മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ്; പിടിയിലായ ബിലാൽ പ്രധാന ഏജന്റ്, റാക്കറ്റ് പ്രവർത്തിച്ചത് പൂർണ്ണമായും ദുബായ് കേന്ദ്രീകരിച്ച്, പൊലീസ് റിമാൻഡ് റിപ്പോർട്ട്‌

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ പിടിയിലായ ബിലാൽ പ്രധാന ഏജൻറ്റെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ട്‌. യുവതികളെ ദുബായിൽ എത്തിക്കുന്നതിന് അനുസരിച്ച് ബിലാലിന് പണം നൽകിയെന്ന് മുഖ്യ പ്രതി സിന്ധു കുറ്റസമ്മതം നടത്തി. സെക്സ് റാക്കറ്റ് പ്രവർത്തിച്ചത് പൂർണ്ണമായും ദുബായി കേന്ദ്രീകരിച്ചായിരുന്നു. കേസിനാസ്പദമായ സംഭവം നടക്കുമ്പോൾ ബിലാലും അലീനയും ഒരുമിച്ച് ദുബായിൽ എത്തിയെന്നും പൊലീസ് സ്ഥിരീകരിച്ചു. ബിലാലും സിന്ധുവുമായി നിരവധി പണമിടപ്പാടുകൾ നടന്നിട്ടുള്ളതായി പൊലീസ് സ്ഥിരീകരിച്ചു. ജൂൺ 5 വരെയാണ് ബിലാൽ എന്ന ശ്രീകുമാറിനെ റിമാൻഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി.

കേസിൽ ഒന്നാം പ്രതിയായ സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള അലീസ ഇവെന്റ്സ് എന്ന കമ്പനിയിലേക്ക് മേക്കപ്പ് ആർട്ടിസ്റ്റായി ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പരാതിക്കാരിയിൽ നിന്ന് വിസയ്ക്കും ടിക്കറ്റിനുമായി 4.70,000 രൂപ കൈപ്പറ്റി 20.02.2026 തീയതി സിന്ധു അയച്ച് കൊടുത്ത വിസയും ടിക്കറ്റും പ്രകാരം ദുബായിൽ എത്തുകയും ചെയ്തു. ഇവരെ കൂട്ടികൊണ്ടുപോയി പാസ്പോർട്ടും മൊബൈൽ ഫോണും കൈവശപ്പെടുത്തിയും ദുബായിലുള്ള റോളാർ സ്ട്രീറ്റിലുള്ള ബർദുബായി എന്ന സ്ഥലത്തുള്ള അൽസലാം അപ്പാർട്ടമെൻറിലുള്ള 607-ാം നമ്പർ മുറിയിൽ അന്യായമായി തടങ്കലിൽ പാർപ്പിച്ച് പ്രതികൾ നിർബന്ധിച്ച് കോളയിൽ എന്തോ വെളുത്ത പൊടി കലക്കി കുടിപ്പിച്ച് മയക്കികിടത്തുകയും കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി പരാതിക്കാരിയുടെ ഭർത്താവിൻറെ നമ്പറിലേയ്ക്കും ബന്ധുക്കളുടെ ഫോണിലേയ്ക്കും അയച്ചുകൊടുക്കുകയുമായിരുന്നു.

Related Posts

ഒരു കോടി നേടുമോ? സ്ത്രീ ശക്തി ലോട്ടറി SS-540 ഫലം ഇന്ന്
  • October 6, 2026

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-540 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് ഒരു കോടി രൂപയണ് ഒന്നാം സമ്മാനമായി ലഭിക്കുക. 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുക. മൂന്നാം സമ്മാനമായി 5…

Continue reading
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
  • October 3, 2026

റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. കോട്ടയം സ്വദേശികളായ ജെയ്‌സി മോള്‍ മാത്യു, ജോബിന ജോണി എന്നിവരാണ് മരിച്ച മലയാളികള്‍. ഇരുവരും സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുന്നവരാണ്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. തഞ്ചാവൂര്‍ പട്ടുകോട്ടയ്…

Continue reading

You Missed

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി

‘ഇനി പരസ്യ പ്രതികരണത്തിന് ഇല്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

‘ഇനി പരസ്യ പ്രതികരണത്തിന് ഇല്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ