‘കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചു; ഉമ്മന്‍ ചാണ്ടിയെപ്പോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചു’; ചാണ്ടി ഉമ്മന്‍

കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചെന്ന് നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍ ട്വന്റിഫോറിനോട് പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ചകള്‍ വിജയത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടിയെപോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

കേരളത്തിന് മുഖ്യമന്ത്രിയെ ലഭിക്കുമ്പോള്‍ തന്നെ പുതുപ്പള്ളിക്കൊരു മന്ത്രിയെ ലഭിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ശേഷം ഉമ്മന്‍ ചാണ്ടിയെ പോലൊരു വ്യക്തി തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതേപോലൊരു ആള്‍ തന്നെ വന്നിരിക്കുന്നു. അദ്ദേഹം മുഖ്യമന്ത്രിയാകുന്ന നിമിഷം തന്നെ പുതുപ്പള്ളിക്ക് മന്ത്രിയെ ലഭിക്കും. അതുകൊണ്ട് എന്നെ പ്രത്യേകിച്ച് മന്ത്രിയാക്കണമെന്നില്ല. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കും. അന്തിമ തീരുമാനമെടുക്കുന്നത് പാര്‍ട്ടിയാണല്ലോ. പാര്‍ട്ടി അവസരം തന്നതുകൊണ്ടാണ് ഞാന്‍ മത്സരിച്ചത്. പാര്‍ട്ടി അവസരം തന്നാല്‍ ഉറപ്പായാലും മന്ത്രിയാകും – അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തിന്റെ അതൃപ്തി മാധ്യമങ്ങള്‍ പറയുന്നതല്ലേ. എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടി ഇടപെടും. വിജയത്തിന്റെ ശോഭ കെട്ടിട്ടില്ല. വലിയ ഒരു ഇരുണ്ട കാലഘട്ടം അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് ഞങ്ങളെല്ലാം – അദ്ദേഹം പറഞ്ഞു.

Related Posts

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍
  • September 29, 2026

തിരുവനന്തപുരം: മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന അന്വേഷണത്തില്‍ നടന്നത് വന്‍ അട്ടിമറി. മരംമുറി ഗൂഢാലോചന അന്വേഷിക്കേണ്ടതില്ലെന്ന് എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയത് മുന്‍മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ ഉന്നതനെന്നാണ് വിവരം. എസ്‌ഐടി തലവനായിരുന്ന എഡിജിപി എസ് ശ്രീജിത്തിന് മറ്റൊരു കേസിന്റെ ചുമതല നല്‍കി. ഗൂഢാലോചന…

Continue reading
സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും
  • September 29, 2026

കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് മുദ്ര വെച്ച കവറില്‍ ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ ഇന്ന് കോടതി വിശദമായ വാദം…

Continue reading

You Missed

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

മോതിരം നല്‍കി ‘തായ് മാമന്‍’; കുരുന്നുകള്‍ക്ക്‌ തങ്കമോതിരം പദ്ധതിക്ക് തുടക്കം കുറിച്ച് സി. ജോസഫ് വിജയ്

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ

കറ്റാനം സ്കൂളിൽ 23 ദിവസത്തിന് ശേഷം ക്ലാസുകൾ ആരംഭിക്കുന്നു; ക്ലാസുകൾ തത്കാലിക കെട്ടിടത്തിൽ