കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങി; കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ്

പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. ആറന്മുള സ്വദേശിനി 68 കാരിയായ വത്സലയ്ക്കാണ് ദുരനുഭവം ഉണ്ടായത്. കുത്തിവെപ്പ് എടുത്തശേഷം ശരീരത്തിനുള്ളിൽ സൂചിയുടെ ഭാഗം കുടുങ്ങിയെന്നാണ് വത്സലയുടെ ആരോപണം. ഒരു വർഷമായി ശരീരത്തിൽ കുടുങ്ങിയ സൂചി, പുറത്തെടുക്കാനായി കഴിഞ്ഞ ദിവസം നടത്തിയ ശസ്ത്രക്രിയ വിജയിച്ചില്ല. മുഴുവൻ സൂചിയും പുറത്തെടുക്കാൻ ആയില്ലെന്നും വത്സല പറഞ്ഞു.

സംഭവത്തിൽ വിശദീകരണവുമായി കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. ശരീരത്തിൽ നിന്ന് പുറത്തെടുത്തത് കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ച് ആണെന്നും സൂചി കുടുങ്ങിയത് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ നിന്ന് തന്നെയാണോ എന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നും സൂചി പൂർണമായി നീക്കം ചെയ്യാൻ ശ്രമിച്ചെന്നുമാണ് അധികൃതർ നൽകിയ വിശദീകരണം.

Related Posts

മരണം വരെയും ആ രാത്രി മറക്കാന്‍ കഴിയില്ല; പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷ, ധനരാജിന്റെ ഭാര്യ എന്‍ വി സജിനി
  • November 23, 2026

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഐഎം പ്രവര്‍ത്തകന്‍ സി വി ധനരാജിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വിധി അല്‍പസമയത്തിനകം. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ധനരാജിന്റെ ഭാര്യ എന്‍ വി സജിനി ട്വന്റിഫോറിനോട് പറഞ്ഞു. വിധി നമുക്ക് അനുകൂലമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. തെറ്റ്…

Continue reading
വീണ്ടും വിലയിടിഞ്ഞ് പൊന്ന്: അഞ്ചാം ദിവസവും സ്വർണ വില താഴേക്ക്
  • November 20, 2026

തുടർച്ചയായ അഞ്ചാംദിവസവും സ്വർണ വിലയിൽ കുറവ്. ഇന്ന് പവന് 3,760 രൂപ താഴ്ന്നു. ഗ്രാമിന് 470 രൂപയാണ് കുറഞ്ഞത്. ഒരു പവന് 92,080 രൂപയും ഗ്രാമിന് 11, 510 രൂപയുമാണ് സ്വർണവില. അഞ്ച് ദിവസം കൊണ്ട് ഒരു പവന് കുറഞ്ഞത് 8,840…

Continue reading

You Missed

നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണം; പ്രതിരോധിക്കാന്‍ കെ സി വേണുഗോപാല്‍ ഗ്രൂപ്പ്

നേതാക്കള്‍ക്കെതിരായ സൈബര്‍ ആക്രമണം; പ്രതിരോധിക്കാന്‍ കെ സി വേണുഗോപാല്‍ ഗ്രൂപ്പ്

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു

കോഴിക്കോട് നിർമാണത്തിലിരുന്ന വീട് തകർന്ന് ഒരാൾ മരിച്ചു

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി ബിസ്ലെരി

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: സമാജ്‌വാദി പാര്‍ട്ടി – കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സര്‍ക്കാര്‍ നടപടി; വിശദീകരണവുമായി കമ്പനി

ബിസ്ലേരി കുടിവെള്ളത്തിനെതിരായുള്ള സര്‍ക്കാര്‍ നടപടി; വിശദീകരണവുമായി കമ്പനി

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരത്ത് നടുറോഡില്‍ വളര്‍ത്തുനായയുമായി യുവാവിന്റെ അഭ്യാസം; ചോദ്യം ചെയ്ത പൊലീസുകാരനെ നായയെ വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചു