‘CPIM ന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്, പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണം; എ കെ ആന്റണി

പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. CPIMന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്. കേരളത്തിൽ കണ്ടത് അതിശക്തമായ സർക്കാരിന് വിരുഷമായ കൊടുങ്കാറ്റാണ്. ഈ കൊടുങ്കാറ്റിന്റെ അതിജീവിക്കാനുള്ള ശക്തി കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള പരമ്പരാഗതമായ മാർക്സിസ്റ്റ് കോട്ടകൾക്ക് ഇല്ലാതായി പോയി അദ്ദേഹം പ്രതികരിച്ചു.

മാർക്സിസ്റ്റ് പാർട്ടിയുടെ തകർച്ചയിൽ കുത്തിപ്പരിക്കേൽപ്പിക്കാനില്ല. തെറ്റായ നടപടികൾ സിപിഐഎം തിരുത്തണം. എന്ത് ചെയ്താലും ചോദിക്കാൻ ആളില്ലെന്ന നിലപാടാണ് പരാജയത്തിന് കാരണം.എൽഡിഎഫ് തകരണം എന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.ഭരണം കിട്ടിയ യുഡിഎഫ് ജനങ്ങളെ മനസ്സിലാക്കണം. യജമാനൻമാർ ജനമാണ്. മാർക്സിസ്റ്റ് പാർട്ടിക്ക് പറ്റിയ തെറ്റ് യുഡിഎഫിന് പറ്റരുത്. സമ്പത്തിക നില മെച്ചപ്പെടുത്തുന്നതിൽ ആയിരിക്കണം ആദ്യ പരിഗണന വേണ്ടത്. തിരഞ്ഞെടുപ്പ് ഗ്യാരന്റികൾ നടപ്പാക്കണമെന്നും എ കെ ആന്റണി കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രിയെ കുറിച്ചോ മന്ത്രിമാരെ കുറിച്ചോ ഇപ്പോൾ അഭിപ്രായം പറയാനില്ല. കേൾക്കുന്ന പേരൊക്കെ ഇഷ്ടമുള്ളതാണ്. ഇപ്പോൾ കേൾക്കുന്നത് മൂന്ന് പേരുകളാണ് ആ മൂന്ന് പേരെയും ഇഷ്ട്ടമാണ്. മൂന്ന് പേരും യോഗ്യരാണ്. ഗാന്ധിയുടെയും നെഹ്റുവിന്റെയും കാലം മുതൽ മുഖ്യമന്ത്രിയെ ചൊല്ലി തർക്കം ഉണ്ടെന്നും എല്ലാവരെയും കേട്ട് ഹൈക്കമാന്റ് തീരുമാനം എടുക്കും. ഇപ്പോൾ കാണുന്നത് ജനാധിപത്യത്തിന്റെ സുന്ദര നിമിഷങ്ങൾ ആണെന്നും എ കെ ആന്റണി പറഞ്ഞു.

Related Posts

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി
  • August 5, 2026

ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നിക്ഷേപകരെ കാണാൻ പോയെന്ന് തിങ്കളാഴ്ച അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു, എന്നാൽ കൊച്ചിയിൽ പോയതു കൊണ്ടാണ് അവിടെ വച്ച് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ മറുപടി. രണ്ടു ദിവസം രണ്ടു…

Continue reading
വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ
  • August 5, 2026

പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സിപി ജോൺ. ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു. പറയാൻ പാടില്ലാത്ത വാക്കുകളാണ് പറഞ്ഞതെന്നും താൻ ശ്രദ്ധിക്കണമായിരുന്നെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സർവീസ് നിർത്തലാക്കില്ലെന്നും സിപി…

Continue reading

You Missed

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

വിവാദ പരാമർശം: ‘ഖേദം പ്രകടിപ്പിക്കുന്നു, പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്’; മന്ത്രി സിപി ജോൺ

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; 4 സിപിഐഎം പ്രവർത്തകർക്ക് കൂടി ജാമ്യം

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

റെഡ് അലേർട്ട്; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘ആറ് വർഷത്തിനിടെ അജ്ഞാതന്റെ ആക്രമണത്തിൽ 30ലധികം പ്രവർത്തകർ കൊല്ലപ്പെ‍ട്ടു’; ലഷ്കർ നേതാവ് റിസ്‌വാൻ

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം

‘വി ഡി സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുൻപ് പറഞ്ഞതെല്ലാം വിഴുങ്ങി; മുഖ്യമന്ത്രി അല്പം അന്തസ്സ് കാട്ടണം’; ബിനോയ് വിശ്വം