ഒന്നും മിണ്ടാതെ; പിണറായി വിജയന്റെ വീട്ടിലെ ഇ ഡി പരിശോധനയില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ ഡി പരിശോധനയില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. റെയ്ഡുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും വിഷയത്തോട് പ്രതികരിച്ചില്ല.

നേരത്തെ, ഡല്‍ഹിയിലും കൊച്ചിയിലുമായി ഇന്നലെ ആറ് തവണ മുഖ്യമന്ത്രിയോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ മൗനം കോണ്‍ഗ്രസിനുള്ളിലും യുഡിഎഫിനുള്ളിലും ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. പിണറായി വിജയന്റെ വസതിയിലുണ്ടായ ഇഡി റെയ്ഡ് ഡല്‍ഹി കേന്ദ്രീകരിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം നേതാക്കള്‍ ആരോപിക്കുക കൂടി ചെയ്യുമ്പോള്‍ മുഖ്യമന്ത്രി എന്ത് കൊണ്ട് നിലപാട് പരസ്യപ്പെടുത്തില്ലെന്നാണ് ഭരണപക്ഷം മുറുമുറുക്കുന്നത്.

ഇന്ന് പാണക്കാടെത്തി സാദിഖ് അലി തങ്ങളെ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രിക്ക് കോഴിക്കോട് പൊതുപരിപാടികളും ഉണ്ട്. ഇ ഡി റെയ്ഡ് സംബന്ധിച്ച് ഇവിടെ എവിടെയെങ്കിലും മുഖ്യമന്ത്രി പ്രതികരിക്കുമോ എന്ന് രാഷ്ട്രീയകേരളം ഉറ്റു നോക്കുന്നു.ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നതില്‍ ആഭ്യന്തര വകുപ്പിനും, മന്ത്രി രമേശ് ചെന്നിത്തലയ്ക്കും ജാഗ്രതക്കുറവ് ഉണ്ടായതായും കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിന് ആക്ഷേപമുണ്ട്. സിപിഐഎമ്മിന് മുന്നില്‍ പൊലീസ് മുട്ടുമടക്കുന്നത് അംഗീകരിക്കാനാവില്ല എന്ന നിലപാടിലാണ് അവര്‍.

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ