കർണാടകയിൽ നേതൃമാറ്റം: സിദ്ധരാമയ്യയോട് പദവി ഒഴിയാൻ നിർ​​ദേശം; നിയമസഭാ യോഗം വിളിച്ച് രാജി പ്രഖ്യാപിക്കാൻ നീക്കം

കർണാടകയിൽ നേതൃമാറ്റത്തിന് കളമൊരുങ്ങുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പദവി ഒഴിയാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതായി റിപ്പോർട്ട്. കോൺഗ്രസ് നിയമസഭാ യോഗം വിളിച്ച് രാജി പ്രഖ്യാപിക്കാനാണ് നീക്കം. രാജ്യസഭാ തിരഞ്ഞെടുപ്പിനു മുമ്പ് നേതൃമാറ്റം ഉണ്ടായേക്കുമെന്ന് സൂചന. മുഖ്യമന്ത്രിപദം ഒഴിയാൻ സിദ്ധരാമയ്യയ്ക്ക്  സമയപരിധി നൽകിയിട്ടില്ല എന്ന ഹൈക്കമാൻഡ് വൃത്തങ്ങൾ. പദവി ഒഴിയുമെന്ന് സിദ്ധരാമയ്യ അടുപ്പമുള്ള മന്ത്രിമാരെ അറിയിച്ചതായി റിപ്പോർട്ട്.

കഴിഞ്ഞദിവസം സിദ്ധരാമയ്യ ഡികെ ശിവകുമാർ എന്നിവരുമായി ഹൈക്കമാൻഡ് ആറുമണിക്കൂർ പ്രത്യേകം ചർച്ച നടത്തിയിരുന്നു. കർണാടകയിലെ മുഖ്യമന്ത്രി തർക്കത്തിൽ മാരത്തൺ ചർച്ചയാണ് എഐസിസി ആസ്ഥാനത്ത് നടന്നത്. രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും സിദ്ധരാമയ്യയായും ഡി കെ ശിവകുമാറുമായും ഒന്നിച്ചും ഒറ്റയ്ക്കും ചർച്ചകൾ നടത്തി. സിദ്ധരാമയ്യ രാജിവച്ചേക്കുമെന്നാണ് സൂചന. എന്നാൽ ഹൈക്കമാൻഡ് തീരുമാനത്തിൽ സിദ്ധരാമയ്യ പക്ഷത്തിന് കടുത്ത അതൃപ്തിയുണ്ട്.

കർണാടകയിലെ മുഖ്യമന്ത്രിപദം ഡി കെ ശിവകുമാറിനായി ഒഴിഞ്ഞുനൽകണമെന്ന് ഹൈക്കമാൻഡ് സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായാണ് വിവരം. ഡൽഹിയിൽ ഉന്നത പദവിയും രാജ്യസഭ സീറ്റിൽ മത്സരിപ്പിക്കാനാണ് കോൺഗ്രസിൽ ധാരണ.

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ