യുവതി ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത സംഭവം; ശരീരത്തിൽ മർദ്ദനമേറ്റ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

കാസർകോട് പാണലത്ത് ഭർതൃവീട്ടിൽ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്ത യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. മുഖത്തും കൈയിലും പാടുകളുണ്ട്. ആത്മഹത്യാ ചെയ്ത ദിവസം യുവതിയെ മർദിച്ചിരുന്നുവെന്ന് റിമാൻഡിൽക്കഴിയുന്ന ഭർത്താവ് കെഎ മുഹമ്മദ് ആദിൽ സമ്മതിച്ചു. നഖത്തിന്റെ പാടുകളും ശരീരത്തിലുണ്ട്. ഇന്നലെ രാത്രി അറസ്റ്റിലായ ഭർത്താവ് കെഎ മുഹമ്മദ് ആദിൽ റിമാൻഡിൽ ആണ്.

ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ആദിലിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ആത്മഹത്യ പ്രേരണകുറ്റം, സ്ത്രീധനം ചോദിച്ചുള്ള പീഡനം എന്നി വകുപ്പുകള്‍ ചുമത്തി വിദ്യാനഗര്‍ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.

ശനിയാഴ്ച വൈകിട്ടാണ് 24 കാരിയായ ഫാത്തിമത്ത് സുഫൈദ ഭര്‍തൃ വീട്ടുകാര്‍ക്ക് മുന്നില്‍ വച്ച് ആസിഡ് കഴിച്ചത്. ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പാണ് സുഫൈദയും ആദിലും തമ്മിലുള്ള വിവാഹം നടന്നത്. തുടര്‍ന്ന് ഇങ്ങോട്ട് സ്വര്‍ണം ആവശ്യപ്പെട്ട് നിരന്തരം പീഡനം ഉണ്ടായിരുന്നതായി സുഫൈദയുടെ കുടുംബം പരാതിപ്പെട്ടിരുന്നു.

Related Posts

MBBS വിദ്യാർഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: സൈബർ പൊലീസ് പ്രതിയെ കണ്ടുപിടിക്കാൻ ഇടപെട്ടില്ലെന്ന് പരാതിക്കാരി
  • July 23, 2026

തിരുവനന്തപുരം മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തിൽ ആറ് മാസം മുൻപേ പൊലീസിന് പരാതി നൽകിയിരുന്നുവെന്ന് വിദ്യാർഥിനി ട്വന്റിഫോറിനോട്. റെഡ്ഡിറ്റ് ,ഇൻസ്റ്റാഗ്രാം , ടെലഗ്രാം എന്നീ സൈറ്റുകൾ വഴിയാണ് പ്രതി അബേൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സൈബർ…

Continue reading
ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റി; നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തി; മകളെ വിവാഹം ചെയ്തുനല്‍കാത്തതില്‍ പിതാവിന് ക്രൂരമര്‍ദനം
  • July 17, 2026

തിരുവനന്തപുരം നഗരൂരില്‍ പിതാവിനെയും മകനെയും വിളിച്ചുവരുത്തി ക്രൂരമായ മര്‍ദിച്ച കേസില്‍ പ്രധാന പ്രതിയെ തിരിച്ചറിഞ്ഞു. സുധീഷ് എന്നയാളുടെ നേതൃത്വത്തിലാണ് വടശ്ശേരിക്കോണം സ്വദേശി അനില്‍കുമാറിനെയും മകനെയും മര്‍ദിച്ചത്. അനില്‍കുമാറിന്റെ ചെവിയില്‍ സ്‌ക്രൂഡ്രൈവര്‍ കുത്തിക്കയറ്റിയും നാക്കില്‍ പ്ലെയര്‍ കൊണ്ട് അമര്‍ത്തിയും നഖം വലിച്ചുപറിച്ചുമായിരുന്നു ക്രൂര…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

SFI പ്രതിഷേധങ്ങൾക്ക് നേരെ കണ്ണീർവാതകവും ജലപീരങ്കിയും, പിരിഞ്ഞ് പോകാതെ നിലയുറപ്പിച്ച് പ്രവർത്തകർ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘യുവാക്കളുടെ ക്ഷേമമാണ്, മോദി സർക്കാരിന്റെ ഉയർന്ന മുൻഗണന’; പേപ്പർ ചോർച്ച കേസുകളിൽ വിചാരണ വേഗത്തിലാക്കുമെന്ന് അമിത് ഷാ

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘മോഹൻലാലിൻറെ മകളുടെ പ്രതികരണം സിജെപിക്കുള്ള പിന്തുണയല്ല, വിസ്മയയ്ക്ക് രാഷ്ട്രീയപരമായ അറിവില്ല’; മേജർ രവി

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

‘പ്രധാനമന്ത്രിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല; ധർമേന്ദ്ര പ്രധാൻ രാജിവക്കണം’: പിണറായി വിജയൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു; തീയിട്ടത് CPIM പ്രവർത്തകരെന്ന് ടി പുരുഷോത്തമൻ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ

ആസ്വദിക്കാം സം​ഗീത സായാഹ്നം; ‘ദി ബൻസുരി സർക്കിൾ’ കൊച്ചിയിൽ