‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

ചെന്നിത്തലയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തി വി ഡി സതീശൻ. വി ഡി സതീശൻ രമേശ്‌ ചെന്നിത്തലയുടെ വീട്ടിൽ എത്തി. അൻവർ സാദത്ത് മന്ത്രിസഭയിൽ വേണം. തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പിലും വിട്ടുവീഴ്ചയില്ല. ഐസി ബാലകൃഷ്ണനെയും മന്ത്രിയാക്കാൻ ആവശ്യപ്പെട്ടു. വൈകുന്നേരത്തോടെ തീരുമാനമാക്കാം എന്ന് ചെന്നിത്തലയ്ക്ക് നേതൃത്വം ഉറപ്പ് നൽകി.

അതേസമയം കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ ഉണ്ടാകും. ഹൈക്കമന്‍ഡ് അംഗീകാരത്തോടെ ഇന്ന് മന്ത്രിപ്പട്ടിക ഗവർണർക്ക് കൈമാറും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പിസി വിഷ്ണുനാഥും കണ്ടോൺമെന്റ് ഹൗസിലെത്തി. കോൺഗ്രസ് മന്ത്രി ലിസ്റ്റ് ഇന്ന് തന്നെ ഉണ്ടായേക്കുമെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസ്‌ മന്ത്രിമാരെ സംബന്ധിച്ച ലിസ്റ്റ് നിയുക്ത മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ദീപാ ദാസ് മുൻഷിയും കെസി വേണുഗോപാലുമായി ചർച്ച നടത്തി ഹൈക്കമാന്‍ഡിന് കൈമാറും.

11 മന്ത്രിമാരും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവുമാണ് കോൺഗ്രസിന് ലഭിക്കുക. അതേസമയം, യുഡിഎഫ് മന്ത്രിസഭയിൽ അഞ്ച് മന്ത്രിസ്ഥാനമെന്ന ആവശ്യം മുന്നോട്ട് വെച്ച മുസ്ലിം ലീ​ഗിന് മുന്നിൽ കോൺഗ്രസ് വഴങ്ങിയേക്കില്ല. നാല് മന്ത്രിസ്ഥാനം നൽകാമെന്നും അഞ്ചാം മന്ത്രിക്ക് പകരമായി ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം നൽകാമെന്ന നിർദേശം കോൺഗ്രസ് മുസ്ലിം ലീഗിന് മുന്നിൽ വെയ്ക്കും.

നിലവിലെ സാഹചര്യത്തിൽ അഞ്ച് മന്ത്രിസ്ഥാനം എന്ന ആവശ്യം കോൺഗ്രസ് അംഗീകരിച്ചേക്കില്ലെന്നാണ് സൂചന. ഘടക കക്ഷികളിൽ നിന്നും വിട്ടുവീഴ്ച പ്രതീക്ഷിച്ചാണ് കോൺഗ്രസ് നീക്കം. മുസ്ലിം ലീഗ് കൈവശം വെച്ചിരിക്കുന്ന വിദ്യാഭ്യാസ വകുപ്പ് തിരിച്ചെടുക്കുന്നതിലും കോൺഗ്രസിൽ ആലോചന നടക്കുന്നുണ്ട്. വിദ്യാഭ്യാസ വകുപ്പിന് പകരം, മറ്റൊരു വകുപ്പ് നൽകുന്നതാണ് പരിഗണനയിലുള്ളത്.

Related Posts

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും
  • September 29, 2026

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് മുദ്ര വെച്ച കവറില്‍ ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് കോടതി വിശദമായ വാദം…

Continue reading
മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി
  • September 28, 2026

കൊച്ചി: മെസ്സിയെ എത്തിക്കാം എന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച മുൻ‌കൂർ ജാമ്യപേക്ഷ തീർപ്പാക്കി. നിലവിൽ ചോദ്യം ചെയ്യൽ മാത്രമാണ് നടക്കുന്നതെന്നും അറസ്റ്റ് ആലോചിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചതോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ്…

Continue reading

You Missed

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്