തിരുവനന്തപുരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: അന്വേഷണം അവസാനിപ്പിച്ച് പൊലീസ്

തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച് പോലീസ്. മൃതദേഹം അക്കാദമിക്ക് ആവശ്യത്തിന് ഉപയോഗിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് നടപടി. അതേസമയം മൃതദേഹം ഉപേക്ഷിച്ചത് ആരെന്ന് കണ്ടെത്താനായില്ല.

ഒരുമാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പരിസരത്ത് 6 മാസം പ്രായമുള്ള ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചത് ആരെന്നത് ഇതുവരെ കണ്ടെത്താൻ പൊലീസിനായില്ല. അക്കാദമിക്ക് ആവശ്യത്തിന് ഉപയോഗിച്ചിരുന്ന മൃതദേഹം എന്നാണ് പൊലീസിന്റെ നിഗമനം. ശരീരത്തിൽ ആന്തരിക അവയവങ്ങൾ ഒന്നുമുണ്ടായിരുന്നില്ല. മൃതദേഹത്തിന് വലിയ കാലപ്പഴക്കം ഉണ്ടെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇതോടെ അന്വേഷണം അവസാനിപ്പിക്കുകയാണ് പൊലീസ്.

മൃതദേഹം കണ്ടെത്തിയ ദിവസം തന്നെ മെഡിക്കൽ കോളേജ്, എസ് എ ടി ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഇത്തരത്തിൽ നവജാത ശിശുവിന്റെ ശരീരം സൂക്ഷിക്കില്ലെന്ന വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയിരുന്നു. അതെ മൊഴി തന്നെയാണ് അന്വേഷണസംഘത്തിന് മുന്നിലും ഇവർ നൽകിയിരിക്കുന്നത്. നായ്ക്കൾ എവിടെനിന്നെങ്കിലും കൊണ്ടിട്ടതാകാം എന്നതാണ് അധികൃതരുടെ അനൗദ്യോഗികമായിട്ടുള്ള പ്രതികരണം. പോലീസ് അന്വേഷണം അവസാനിപ്പിക്കുമ്പോഴും മൃതദേഹം എങ്ങനെ ചവർ കൂനയിൽ എത്തിയെന്ന ദുരൂഹത ബാക്കിയാണ്.

Related Posts

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
  • August 22, 2026

സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ നാല് ജില്ലകള്‍ക്ക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. (kerala rains yellow alert for…

Continue reading
‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading

You Missed

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

നഗ്നയാക്കി അപമാനിക്കുന്ന ഭരണകൂടവും വസ്ത്രം അളക്കുന്ന സദാചാരവും: ‘മിസ’ നാടക വിവാദം സ്‌നേഹലത റെഡ്ഡിയുടെ പോരാട്ടത്തെ ഓര്‍മിപ്പിക്കുമ്പോള്‍…

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

ഓണത്തിന് മുമ്പ് പുതിയ കെപിസിസി അധ്യക്ഷന്‍ ഉണ്ടായേക്കില്ല; ഇനിയും നടക്കാനുണ്ട് ഡല്‍ഹിയില്‍ നിര്‍ണായക ചര്‍ച്ചകള്‍

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും

അഭിമന്യു വധക്കേസ്: സാക്ഷി വിസ്‌താരം ഒക്ടോബറിൽ തുടങ്ങും