‘ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്താന് സാങ്കേതിക സഹായം നൽകി’; വെളിപ്പെടുത്തി ചൈന

ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയതായി സമ്മതിച്ച് ചൈന. ഏവിയേഷൻ ഇൻസ്ട്രി കോർപ്പറേഷൻ ഓഫ് ചൈനയുടെ ചെങ്ഡു എയർക്രാഫ്റ്റ് ഡിസൈൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എഞ്ചിനീയറാണ് വെളിപ്പെടുത്തൽ നടത്തിയത്. പാകിസ്ഥാന് സാങ്കേതിക സഹായം നൽകിയ സംഘത്തിന്റെ ഭാഗമായിരുന്നു താനെന്ന് എഞ്ചിനീയറായ ഷാങ് ഹെങ്. ചൈനീസ് ഉപകരണങ്ങൾക്ക് പോരാട്ടത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് ഉറപ്പാക്കുകയായിരുന്നു ലക്ഷ്യമെന്നും ഷാങ് ഹെങ്. ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക ചാനലായ സി സി ടിവിയിലെ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷിക ആഘോഷത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് ചൈനയുടെ ഭാ​ഗത്ത് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ വരുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേന നടത്തിയ നിർണ്ണായക സൈനിക നടപടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ.

2025 ഏപ്രിൽ 22നാണ് ഭീകരർ പഹൽ​ഗാമിൽ ആക്രമണം നടത്തിയത്. സാധാരണക്കാരായ പൗരന്മാരെയാണ് ഭീകരർ വധിച്ചത്. പുരുഷൻമാരെ മാറ്റി നിർത്തി, മതം ചോദിച്ചറിഞ്ഞ ശേഷം പോയന്റ് ബ്ലാങ്കിൽ വെടിയുതിർത്തു. മലയാളിയായ രാമചന്ദ്രൻ അടക്കമുള്ള 26 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ പാക് ഭീകരവാദി സംഘടനകളെന്നതിന്റ തെളിവുകൾ മണിക്കൂറുകൾക്കകം വ്യക്തമായി. ലഷ്‌കർ ഇ തോയ്ബ യുടെ ഉപസംഘടന ടി ആർ എഫ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

ഭീകരർക്കുവേണ്ടി കാടും നാടും സുരക്ഷാസേനയുടെ തിരച്ചിൽ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തിരക്കിട്ട യോഗങ്ങൾ. ഒടുവിൽ പതിഞ്ചാം നാൾ, മെയ് ഏഴിന് ഇന്ത്യൻ സൈന്യം നീതി നടപ്പാക്കി. ഓപ്പറേഷൻ സിന്ദൂർ. ഭീകരാക്രമണത്തിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട സ്ത്രീകളുടെ മാഞ്ഞുപോയ ‘സിന്ദൂരത്തിന്’ പകരമായി നൽകിയ മറുപടി എന്ന അർത്ഥത്തിലാണ് ഈ പേര് നൽകപ്പെട്ടത്.

Related Posts

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; 920 പേരുടെ മരണം സ്ഥിരീകരിച്ചു
  • June 27, 2026

വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ 920 പേരുടെ മരണം സ്ഥിരീകരിച്ചു. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാ ഗ്വയ്‌റയില്‍ 250ഓളം പേരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെത്തിച്ചു. നൂറുകണക്കിനു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പല സ്ഥലങ്ങളിലും എത്താന്‍ കഴിഞ്ഞിട്ടില്ല. യന്ത്രസാമഗ്രികളുടെ അഭാവവും…

Continue reading
സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം; അതിവേഗം ശക്തമായ മറുപടിയെന്ന് ഇറാന്‍
  • June 27, 2026

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഇറാനിലേക്ക് അമേരിക്കയുടെ ആക്രമണം. ഇറാന്റെ ഡ്രോണ്‍ – മിസൈല്‍ കേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടശേഷം നടക്കുന്ന ആദ്യമായാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ ഹോര്‍മുസ് കടലിടുക്കില്‍ സിംഗപ്പൂര്‍ പതാകയുളള കപ്പലിനു നേരെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്