‘പിണറായി വിജയനെ അഭിവാദ്യം ചെയ്യുക എന്നത് എന്റെ നിലപാട്, ഞാനൊരു കമ്മ്യൂണിസ്റ്റായി തുടരും’; വി കുഞ്ഞികൃഷ്ണൻ

പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയായി. നിയമസഭയിൽ ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ. പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ സത്യപ്രതിജ്ഞ പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്തത് പിണറായി വിജയന് ഹസ്തദാനം നൽകിയ ശേഷമാണ്.

തിരികെ പിണറായി വിജയനും അഭിവാദ്യം ചെയ്തു.പിണറായി വിജയനെ അഭിവാദ്യം ചെയ്യുക എന്നത് എന്റെ നിലപാടെന്ന് വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ജനങ്ങൾ നൽകിയ ഉത്തരവാദിത്വമാണ് അവർ ആഗ്രഹിക്കുന്ന രീതിയിൽ വികസന പ്രവർത്തനങ്ങളുമായിട്ട് മുന്നോട്ട് പോകും. എല്ലാവരെയും അഭിവാദ്യം കൂട്ടത്തിൽ പിണറായി വിജയനെയും അഭിവാദ്യം ചെയ്തു. ഞാനൊരു കമ്മ്യൂണിസ്റ്റായി തുടരുമെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

പ്രോടെം സ്പീക്കറായ ജി. സുധാകരൻ ബഹുമാന്യനായ മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശനെയും ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവെന്ന് പിണറായി വിജയനെയും അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി. സിപിഐഎം നേതാക്കളായിരുന്ന ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയിൽ മത്സരിച്ചത്.

നാളെയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മേലുള്ള ചർച്ചകൾ നടക്കും. അഞ്ചിന് സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ സഭാ സമ്മേളനത്തിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പൊതുജനത്തെ അറിയിക്കാൻ ധവളപത്രവും ഇറക്കുന്നുണ്ട്.

Related Posts

പാറ്റകളെ പൂട്ടിയതാര്? കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു; ഇന്ത്യയില്‍ അക്കൗണ്ട് വിലക്കി എന്ന് സ്ഥാപകന്‍
  • May 21, 2026

സമൂഹമാധ്യമങ്ങളില്‍ തരംഗമായ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു. തെറ്റായതൊന്നും ചെയ്തിട്ടില്ലെന്നും ഇങ്ങനെ ഭയക്കുന്നത് എന്തിനെന്നും സിജെപി സ്ഥാപകന്‍ അഭിജിത്ത് ദീപ് ചോദിച്ചു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നുവെന്ന് സിജെപി സ്ഥാപകന്‍ അഭിജിത്ത് പറഞ്ഞു. മരവിപ്പിച്ചതിന് പിന്നാലെ…

Continue reading
തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ സഭയില്‍
  • May 21, 2026

തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂടി തമിഴ് നാട് നിയമസഭയിലെത്തി. 21 ടിവികെ എംഎല്‍എമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയില്‍ ചേരുന്നത് സംബന്ധിച്ച് മുസ്ലിം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പാറ്റകളെ പൂട്ടിയതാര്? കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു; ഇന്ത്യയില്‍ അക്കൗണ്ട് വിലക്കി എന്ന് സ്ഥാപകന്‍

പാറ്റകളെ പൂട്ടിയതാര്? കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചു; ഇന്ത്യയില്‍ അക്കൗണ്ട് വിലക്കി എന്ന് സ്ഥാപകന്‍

‘രാജ്യത്ത് ഇന്ധനക്ഷാമം ഇല്ല; പരിഭ്രാന്തരായി വാങ്ങി കൂട്ടേണ്ട ആവശ്യമില്ല’; കേന്ദ്രസർക്കാർ

തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ സഭയില്‍

തമിഴക വെട്രി കഴകം മന്ത്രിസഭയിലേയ്ക്ക് 23 പേര്‍ കൂടി; 59 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് കോണ്‍ഗ്രസ് മന്ത്രിമാര്‍ സഭയില്‍

പരാജയ കാരണമായ വിഷയങ്ങള്‍ ആരായുന്ന 34 ചോദ്യങ്ങള്‍; ചോദ്യാവലിയുമായി സിപിഐഎം; വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് എം വി ഗോവിന്ദന്‍

പരാജയ കാരണമായ വിഷയങ്ങള്‍ ആരായുന്ന 34 ചോദ്യങ്ങള്‍; ചോദ്യാവലിയുമായി സിപിഐഎം; വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമെന്ന് എം വി ഗോവിന്ദന്‍

‘ജയപരാജയങ്ങളില്‍ കട്ടക്ക് പാര്‍ട്ടിക്കൊപ്പം, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല’; താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി ജലീല്‍

‘ജയപരാജയങ്ങളില്‍ കട്ടക്ക് പാര്‍ട്ടിക്കൊപ്പം, ചെങ്കൊടി വിട്ടൊരു രാഷ്ട്രീയം ഇനിയില്ല’; താന്‍ പാര്‍ട്ടി വിടുന്നുവെന്ന പ്രചാരണം തള്ളി കെ ടി ജലീല്‍

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗിക പീഡനം; പരാതി സുല്‍ത്താന്‍ബത്തേരി സ്വദേശി ഹൈനസിനെതിരെ; മഡിവാള പൊലീസ് പരാതി സ്വീകരിച്ചില്ലെന്ന് യുവതി

ബെംഗളുരുവില്‍ മലയാളി വിദ്യാര്‍ഥിനിയ്‌ക്കെതിരെ ലൈംഗിക പീഡനം; പരാതി സുല്‍ത്താന്‍ബത്തേരി സ്വദേശി ഹൈനസിനെതിരെ; മഡിവാള പൊലീസ് പരാതി സ്വീകരിച്ചില്ലെന്ന് യുവതി