പശ്ചിമബംഗാളിലെ ആദ്യ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി സുവേന്ദു അധികാരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദിലീപ് ഘോഷും അഗ്‌നിമിത്ര പോളുമടക്കം അഞ്ചു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. എന്‍ഡിഎയുടെ ശക്തി പ്രകടനമായി ചടങ്ങ് മാറി.
ബിജെപിയെ തെരഞ്ഞെടുപ്പില്‍ നയിച്ച , മമതാ ബാനര്‍ജിയെ ഭവാനിപൂരില്‍ തോല്‍പ്പിച്ച സുവേന്ദു അധികാരി ആദ്യ ബിജെപി മുഖ്യമന്ത്രി. മുതിര്‍ന്ന ബിജെപി നേതാവ് ദിലീപ് ഘോഷ് , അഗ്‌നിമിത്ര പോള്‍, കേന്ദ്രമന്ത്രിയായിരുന്ന നിസിത് പ്രാമാണിക് , അശോക് കീര്‍ത്താനിയ, ക്ഷുധിറാം ടുഡു എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാര്‍ . പ്രധാനമന്ത്രി നരേന്ദ്രമോദി , ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കേന്ദ്ര മന്ത്രിമാര്‍ അങ്ങനെ വിവിഐപികളുടെ ഒരു നീണ്ടനിര വേദിയില്‍ ഉണ്ടായിരുന്നു. ചടങ്ങില്‍ ഉടനീളം പ്രവര്‍ത്തകര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. പതിവ് സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് മാറി ബിജെപിയുടെ ശക്തിപ്രകടനം കൂടിയായി ചടങ്ങ് മാറി. 98 കാരനായ ബിജെപി പ്രവര്‍ത്തകര്‍ മഘന്‍ലാല്‍ സര്‍ക്കാരിനെ പ്രധാനമന്ത്രി പൊന്നാടയണിയിച്ച് കാല്‍തൊട്ട് വന്ദിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് മഘന്‍ലാല്‍ സര്‍ക്കാര്‍.
തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിച്ചിട്ടുള്ള നേതാവാണ് മുഖ്യമന്ത്രി സുവേന്ദു അധികാരി. 2020 ലാണ് തൃണമൂല്‍ വിട്ട് ബിജെപിയിലേക്ക് എത്തുന്നത്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാത്ത മമതാ ബാനര്‍ജി ഇതുവരെ ലോക് ഭവനിലേക്ക് എത്തുകയോ രാജ്യസമര്‍പ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തതോടെ മമത സര്‍ക്കാറിന്റെ ഭരണം ഔദ്യോഗികമായി അവസാനിച്ചു. ബംഗ്ലാദേശി കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിലാണ് താന്‍ ആദ്യം ശ്രദ്ധ ചെലുത്തുക എന്ന് പ്രഖ്യാപിച്ച നേതാവാണ് സുവേന്ദു അധികാരി. കൊല്‍ക്കത്ത അടക്കം മേഖലകളില്‍ വലിയ ചില നീക്കങ്ങള്‍ക്ക് പുതിയ സര്‍ക്കാര്‍ മുതിര്‍ന്നേക്കും.







