‘കുട്ടികളുടെ കയ്യിൽ മിഠായി നൽകാതെ മേശപ്പുറത്ത് ഇട്ടു കൊടുക്കുത്തു, വി മുരളീധരൻ കാണിച്ചത് ബിജെപിയുടെ സംസ്കാരം’; പരസ്യമായി മാപ്പ് പറയണമെന്ന് വി ശിവൻകുട്ടി

മിഠായി വിതരണത്തിൽ വിവാദം. പ്രവേശനോത്സവത്തിൽ കട്ടേല ട്രൈബൽ റസിഡൻഷ്യൽ സ്കൂളിൽ വി മുരളീധരൻ എംഎൽഎ മിഠായി കുട്ടികൾക്ക് നൽകിയതാണ് വിവാദം ഇതിനിടയാക്കിയത്. കുട്ടികളുടെ കയ്യിൽ മിഠായി നൽകാതെ മേശപ്പുറത്ത് ഇട്ടു കൊടുക്കുകയായിരുന്നു.കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ കുട്ടികളോട് പരസ്യമായി മാപ്പ് പറയണമെന്ന് മുൻ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

ഏറ്റവും മാതൃകപരമായി പ്രവേശനോത്സവം നടത്തുന്ന ഒരു സംസ്ഥാനമാണ് കേരളം. വി മുരളീധരൻ കാണിച്ചത് മാടമ്പി, ജന്മി മനോഭാവം. ബിജെപിയുടെ സംസ്കാരമാണ് ഇതിലൂടെ കാണുന്നത്. Sc/St കുട്ടികൾ മാത്രം പഠിക്കുന്ന സ്ഥലത്ത് ആണ് ഇങ്ങനെ ഒരു സംഭവം നടന്നത്. പരസ്യമായി കുട്ടികളോട് മാപ്പ് പറഞ്ഞു കുട്ടികളുടെ കയ്യിൽ മിഠായി കൊടുക്കണം മിഠായിക്ക് പകരം പായസം ആയിരുന്നെങ്കിൽ മേശയിൽ ഒഴിച്ച് കൊടുക്കുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.

കുട്ടികളെ അധിക്ഷേപിക്കുകയാണ് മുരളീധരൻ ചെയ്തത്. അദ്ദേഹത്തെ തടയാനോ തിരുത്താനോ പോലും മന്ത്രി തുളസി തയാറായില്ലെന്നത് ഗുരുതര വീഴ്ചയാണെന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി.സമൂഹത്തിന്റെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗത്തിൽ നിന്നുള്ള കുട്ടികളോട് കാണിച്ച ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല. കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ് അവിടെ ഇത്തരമൊരു മോശം പ്രവണതയ്ക്ക് കൂട്ടുനിന്നത് എന്നത് പ്രതിഷേധാർഹമാണെന്നും വി ശിവൻകുട്ടി പറഞ്ഞു.

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ