വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യം, എന്റെ നേതാവെന്ന് വിഡി സതീശന്‍

മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അതൃപ്തി തുടരുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി നിയുക്തമുഖ്യമന്ത്രി വി ഡി സതീശൻ. രമേശ് ചെന്നിത്തല എന്റെ നേതാവാണെന്നും അദേഹം ജ്യേഷ്ഠസഹോദരന് തുല്യമാണെന്നും വിഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. അദേഹത്തിന്റെ എല്ലാ അനുഗ്രഹവും തനിക്ക് ഉണ്ടാകുമെന്ന് നൂറു ശതമാനം ഉറപ്പാണെന്ന് വിഡി സതീശന്‍ പറഞ്ഞു. രമേശ് ചെന്നിത്തല മന്ത്രിസഭായിലുണ്ടാകുമോ എന്ന ചോദ്യത്തിന് പാര്‍ട്ടി ചര്‍ച്ച ചെയ്ത് വരികയാണെന്നായിരുന്നു വിഡി സതീശന്റെ മറുപടി.

മന്ത്രിസഭയിലേക്കെത്തുന്ന കാര്യം സംബന്ധിച്ച് രമേശ് ചെന്നിത്തലയുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ ഞാന്‍ സന്തോഷിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് അദേഹം പറഞ്ഞു. പത്ത് വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാനുള്ള ദൗത്യം ഹൈക്കമാന്‍ഡ് വിഡി സതീശനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അത് പാര്‍ട്ടി പ്രവര്‍ത്തകരും തങ്ങളും ഒരുമിച്ച് നിറവേറ്റുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മന്ത്രിസഭയിലേക്കുണ്ടാകുമോയെന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ മന്ത്രിസഭാ രൂപീകരണ ചർച്ചകളിലേക്ക് കടന്നു. മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രി പദവിയും സ്പീക്കർ പദവിയും
കോൺഗ്രസിന് ലഭിക്കും. മുസ്ലിം ലീഗിന് അഞ്ച് മന്ത്രി സ്ഥാനം ഉറപ്പാണ്. മുമ്പ് വഹിച്ചിരുന്ന വകുപ്പുകൾ തന്നെ ലീഗിന് കിട്ടും. ചെറിയ പാർട്ടികൾക്കെല്ലാം ടേം നിബന്ധനയില്ലാതെ മന്ത്രിസ്ഥാനം നൽകിയേക്കും.

Related Posts

‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം
  • May 15, 2026

കെഎസ്ആര്‍ടിസി ബസുകളില്‍ ഉടന്‍ സൗജന്യയാത്ര അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിജെപി സമരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നിയുക്ത എംഎല്‍എ വി.ടി ബല്‍റാം. എന്തുകൊണ്ടാണ് ഇവരെ ഒരു കോമാളി നിലവാരത്തില്‍ മലയാളികള്‍ കാണുന്നത് എന്നതിന് ഇതിനേക്കാള്‍ നല്ല ഉദാഹരണം വേണ്ടെന്ന് ബല്‍റാം പരിഹസിച്ചു. സര്‍ക്കാര്‍ സത്യപ്രതിജ്ഞ…

Continue reading
ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി ജോസഫ്
  • May 15, 2026

ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വില വർദ്ധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിലവര്‍ധനയുടെ ആഘാതം കുറയ്ക്കാനുള്ള നടപടികളുണ്ടാകുമെന്നും കേരളത്തില്‍ പൊതുവേ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി: ട്രംപ് വാഷിങ്ടണ്ണിലേക്ക് മടങ്ങി

മൂന്നു ദിവസത്തെ ചൈനാ സന്ദർശനം പൂർത്തിയാക്കി: ട്രംപ് വാഷിങ്ടണ്ണിലേക്ക് മടങ്ങി

‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം

‘ബിജെപി നേതൃത്വത്തിന് സാമാന്യബോധം വേണം, എന്തുകൊണ്ട് കോമാളി നിലവാരത്തില്‍ കാണുന്നു എന്നതിന് വേറെ ഉദാഹരണം വേണ്ട’; വി.ടി ബല്‍റാം

വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യം, എന്റെ നേതാവെന്ന് വിഡി സതീശന്‍

വിഡി സതീശന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യം, എന്റെ നേതാവെന്ന് വിഡി സതീശന്‍

ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി ജോസഫ്

ഇന്ധന വിലവര്‍ധനവ് ജനത്തോടുള്ള വെല്ലുവിളി, വില വർധനവിനെതിരെ കോൺഗ്രസ് പ്രക്ഷോഭം നടത്തും; സണ്ണി ജോസഫ്

അനുനയ ഫോർമുല എന്ത്? രമേശ് ചെന്നിത്തല-വി ഡി സതീശൻ കൂടിക്കാഴ്ച

അനുനയ ഫോർമുല എന്ത്? രമേശ് ചെന്നിത്തല-വി ഡി സതീശൻ കൂടിക്കാഴ്ച

‘നീറ്റ് പരീക്ഷ റദ്ദാക്കിയത് വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത്; പരീക്ഷകളെ അട്ടിമറിക്കുന്ന മാഫിയകളെ തകർക്കേണ്ടതുണ്ട്’; കേന്ദ്ര വി​ഭ്യാസ മന്ത്രി

‘നീറ്റ് പരീക്ഷ റദ്ദാക്കിയത് വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്ത്; പരീക്ഷകളെ അട്ടിമറിക്കുന്ന മാഫിയകളെ തകർക്കേണ്ടതുണ്ട്’; കേന്ദ്ര വി​ഭ്യാസ മന്ത്രി