മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു; ക്രൂരമായി മര്‍ദിച്ചു; നഗ്ന ദൃശ്യങ്ങള്‍ വീട്ടിലേക്ക് അയച്ചു നല്‍കി; നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് യുവതി

മോഡലിങ്ങിന്റെ മറവിലെ മനുഷ്യക്കടത്തില്‍ നേരിട്ട ക്രൂരത വെളിപ്പെടുത്തി പരാതിക്കാരി. ദുബായില്‍ എത്തിച്ച ശേഷം മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു. മര്‍ദിച്ച് പ്രതികരണശേഷി നഷ്ടപ്പെടുത്തി. നഗ്ന ദൃശ്യങ്ങള്‍ വീട്ടിലേക്ക് അയച്ചു നല്‍കിയെന്നും പരാതിക്കാരി വെളിപ്പെടുത്തുന്നു.

ദുബായിലെത്തുന്നത് വരെ ഇതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും ഇതിന് വേണ്ടിയാണ് കൊണ്ടുപോയതെന്നും അറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞു. പണം വാങ്ങിയതും വിദേശത്ത് ജോലി വാഗ്ദാനം ചെയ്തതും സിന്ധുവും അലീനയുമാണെന്നും അവര്‍ വെളിപ്പെടുത്തി. പണം നല്‍കിയ ശേഷം ദുബായില്‍ എത്തിച്ചു. ആദ്യം എത്തിച്ചത് ഫ്‌ളാറ്റിലാണ്. അവിടെ 8ഓളം യുവതികള്‍ ഉണ്ടായിരുന്നു. സിന്ധു പാസ്‌പോര്‍ട്ടും, ഫോണും കൈക്കലാക്കി. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കുടിപ്പിച്ചു. കുറെയേറെ മര്‍ദിച്ചു. പ്രതികരണ ശേഷി നഷ്ടപ്പെടുത്തി. വീട്ടിലേക്ക് നഗ്ന ദൃശ്യങ്ങള്‍ അയച്ച് നല്‍കുഞ്ഞിനെകൊലപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി – നേരിട്ടത് സമാനതകള്‍ ഇല്ലാത്ത ക്രൂരതയെന്ന് പരാതിക്കാരി വെളിപ്പെടുത്തി.

മോഡലിങ്ങിന്റെ മറവിലെ മനുഷ്യക്കടത്തില്‍ നടന്നത് കൊടും ക്രൂരതയെന്നാണ് യുവതിയുടെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. മേക്കപ്പ് ആര്‍ട്ടിസ്റ്റായാണ് യുവതിയെ മോഡലിങ് ഷോയ്ക്ക് കൊണ്ടുപോയത്. വിസയ്ക്കായി നാല് ലക്ഷം രൂപ വാങ്ങി. വിദേശത്ത് എത്തിയതോടെ ഭീഷണി തുടങ്ങി. സെക്‌സ് റക്കറ്റിന്റെ ഭാഗമാക്കാന്‍ ശ്രമിച്ചെന്നും, ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ മറവിലാണ് തട്ടിപ്പ് നടന്നതെന്നും അന്വേഷണ സംഘം പറയുന്നു.

ക്രൂരമായ മര്‍ദ്ദനവും പീഡനവുമാണ് പരാതിക്കാരി നേരിട്ടത്. പരാതിപ്പെട്ടതിന് പിന്നാലെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. കൊല്ലുമെന്നുള്‍പ്പടെയുള്ള് ഭീഷണികളാണ് മുഴക്കിയത്. പിടിയിലായ അലീനയാണ് ഭീഷണിപ്പെടുത്തിയത്. ഗുണ്ട നേതാവിന്റെ പെണ്‍ സുഹൃത്താണ് അലീന.

മികച്ച വരുമാനമുള്ള മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ദുബായില്‍ എത്തിക്കും. വിമാനത്താവളത്തില്‍ നിന്ന് യുവതികളെ കൊണ്ടുപോവുക ഹോട്ടല്‍ മുറിയിലേക്കായിരിക്കും. മയക്കുമരുന്ന് നല്‍കിയായിരുന്നു പീഡനം. ബോധരഹിതരാകുന്നതോടെ പലര്‍ക്കും കാഴ്ചവച്ചു. പിന്നീട് മൊബൈലില്‍ പകര്‍ത്തിയ പീഡന ദൃശ്യങ്ങള്‍ കാട്ടി ക്രൂരമായി മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

നിലവില്‍ മരട് പൊലീസിന് ഇതുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളാണ് ലഭിച്ചത്. മൂന്ന് യുവതികളെ അറസ്റ്റ് ചെയ്തു. മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത ഒന്നാംപ്രതി സിന്ധുവിനെ ഇന്ന് കൊച്ചിയില്‍ എത്തിക്കും.

Related Posts

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍
  • July 3, 2026

തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ലഹരി വിപണന ശൃംഖലയുടെ പൂര്‍ണ വിവരം പൊലീസിന്റെ കൈവശമുണ്ടെന്നും പെരുമ്പാവൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ പൊലീസുകാരെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എറണാകുളം പെരുമ്പാവൂരില്‍ നടന്ന റാലിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര…

Continue reading
‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ
  • July 3, 2026

സർക്കാരിൻ്റെ മദ്യനയത്തെ വിമർശിച്ച് മാർത്തോമാ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രോപ്പൊലീത്ത. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയായിരുന്നു വിമർശനം. മദ്യം പൂർണമായും വർജിക്കുകയാണ് സഭയുടെ ലക്ഷ്യം. ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചത് അംഗീകരിക്കാൻ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും’; പെരുമ്പാവൂരിനെ ക്ലീനാക്കാന്‍ തൂഫാന്‍ ജാഗരണ്‍

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

ഇന്ത്യന്‍ ഡോറി; അറബിക്കടലില്‍ പുതിയ ആഴക്കടല്‍ മത്സ്യത്തെ കണ്ടെത്തി സിഎംഎഫ്ആര്‍ഐ

റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയിൽ വാദം

റെയ്‌ഡ്‌ കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ED യോട് രാഷ്ട്രീയ വൈരാഗ്യമെന്ന് കോടതിയിൽ വാദം

സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

സിപിഐഎം പാർട്ടി ഓഫീസിനുള്ളിൽ പെരുമ്പാമ്പ്; സ്നേക്ക് റെസ്ക്യൂർ എത്തി പിടികൂടി

താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച

താമരശേരി സ്കൂളിൽ വിദ്യാര്‍ത്ഥി സ്‌കൂളില്‍ വാറ്റ് ചാരായം കൊണ്ടുവരുന്നത് മൂന്നാം തവണ, വാറ്റുകാരനായ രണ്ടാനച്ചൻ വിദേശത്തേക്ക് കടന്നു; പൊലീസിന് ഗുരുതര വീഴ്ച