റഷ്യന്‍ ബന്ധത്തിന്റെ പേരില്‍ മോദിക്ക് മേല്‍ അമേരിക്ക സമ്മര്‍ദം ചെലുത്തുന്നു, ഈ ശ്രമം വിലപ്പോകില്ല: പുടിന്‍

റഷ്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള അമേരിക്കന്‍ ശ്രമം വിലപ്പോകില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേല്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നത് അന്താരാഷ്ട്ര ബന്ധങ്ങള്‍ക്ക് ദോഷകരമാണെന്നാണ് പുടിന്റെ പ്രതികരണം. റഷ്യന്‍ എണ്ണ വാങ്ങുന്ന കാര്യത്തില്‍ ഇന്ത്യയ്‌ക്കെതിരെ അമേരിക്ക തുടരുന്ന സമ്മര്‍ദ്ദങ്ങളുടെ പശ്ചാത്തലത്തിലാണ് പുടിന്റെ പ്രതികരണം. 

ഇന്ത്യയെ റഷ്യ കാണുന്നത് വിശ്വസ്ത പങ്കാളിയായിട്ടാണെന്ന് പുടിന്‍ പറഞ്ഞു. ഇന്ത്യ അമേരിക്കയടക്കമുള്ള രാജ്യങ്ങളുമായി ബന്ധം പുലര്‍ത്തുന്നത് റഷ്യ – ഇന്ത്യ ഉഭയകക്ഷി ബന്ധത്തിന് ഭീഷണിയല്ലെന്നും പുടിന്‍ വ്യക്തമാക്കി. ഇന്ത്യ – റഷ്യന്‍ വ്യാപാരം വരും വര്‍ഷങ്ങളില്‍ 100 ബില്യണ്‍ ഡോളറിലെത്തുമെന്നും പുടിന്‍ പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്‌സ് ബെര്‍ഗില്‍ ആഗോള വാര്‍ത്താ ഏജന്‍സികളുടെ മേധാവികളുമായുള്ള യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ സുഖോയ് Su-57 ഫൈറ്റര്‍ ജെറ്റ് പദ്ധതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ റഷ്യ ഒരുക്കമാണെന്നാണ് പുടിന്റെ മറ്റൊരു സുപ്രധാന പ്രഖ്യാപനം. സുഖോയ് Su- 57 ലോകത്തില്‍ ഇന്നുള്ള ഏറ്റവും മികച്ച എയര്‍ ക്രാഫ്റ്റാണെന്നും അദ്ദേഹം പ്രശംസിച്ചു. അഞ്ചാം തലമുറ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ഇത് ഇരുരാജ്യങ്ങളും സ്വതന്ത്രമായി വികസിപ്പിച്ചിട്ടുള്ളതാണെറങ്കിലും തുടര്‍ന്ന് ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും പുടിന്‍ പറഞ്ഞു.

Related Posts

‘വർഷങ്ങളോളം ഇന്ത്യ അമേരിക്കയെ മുതലെടുത്തു: വ്യാപാര കരാർ വൈകാതെ സാധ്യമാകും’; ട്രംപ്
  • June 5, 2026

വർഷങ്ങളോളം ഇന്ത്യ അമേരിക്കയെ മുതലെടുത്തുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ അമേരിക്കയ്ക്കു മേൽ വലിയ തീരുവകൾ ചുമത്തിയെന്നും ഇപ്പോൾ അത് മാറിമറിഞ്ഞിരിക്കുന്നുവെന്നും ഇന്ത്യയിൽ നിന്നും അമേരിക്ക പണമുണ്ടാക്കി തുടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ- അമേരിക്ക വ്യാപാര കരാർ വൈകാതെ സാധ്യമാകുമെന്നും…

Continue reading
‘US നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കുവൈത്തിനും ബഹ്‌റൈനും’: ഇറാൻ
  • June 3, 2026

യുഎസ് നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്തം കുവൈത്തിനും ബഹ്‌റൈനുമാണെന്ന് ആരോപിച്ച് ഇറാൻ. യുഎസ് നടത്തിയ ആക്രമണം വെടിനിർത്തൽ ധാരണയുടെ ലംഘനം. ഇറാനെതിരായ സൈനിക നടപടികൾക്ക് കുവൈത്തിന്റെയും ബഹ്റൈന്റെയും പ്രദേശങ്ങൾ യുഎസ് ഉപയോഗിച്ചുവെന്നും ഇറാൻ ആരോപിച്ചു. സ്വയം പ്രതിരോധത്തിനുള്ള അവകാശം തങ്ങൾക്കുണ്ട്. ആക്രമണം നടത്തിയ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം

ഒരു തൈ നടാം നല്ല നാളേയ്ക്ക് വേണ്ടി…; ഇന്ന് ലോക പരിസ്ഥിതിദിനം

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ; സർവീസ് നിർത്തി വെക്കേണ്ടി വരുമെന്ന് സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി

‘ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

‘ഇന്ത്യയിലേക്ക് യാത്ര തുടങ്ങി, ഇനി എന്റെ ഭാവി ഭരണഘടനയുടെ കൈയില്‍’; സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ്‌കെ നാളെ ഡല്‍ഹിയിലെത്തും; കനത്ത സുരക്ഷ

‘പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ട; ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്’; ബിനോയ് വിശ്വം

‘പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഉത്കണ്ഠ വേണ്ട; ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്’; ബിനോയ് വിശ്വം

മന്ത്രിമാരുടെ സ്റ്റാഫ് നിയമന ഉത്തരവുകള്‍ ലഭ്യമാകുന്ന സൈറ്റ് അപ്രത്യക്ഷം; സൈറ്റുകള്‍ പോയത് സണ്ണി ജോസഫിന്റെ ബന്ധു നിയമനം വിവാദമായതിന് പിന്നാലെ

മന്ത്രിമാരുടെ സ്റ്റാഫ് നിയമന ഉത്തരവുകള്‍ ലഭ്യമാകുന്ന സൈറ്റ് അപ്രത്യക്ഷം; സൈറ്റുകള്‍ പോയത് സണ്ണി ജോസഫിന്റെ ബന്ധു നിയമനം വിവാദമായതിന് പിന്നാലെ