോടതി
  • June 18, 2026

പ്രിയദർശിനി പദ്ധതിക്കെതിരെയുള്ള പൊതുതാല്പര്യ ഹർജിയിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. രാഷ്ട്രീയ നേട്ടത്തിനുള്ള തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു എന്ന് ഹർജിക്കാരൻ വാദിച്ചു. വാക്കുപാലിച്ചതായി കണ്ടുകൂടെയെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക എന്ന് കോടതി ചോദിച്ചു. ഹർജി വിധി പറയാൻ മാറ്റി. കർണാടകയിലും,…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വിദ്യാർത്ഥികളെ ബസിൽ കയറ്റാതിരുന്ന സംഭവം, നടപടിയെടുത്ത് MVD; കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

വിദ്യാർത്ഥികളെ ബസിൽ കയറ്റാതിരുന്ന സംഭവം, നടപടിയെടുത്ത് MVD; കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

‘പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാകും?’ പ്രിയദർശിനി പദ്ധതിക്കെതിരെയുള്ള പൊതുതാല്പര്യ ഹർജിയിൽ ഹൈക്കോടതി

‘പദ്ധതി നിർത്തണമെന്ന് എങ്ങനെ പറയാനാകും?’ പ്രിയദർശിനി പദ്ധതിക്കെതിരെയുള്ള പൊതുതാല്പര്യ ഹർജിയിൽ ഹൈക്കോടതി

‘മുഖ്യമന്ത്രി വിഡി സതീശന് അന്ധമായ ആർഎസ്എസ് ഭക്തി, പിഎം ശ്രീയുമായി മുന്നോട്ട് പോയാൽ ശക്തമായി പ്രതിഷേധിക്കും’; എസ്എഫ്ഐ

‘മുഖ്യമന്ത്രി വിഡി സതീശന് അന്ധമായ ആർഎസ്എസ് ഭക്തി, പിഎം ശ്രീയുമായി മുന്നോട്ട് പോയാൽ ശക്തമായി പ്രതിഷേധിക്കും’; എസ്എഫ്ഐ

‘ഞായറാഴ്ച മുതൽ വടക്കൻ കേരളത്തിൽ മഴ വീണ്ടും ശക്തമാകും’; 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

‘ഞായറാഴ്ച മുതൽ വടക്കൻ കേരളത്തിൽ മഴ വീണ്ടും ശക്തമാകും’; 3 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്, ആറ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

ഹോർമൂസ് സാധാരണ നിലയിലേക്ക്; 40 ഓളം കപ്പലുകൾ ഇന്ത്യയിലേക്ക് എത്തും, ഭൂരിഭാഗം കപ്പലുകളിൽ എൽപിജി ഇന്ധനം

ഹോർമൂസ് സാധാരണ നിലയിലേക്ക്; 40 ഓളം കപ്പലുകൾ ഇന്ത്യയിലേക്ക് എത്തും, ഭൂരിഭാഗം കപ്പലുകളിൽ എൽപിജി ഇന്ധനം

പരീക്ഷ ക്രമക്കേടിനെതിരെ ഒപ്പ് ശേഖരണ ക്യാമ്പയിനുമായി കോൺഗ്രസ്; ഇത് വെറും പ്രചരണമല്ല, ആവശ്യങ്ങൾ സർക്കാരിലേക്ക് എത്തിക്കാനുള്ള മാർഗമെന്ന് രാഹുൽ ഗാന്ധി

പരീക്ഷ ക്രമക്കേടിനെതിരെ ഒപ്പ് ശേഖരണ ക്യാമ്പയിനുമായി കോൺഗ്രസ്; ഇത് വെറും പ്രചരണമല്ല, ആവശ്യങ്ങൾ സർക്കാരിലേക്ക് എത്തിക്കാനുള്ള മാർഗമെന്ന് രാഹുൽ ഗാന്ധി