താര നിരയില്‍ പുതിയ സര്‍പ്രൈസ് ചേര്‍ത്താണ് റാണ ദഗ്ഗുബതിയും, വെങ്കിടേഷും അഭിനയിക്കുന്ന സീരിസിന്‍റെ രണ്ടാം സീസണ്‍ എത്തുന്നത് എന്നാണ് വിവരം.
നെറ്റ്ഫ്ലിക്സിന്‍റെ ആക്ഷന്‍ ത്രില്ലര്‍ സീരിസ് റാണാ നായിഡുവിന്‍റെ പുതിയ സീസണ്‍ വരുന്നു. രണ്ടാം സീസണിന്‍റെ ഷൂട്ടിംഗ് ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. താര നിരയില്‍ പുതിയ സര്‍പ്രൈസ് ചേര്‍ത്താണ് റാണ ദഗ്ഗുബതിയും, വെങ്കിടേഷും അഭിനയിക്കുന്ന സീരിസിന്‍റെ രണ്ടാം സീസണ്‍ എത്തുന്നത് എന്നാണ് വിവരം.
പുതിയ സീസണിൽ റാണയ്ക്കും വെങ്കിടേഷിനും ഒപ്പം എത്തുന്നത് അർജുൻ രാംപാലാണ്. നെറ്റ്ഫ്ലിക്സിന്‍റെ ഔദ്യോഗിക എക്സ് പേജില്‍ സീസണ്‍ 2 ചിത്രീകരണം നടക്കുകയാണ് എന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്. രണ്ടാം സീസണിലെ പ്രധാന വില്ലനായാണ് അര്‍ജുന്‍ രാംപാല്‍ എത്തുന്നത് എന്നാണ് സൂചന.
2023ൽ പുറത്തിറങ്ങിയ റാണാ നായിഡുവിന്‍റെ ആദ്യ സീസണിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അമേരിക്കൻ ക്രൈം നാടകമായ റേ ഡോനോവന്‍റെ റീമേക്കാണ് ഷോ. കരൺ അൻഷുമാനും സുപർൺ വർമ്മയും ചേർന്നാണ് ഇത് സംവിധാനം ചെയ്തത്. ലോക്കോമോട്ടീവ് ഗ്ലോബൽ ഇങ്കിന്‍റെ ബാനറിൽ സുന്ദർ ആരോൺ ഇത് നിർമ്മിച്ചത്. സുർവീൺ ചൗള, സുശാന്ത് സിംഗ്, അഭിഷേക് ബാനർജി, ആശിഷ് വിദ്യാർത്ഥി എന്നിവരും ഷോയിൽ അഭിനയിച്ചിരുന്നു.
റാണ നായിഡു ഒന്നാം സീസണില്‍ 10 എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. അതിൽ റാണ അഭിനയിച്ച റാണ നായിഡു എന്ന ക്യാരക്ടര്‍ വന്‍കിടക്കാരുടെ പുലിവാലുകള്‍ ഒതുക്കുന്ന ‘കോണ്‍ട്രാക്റ്റ് ഫിക്സറായാണ്’ എത്തിയത്. വെങ്കിടേഷ് റാണയുടെ പിതാവായ നാഗ നായിഡുവായി എത്തി. റാണയും നാഗയും തമ്മിലുള്ള ബന്ധത്തിലൂടെയാണ് സീരീസിന്‍റെ കഥ വളര്‍ന്നത്.
തെലുങ്കും ഹിന്ദിയും ഉൾപ്പെടെ ഒന്നിലധികം ഭാഷകളിലാണ് ഷോ റിലീസ് ചെയ്തതിരുന്നു. വന്‍ ആക്ഷനും വയലന്‍സും നിറഞ്ഞ ഷോ വെങ്കിടേഷിന്‍റെ വ്യത്യസ്തമായ വേഷത്താലാണ് ഏറെ ശ്രദ്ധ നേടിയത്.