ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ DCC അംഗമാക്കി

ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ DCC അംഗമാക്കി ഇടുക്കി ഡിസിസി. DCC പ്രസിഡന്റ് സി പി മാത്യുവാണ് നിഖിൽ പൈലിയെ നാമനിർദേശം ചെയ്തത്. നാമനിർദേശം ചെയ്ത കത്തടക്കം പുറത്തുവന്നു. നിഖിൽ പൈലി ഉൾപ്പെടെ അഞ്ച് പേരെയാണ് DCC അംഗങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്.

തനിക്ക് ഇടുക്കി ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അംഗമായി പ്രവർത്തിക്കാൻ കോൺഗ്രസ് പാർട്ടി അവസരം നൽകി, KPCC പ്രസിഡന്റെ സണ്ണി ജോസഫ്, കെ സുധാകരൻ എംപി, DCC പ്രസിഡന്റ് സിപി മാത്യു എന്നിവർക്ക് പ്രത്യേക നന്ദി അറിയിച്ചുകൊണ്ട് നിഖിൽ പൈലി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

2022 ലാണ് പൈനാന് എൻജിനീയറിംഗ് കോളജിലെ വിദ്യാർഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായിരുന്ന ധീരജ് കൊല ചെയ്യപ്പെടുന്നത്. കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി എന്നാണ് കേസ്. ഇതിലെ ഒന്നാം പ്രതിയാണ് നിഖിൽ പൈലി. എന്നാൽ, പ്രതിയാണെങ്കിലും നിഖിൽ പൈലി നിരപരാധിയാണെന്ന നിലപാടിലായിരുന്നു ജില്ലയിലെ കോൺഗ്രസ് നേതൃത്വം. അതിന്റെ തുടർച്ചയായാണ് ഡിസിസി അംഗമായി നാമനിർദേശം ചെയ്തിരിക്കുന്നത്. ധീരജ് കൊല ചെയ്യപ്പെടുമ്പോൾ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു നിഖിൽ പൈലി. എന്നാൽ ഡിസിസി അംഗം പോലെ ഉത്തരവാദിത്തപ്പെട്ട പദവിയിലേക്ക് കൊലക്കേസ് പ്രതി എത്തുന്നതിൽ പാർട്ടിക്കുള്ളിലും അഭിപ്രായ വ്യത്യാസമുള്ളവരുണ്ട്.

Related Posts

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം
  • October 8, 2026

തിരുവനന്തപുരം: ഇന്ന് ചേർന്ന ബിജെപി നേതൃയോഗത്തിൽ വിവാദ വിഷയങ്ങൾ ചർച്ചയായില്ല. ചർച്ച ചെയ്തത് സർക്കാരിനെതിരായ ഒരു മാസത്തെ സമരപരിപാടികൾ മാത്രം. LDF – UDF ഒരുമിച്ചു എന്ന് ജനങ്ങളെ ബോധിപ്പിക്കണം. ശ്രീലേഖ രാജി, നഗരസഭ വിഷയങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറായില്ല.…

Continue reading
പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ
  • October 8, 2026

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നിൽ ഇനി അപേക്ഷിക്കാൻ പോകേണ്ടെന്ന് തീരുമാനിച്ച് സിപിഐ. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുൻകൈ എടുത്ത് ക്ഷണിച്ചാൽ മാത്രം ചർച്ച എന്നാണ് നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ തീരുമാനമാകും വരെ…

Continue reading

You Missed

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

കനേഡിയന്‍ എഴുത്തുകാരി ആന്‍ കാഴ്‌സന് സാഹിത്യ നൊബേല്‍

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

ഗ്യാനേഷ് കുമാറിനെതിരായ LDF UDF നീക്കം പ്രതിരോധിക്കണം; വിവാദങ്ങളിൽ തൊടാതെ ബിജെപി നേതൃയോഗം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

മുട്ടില്‍ മരംകൊള്ള: പുനരന്വേഷണം അനിശ്ചിതത്വത്തില്‍; ഫയല്‍ കൈമാറാത്ത റവന്യൂ വകുപ്പിന്റെ നീക്കത്തില്‍ ദുരൂഹത

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

വ്യാജ ഒപ്പ് പരാതി: മേയര്‍ വി വി രാജേഷിനെ ഒന്നാം പ്രതിയാക്കി കേസ്; ആര്‍ സുഗതന്‍ രണ്ടാം പ്രതി

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്