കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്)യിലെ ജോയിന്റ് രജിസ്ട്രാറും, സര്‍വകലാശാല രജിസ്ട്രാറുടെ പേഴ്സണല്‍ അസിസ്റ്റന്റുമായ മുഹമ്മദ് സലിം ടി.ബി. (54) നിര്യാതനായി. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലെ താമരശേരി ഹൗസിലുള്ള സ്വവസതിയില്‍ വെച്ചായിരുന്നു അന്ത്യം. പരേതനായ ടി.കെ. ബുഖാരിയുടെ മകനാണ്. ഭാര്യ: ഷിനു സലിം. മക്കള്‍: ഹനീന, ഹാനിയ, സന.






