മന്ത്രിമാരുടെ സ്റ്റാഫ് നിയമന ഉത്തരവുകള്‍ ലഭ്യമാകുന്ന സൈറ്റ് അപ്രത്യക്ഷം; സൈറ്റുകള്‍ പോയത് സണ്ണി ജോസഫിന്റെ ബന്ധു നിയമനം വിവാദമായതിന് പിന്നാലെ

സര്‍ക്കാര്‍ ഉത്തരവുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വെബ്‌സൈറ്റ് അപ്രത്യക്ഷമായി. മന്ത്രിമാരുടെ സ്റ്റാഫിലേക്കുള്ള നിയമനം പുരോഗമിക്കുന്നതിനിടെയാണ് സൈറ്റുകള്‍ അപ്രത്യക്ഷമായത്. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവിനെ സ്റ്റാഫില്‍ നിയമിച്ചത് വിവാദമായിരുന്നു. ബന്ധുനിയമനം വിവാദമാകുന്നതിനിടെ സൈറ്റുകളും പ്രവര്‍ത്തനരഹിതമായത് പല വിധ ആരോപണങ്ങള്‍ക്കും വഴിവയ്ക്കുകയാണ്.

പൊതുഭരണ വകുപ്പാണ് വെബ്‌സൈറ്റ് കൈകാര്യം ചെയ്യുന്നത്. മന്ത്രിമാരുടെ സ്റ്റാഫ് നിയമനത്തിന്റെ ഉത്തരവുകള്‍ ഉള്‍പ്പെടെ സൈറ്റുകള്‍ അപ്രത്യക്ഷമായതോടെ ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കുകയാണ്. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണ് വെബ്‌സൈറ്റ് ലഭിക്കാത്തതെന്നാണ് പൊതുഭരണ വകുപ്പിന്റെ വിശദീകരണം. ഉടന്‍ തന്നെ സൈറ്റുകള്‍ തിരിച്ചുവരുമെന്നും അധികൃതര്‍ അറിയിച്ചു.

മന്ത്രിമാരുടെ സ്റ്റാഫ് നിമയനങ്ങളുടെ കൃത്യമായ അപ്‌ഡേഷന്‍സ് വെബ്‌സൈറ്റുവഴി ലഭ്യമാക്കണമെന്നിരിക്കെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായത് സംശയാസ്പദമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവിന്റെ നിയമനം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയും അത് യുഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിന് വെബ്‌സൈറ്റ് അപ്രത്യക്ഷമാകലുമായി ബന്ധമുണ്ടോയെന്ന് ചോദ്യമുയരുകയാണ്.

Related Posts

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല
  • July 21, 2026

തൊടുപുഴയിൽ പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇത്തരം രീതികൾ വെച്ചുപൊറുപ്പിക്കാൻ ആകില്ല. സംഭവത്തിൽ എസ്പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി എടുക്കും. നാട്ടുകാർക്കെതിരെ പൊലീസ്…

Continue reading
‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI
  • July 21, 2026

സിജെപി പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് സിബിസിഐ. ക്രിയാത്മകമായ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയാറാകണം. പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു. ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്ക് നേരെയുണ്ടായെന്നും വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സിബിസിഐ പറഞ്ഞു. അതിനിടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

കേന്ദ്രത്തിന്റെ അനുനയ നീക്കത്തിന് വഴങ്ങാതെ രാഹുൽ ​ഗാന്ധി; പ്രതിഷേധം തുടർന്ന് കോൺ​ഗ്രസ്

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

സ്വന്തം പൗരന്മാരോട് ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയോ?; സിജെപി പ്രതിഷേധത്തെ അനുകൂലിച്ച് വിസ്മയ മോഹൻലാൽ

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

‘ഔദ്യോഗിക വാഹനത്തിൽ മദ്യവും ചീട്ടും; പൊലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ നടപടി’; രമേശ് ചെന്നിത്തല

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

ആശുപത്രി മാറ്റും; സോനം വാങ്ചുകിന്റെ ആവശ്യം അംഗീകരിച്ച് ഡൽഹി ഹൈക്കോടതി

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

‘കേന്ദ്രസർക്കാർ ചർച്ചയ്ക്ക് തയാറാകണം’; CJP പ്രതിഷേധത്തിന് നേരെയുള്ള പോലീസ് നടപടിയെ അപലപിച്ച് CBCI

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി രാജിവെക്കണം, സമരമുഖത്ത് വി.ഡി. സതീശനും; സിജെപി സമരത്തിനെത്തിയ കോൺഗ്രസ് എംപിമാരെയും നേതാക്കളെയും അറസ്റ്റ് ചെയ്തു