ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കന്‍ പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ് ബെയ്ജിങ്ങിലെത്തി. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റിന്റെ സഹായം തനിക്ക് ആവശ്യമില്ലെന്ന് ചൈനയിലേക്ക് പുറപ്പെടും മുന്‍പ് ട്രംപ് പ്രതികരിച്ചു. ബീജിംഗില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ട്രംപ് ചൈനയില്‍ എത്തിയിരിക്കുന്നത്. ഇന്ന് മുതല്‍ 15 വരെ മൂന്ന് ദിവസത്തേക്കാണ് ട്രംപിന്റെ ചൈന സന്ദര്‍ശനം.

ചൈനയും അമേരിക്കയും ലോകത്തിലെ രണ്ട് സൂപ്പര്‍ പവേഴ്‌സ് ആണെന്ന് ചൈന സന്ദര്‍ശനത്തിനായി പുറപ്പെടും മുമ്പേ ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും കരുത്തുന്ന സൈനിക ശേഷിയുള്ളത് അമേരിക്കയ്ക്കാണ്. രണ്ടാം സ്ഥാനത്തുള്ളത് ചൈനയാണ്. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റിന്റെ സഹായം തനിക്ക് ആവശ്യമില്ല. എന്നാല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ മറ്റെന്തിനെക്കാളും വ്യാപാരത്തെക്കുറിച്ചാണ് താന്‍ ഷി ജിന്‍ പിങിനോട് സംസാരിക്കുകയെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിന്റെ ഫലമായി വിലക്കയറ്റവും നാണയത്തിന്റെ വിലയിടിവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലുള്ള ട്രംപിന്റെ ചൈനാ സന്ദര്‍ശനം സവിശേഷ പ്രാധാന്യമുള്ളതാണ്. കൂടുതല്‍ അമേരിക്കന്‍ ഭക്ഷ്യ ഉത്പ്പന്നവും ആയുധങ്ങളും ചൈന വാങ്ങുന്നത് സംബന്ധിച്ച് ഇരുനേതാക്കളും തമ്മില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് വിവരം. ട്രംപ് തുടങ്ങിവച്ച താരിഫ് യുദ്ധം അടക്കമുള്ള വിഷയങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഒരു ബോര്‍ഡ് ഓഫ് ട്രേഡ് സ്ഥാപിതമായേക്കുമെന്നും ഇത് സംബന്ധിച്ച ചര്‍ച്ചകളും ഉടന്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Posts

അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജം; അബ്ബാസ് അരഗ്ചി
  • September 28, 2026

ന്യൂയോര്‍ക്ക്: അമേരിക്ക യുദ്ധം പുനരാരംഭിച്ചാല്‍ നേരിടാന്‍ ഇറാന്‍ പൂര്‍ണ സജ്ജമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. ഏതൊരു പുതിയ ആക്രമണത്തെയും നേരിടാന്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത് ഒരു സര്‍വനാശകരമായ യുദ്ധത്തിലേക്ക് നയിച്ചാല്‍ പോലുമെന്നും അരഗ്ചി പറഞ്ഞു. അമേരിക്കയുമായുള്ള സമാധാന ശ്രമങ്ങള്‍ക്കായാണ്…

Continue reading
അശാന്തം പശ്ചിമേഷ്യ; ഇറാൻ-അമേരിക്ക യുദ്ധം എട്ടാം മാസത്തിലേക്ക്
  • September 28, 2026

മധ്യപൂർവേഷ്യയെ പിടിച്ചുലച്ച ഇറാൻ-അമേരിക്ക യുദ്ധം എട്ടാം മാസത്തിലേക്ക്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ​ഗതാ​ഗതം പൂർണമായും പുനസ്ഥാപിക്കാൻ സാധിക്കാതായതോടെ മേഖലയിൽ വീണ്ടും അശാന്തി പുകയുകയാണ്. ഇറാനെതിരായ സൈനിക നടപടിക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച ട്രംപ് കടുത്ത സാമ്പത്തിക യുദ്ധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 28-നാണ്…

Continue reading

You Missed

അധികാരമേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പില്‍ നിറം മങ്ങി യുഡിഎഫ്; എംഎല്‍എമാരായി വിജയിച്ചവരുടെ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ നഷ്ടമായി

അധികാരമേറിയ ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പില്‍ നിറം മങ്ങി യുഡിഎഫ്; എംഎല്‍എമാരായി വിജയിച്ചവരുടെ സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ നഷ്ടമായി

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും