വി ഡി സതീശന്‍ സര്‍ക്കാരിന്റെ വകുപ്പ് വിഭജനത്തില്‍ കല്ലുകടി; പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപം

വകുപ്പുകളില്‍ വ്യവസ്ഥയാകാതെ വി ഡി സതീശന്‍ സര്‍ക്കാരിന്റെ രണ്ടാംദിനം. പ്രധാന വകുപ്പുകള്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചെന്ന് ആക്ഷേപമുണ്ട്. ആരോഗ്യ വകുപ്പ് കെ മുരളീധരന് നല്‍കുന്നതില്‍ എ പി അനില്‍കുമാറിന് അതൃപ്തിയുണ്ട്. വൈദ്യുതിക്ക് പുറമേ കായികവും പാര്‍ലമെന്ററികാര്യവും നല്‍കി അനുനയിപ്പിക്കാനാണ് നിലവിലെ നീക്കം. മന്ത്രി പദത്തിന് പകരം രണ്ടര വര്‍ഷം വേറെ പദവി മാണി സി കാപ്പന്‍ ആവശ്യപ്പെട്ടു.

സത്യപ്രതിജ്ഞക്ക് പിന്നാലെ വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി വിജ്ഞാപനമിറക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍, അധികാരമേറ്റ് ഒരു ദിവസം കഴിഞ്ഞിട്ടും വകുപ്പ് വിഭജനം പൂര്‍ത്തിയാക്കാനായിട്ടില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസിന് വിട്ടുകൊടുത്ത മുസ്ലിം ലീഗ് പകരം ഫിഷറീസ് വകുപ്പ് ആവശ്യപ്പെടുന്നുണ്ട്. ലീഗിന് ഫിഷറീസ് വകുപ്പ് നല്‍കാന്‍ മുഖ്യമന്ത്രി തീരുമാനമെടുത്ത ശേഷമാണ് ലത്തീന്‍ കത്തോലിക്കാസഭയില്‍ നിന്ന് എതിര്‍പ്പ് വരുന്നത്. ഇതാണ് വകുപ്പ് വിഭജനം പൂര്‍ത്തിയാക്കുന്നതിന് മുന്നിലുളള പ്രധാന തടസം. വൈകുന്നേരത്തിനകം തര്‍ക്കം
പരിഹരിക്കാനാണ് ശ്രമം.

വകുപ്പുകളില്‍ തര്‍ക്കമുണ്ടെന്നും തീരുമാനം ഇന്നറിയാമെന്നും മന്ത്രി കെ മുരളീധരന്‍ പ്രതികരിച്ചു. ചില വകുപ്പുകളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അത് ഇന്നത്തോടെ പരിഹരിച്ച് ഇന്ന് വൈകുന്നേരത്തോടെ വിജ്ഞാപനം വരും. ഘടകക്ഷികളുമായിട്ടുള്ള തര്‍ക്കം പരിഹരിക്കുമ്പോള്‍ പാര്‍ട്ടിക്കകത്ത് ചില റീ അറേഞ്ച്‌മെന്റ് നടത്തേണ്ടി വരും. ഇന്നലെ സത്യപ്രതിജ്ഞ കഴിഞ്ഞിട്ടല്ലേയുള്ളൂ – അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയിലെ സീനിയര്‍ മന്ത്രിയായ എ.പി.അനില്‍ കുമാറിന് പ്രധാന വകുപ്പ് നല്‍കാത്തതിലും പ്രശ്‌നമുണ്ട്. വൈദ്യുതി, പാര്‍ലമെന്ററികാര്യം, സ്‌പോര്‍ട്‌സ്
വകുപ്പുകളാണ് മൂന്നാം തവണ മന്ത്രിയാകുന്ന എ.പി അനില്‍കുമാറിന് നീക്കിവെച്ചിരിക്കുന്നത്. തുറമുഖ വകുപ്പ് മുഖ്യമന്ത്രി കൈവശം വെച്ചിരിക്കുന്നതില്‍
കെ.സി.വേണുഗോപാല്‍ പക്ഷത്തിന് എതിര്‍പ്പുണ്ട്.

Related Posts

വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്
  • August 18, 2026

എറണാകുളം: വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ് കോളജ് മാനേജ്മെന്റ്. സേ പരീക്ഷ ഫീസ് 6000 ത്തിൽ നിന്ന് 1000 ആക്കി കുറച്ചു. KTU നിർദേശപ്രകാരമുള്ള മിനിമം ക്രെഡിറ്റ് സിസ്റ്റം നടപ്പാക്കുമെന്ന് ഉത്തരവിൽ കോളജ് അധികൃതർ സമ്മതിച്ചു. വിദ്യാർഥി…

Continue reading
മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന
  • August 18, 2026

CMRL-എക്സാലോജിക് മാസപ്പടി കേസിൽ വീണ്ടും ഇ.ഡി റെയ്ഡ്. കോഴിക്കോട് ഉൾപ്പെടെ എട്ടിടങ്ങളിലാണ് റെയ്ഡ്. രണ്ടാം തവണയാണ് പരിശോധന. ആദ്യ ഘട്ടത്തിൽ ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പരിശോധന നടത്തിയിരുന്നു. പിന്നീട് അന്വേഷണവുമായി മുന്നോട്ടുപോകാമെന്നുള്ള കോടതി അനുമതിയോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ…

Continue reading

You Missed

തിരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ

തിരഞ്ഞെടുപ്പിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം

മെലഡിയുടെ മാന്ത്രികൻ; ജോൺസൺ മാഷ് വിടപറഞ്ഞിട്ട് 15 വർഷം

‘അഭിജീത് ദിപ്കെ‌ AAP പ്രവർത്തകൻ: ജന്തർമന്തർ പ്രതിഷേധം കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ’; കിരൺ റിജിജു

‘അഭിജീത് ദിപ്കെ‌ AAP പ്രവർത്തകൻ: ജന്തർമന്തർ പ്രതിഷേധം കോൺഗ്രസ് കാലത്തായിരുന്നെങ്കിൽ വെടിയേറ്റ് ആയിരങ്ങൾ മരിച്ചേനെ’; കിരൺ റിജിജു

വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്

വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

മാസപ്പടി കേസിൽ വീണ്ടും ED റെയ്ഡ്; എട്ടിടങ്ങളിൽ പരിശോധന

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ

വന്ദേമാതര വിവാദം; പ്രതിപക്ഷത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് കേസുകൾ