‘ന്യൂജെന്‍ പിള്ളേരുടെ പൂക്കി CM ‘; വി ഡി സതീശന് ഡൽഹിയിൽ ജെൻസി കൂട്ടായ്മ സ്വീകരണം നൽകും

മുഖ്യമന്ത്രി വി ഡി സതീശന് സ്വീകരണം ഒരുക്കാൻ ജെൻസി കൂട്ടായ്മ. ഇന്ന് രാത്രി ഡൽഹിയിൽ എത്തുന്ന വി ഡി സതീശന് ജെൻസി കൂട്ടായ്മ സ്വീകരണം നൽകും. മുഖ്യമന്ത്രി ആയതിന് ശേഷം ഇതാദ്യമായിട്ടാണ് വി ഡി സതീശൻ ഡൽഹിയിലേക്ക് എത്തുന്നത്. ടീം ജെൻസി എന്ന പേരിൽ ജെഎൻയു, ജാമിയ ഡൽഹി സർവകലാശാല വിദ്യാർഥികളാണ് സ്വീകരണം നൽകുന്നത്.

ഇന്ന് വൈകിട്ട് 7.30 ഓടെ കേരളത്തിൽ നിന്ന് പുറപ്പെടുന്ന മുഖ്യമന്ത്രി രാത്രി പത്ത് മണിയോടെ ഡൽഹിയിൽ എത്തും. ഡൽഹിയിലെ കേരള ഹൌസിൽ വെച്ചാണ് സ്വീകരണം നൽകാനായി തീരുമാനിച്ചിരിക്കുന്നത്. നേരത്തെ മുഖ്യമന്ത്രി ചർച്ചകൾ നടക്കുന്നതിനിടെ ജെൻസി കൂട്ടായ്മ വി ഡി സതീശന് നൽകിയ സ്വീകരണം വിവാദമായിരുന്നു.

അതേസമയം, ഇന്ന് ഡൽഹിയിൽ എത്തുന്ന മുഖ്യമന്ത്രി വി ഡി സതീശൻ സോണിയ ഗാന്ധി, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. കെ പി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളിൽ വി ഡി സതീശന്റെ അഭിപ്രായം നിരാകരിക്കുക അസാധ്യമാകും.

Related Posts

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്
  • November 21, 2026

രാവണനെ മഹത്വവത്കരിച്ചു എന്ന് ആരോപിച്ച് ‘രാമായണ’ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. വസ്തുതകള്‍ വളച്ചൊടിച്ച് കെട്ടിച്ചമച്ച സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി ബജ്‌റംഗ് ലാല്‍ ബഗ്ര പറഞ്ഞു. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാണ് ആവശ്യം. ഇതിഹാസത്തെ വികൃതമാക്കാനും മതവികാരം…

Continue reading
അവസാനിക്കാത്ത നിഗൂഡതകളുമായി ‘ഭൗമ’ രണ്ടാം വാരത്തിലേക്ക്; പ്രദർശനം 145 തിയേറ്ററുകളിൽ
  • November 21, 2026

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടി മുന്നേറുന്ന ഗോഥിക് ഹൊറർ മിസ്റ്ററി ത്രില്ലർ ചിത്രം ‘ഭൗമ’ രണ്ടാം വാരത്തിലേക്ക്. 90-ൽ നിന്നും 145 തിയേറ്ററുകളുമായാണ് ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുന്നത്. മികച്ച പ്രതികരണമാണ് റിലീസ് കേന്ദ്രങ്ങളിലെല്ലാം ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ രണ്ടാം…

Continue reading

You Missed

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

ചാമ്പ്യന്‍സ് ലീഗും ലാ ലിഗയും റയല്‍ നേടും; കിരീടം സ്വന്തമാക്കുമെന്ന് മനസ് പറയുന്നു -കുക്കുറെല്ലയുടെ ഭാര്യ ക്ലോഡിയ

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാവണനെ മഹത്വവത്കരിച്ചു’; രാമായണ സിനിമയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലേക്ക്; ഏഴിമല നാവിക അക്കാദമിയിലെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കും

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍

കാണാതായ ഏഴുവയസുകാരിയെ കണ്ടെത്താന്‍ പൊലീസ് സ്റ്റേഷനില്‍ സബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പൂജ; സംഭവം വില്ലുപുരം സത്യമംഗലം പൊലീസ് സ്റ്റേഷനില്‍

സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം

സായ് ബാബയുടെ 101-ാം ജന്മദിനം, മുഖ്യമന്ത്രി പുട്ടപർത്തിക്ക്; കേരള മുഖ്യമന്ത്രി എത്തുന്നത് ഇതാദ്യം

സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിൽ തന്നെ ; പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല, വ്യക്തത വരുത്തി ദേവസ്വം ബോർഡ്

സ്പോട്ട് ബുക്കിംഗ് കേന്ദ്രം നിലയ്ക്കലിൽ തന്നെ ; പമ്പയിൽ സ്പോട്ട് ബുക്കിംഗ് കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണനയിലില്ല, വ്യക്തത വരുത്തി ദേവസ്വം ബോർഡ്