‘ഒരു ഡീലിൽ ലഭിക്കുക 50000 മുതൽ ഒരുലക്ഷം വരെ’; പിടിയിലായ ബിലാൽ റാക്കറ്റിലെ കണ്ണി, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ പിടിയിലായ ബിലാൽ മുഖ്യസൂത്രധാരനെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ. നിരവധി യുവതികളെ ബിലാൽ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ടെന്നും, ഒരു ഡീൽ നടത്തിയാൽ അൻപതിനായിരം മുതൽ ഒരുലക്ഷം രൂപവരെ ലഭിച്ചിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഒന്നാം പ്രതി സിന്ധുവിന്റെ അക്കൗണ്ടിൽ നിന്ന് ഗുണ്ടാ നേതാവ് ഔറംഗസേബിന്റെ അക്കൗണ്ടിലേക്ക് പണം പോയതിലും അന്വേഷണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദുബായിൽ വെച്ചാണ് ബിലാൽ സിന്ധുവുമായി പരിചയത്തിലായത്. സെക്സ് റാക്കറ്റിന്റെ പ്രവർത്തനം സജീവമായതോടെ ജോലി ഉപേക്ഷിച്ച് കേരളത്തിലേക്ക് മടങ്ങി. പിന്നീട് നിരവധി യുവതികളെയാണ് ദുബായിലേക്ക് എത്തിച്ചത്. വൻ സാമ്പത്തിക നേട്ടവും ഉണ്ടാക്കി.

നിരവധി യുവതികളെ വിദേശത്തേക്ക് എത്തിച്ചിട്ടുണ്ട്. കൊച്ചിയിലെ ഗുണ്ടാ നേതാവ് ഔറംഗസേബ്ബിലേക്ക് അന്വേഷണം ആരംഭിച്ചു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.

അതേസമയം, കേസിൽ രണ്ടാം പ്രതി അലീനയുടെ പങ്ക് വ്യക്തമാകുന്ന ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു. ഇടനിലക്കാരനുമായി തുക പറഞ്ഞുറപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്.

Related Posts

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കും; പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതും ആലോചനയിൽ
  • May 22, 2026

നീറ്റ് യുജി പരീക്ഷയ്ക്ക് പ്രായപരിധി ഏർപ്പെടുത്തിയേക്കും. പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതും കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്. അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കൂടുതൽ അറസ്റ്റിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സിബിഐ. എൻടിഎയിലെ കൂടുതൽ ഉദ്യോഗസ്ഥരെ സിബിഐ ചോദ്യം ചെയ്തേക്കും. മുൻ ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണൻ…

Continue reading
ഒരു കോടി നേടിയത് ആര്? കാരുണ്യ പ്ലസ് KN 624 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്
  • May 21, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് KN-624 ലോട്ടറിയുടെ സമ്പൂർണഫലം പുറത്ത്. PN 945080 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30 ലക്ഷം രൂപയാണ് ടിക്കറ്റിന്റെ രണ്ടാം സമ്മാനം. PT 771990 നമ്പരിലെ ടിക്കറ്റാണ്. മൂന്നാം സമ്മാനമായ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പുതിയ കെപിസിസി അധ്യക്ഷനായി ചരടുവലികൾ സജീവം; മൂന്ന് പേരുകൾ പരിഗണനയിൽ

പുതിയ കെപിസിസി അധ്യക്ഷനായി ചരടുവലികൾ സജീവം; മൂന്ന് പേരുകൾ പരിഗണനയിൽ

സൗഹൃദപരമായി മുന്നോട്ടുപോകും: ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി ഫിഷറീസ് മന്ത്രി

സൗഹൃദപരമായി മുന്നോട്ടുപോകും: ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുമായി കൂടിക്കാഴ്ച നടത്തി ഫിഷറീസ് മന്ത്രി

ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ഡൽഹി കലാപ ഗൂഢാലോചന കേസ്: പ്രതി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

‘ന്യൂജെന്‍ പിള്ളേരുടെ പൂക്കി CM ‘; വി ഡി സതീശന് ഡൽഹിയിൽ ജെൻസി കൂട്ടായ്മ സ്വീകരണം നൽകും