നാലാം റൗണ്ടിൽ പിണറായി വിജയൻ പിന്നിൽ; സിപിഐഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ച

നാലാം ഘട്ട വോട്ടുകളും എണ്ണിക്കഴിയുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ. വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുള്‍ റഷീദ് ലീഡ് നില ഉയര്‍ത്തുകയാണ്. 2800ലധികം വോട്ടുകള്‍ക്കാണ് അബ്ദുള്‍ റഷീദ് മുന്നിട്ടുനില്‍ക്കുന്നത്. ചെമ്പിലോട് പഞ്ചായത്ത് മുഴുവൻ എണ്ണിക്കഴിഞ്ഞു. വോട്ടെണ്ണൽ അഞ്ചരക്കണ്ടി പഞ്ചായത്തിലേക്ക് കടന്നിരിക്കുകയാണ്. തളിപ്പറമ്പിൽ ടി കെ ഗോവിന്ദൻ ആണ് മുന്നിൽ തുടരുന്നത്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ കണ്ണൂരിലെ സിപിഐഎം ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർച്ചയുണ്ടായി.

ധർമ്മടത്ത് വിപി അബ്ദുൽ റഷീദ് ലീഡ് ചെയ്യുകയാണ്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോഴാണ് പിണറായി വിജയന്‍ പിന്നില്‍ പോയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ ലീഡ് ചെയ്ത റൗണ്ടിലാണ് യുഡിഎഫ് മുന്നില്‍ കയറിയത്. 2016 ല്‍ ധര്‍മ്മടത്ത് 87329 വോട്ടായിരുന്നു പിണറായി നേടിയത്.

തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മുന്നില്‍ നിന്ന് നയിച്ച പിണറായി വിജയന് ഉണ്ടായ തിരിച്ചടി എല്‍ഡിഎഫ് ക്യാമ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. തുടര്‍ഭരണം ഉറപ്പാണെന്നാണ് വോട്ടെണ്ണലിന് തൊട്ടുമുന്‍പ് വരെ പിണറായി വിജയന്‍ പറഞ്ഞിരുന്നത്. 90ലധികം സീറ്റുകളില്‍ വിജയിച്ച് ഭരണം നിലനിര്‍ത്തുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അവകാശവാദം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രഘുനാഥിനെയാണ് പിണറായി വിജയന്‍ പരാജയപ്പെടുത്തിയത്. അരലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടിയാണ് 2021ല്‍ പിണറായി വിജയന്‍ ജയിച്ച് വീണ്ടും മുഖ്യമന്ത്രിയായത്.

Related Posts

‘അമ്മ’യിലെ ഭിന്നത: ശ്വേത മേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവച്ചു: അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി
  • June 26, 2026

അഭിനേതാക്കളുടെ സംഘടന അമ്മയില്‍ ഭിന്നത തുടരുന്നതിനിടെ അഡ് ഹോക്ക് കമ്മിറ്റി ഓണ്‍ലൈനായി യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി എംഎല്‍എ. രാജിവെച്ചുപുറത്തുപോയ വരെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുന്‍ അധ്യക്ഷ ശ്വേതാ മേനോന്‍ ഇന്ന് നടത്താനിരുന്ന വാര്‍ത്താസമ്മേളനം മാറ്റിവെച്ചു.…

Continue reading
‘SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്
  • June 26, 2026

എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. പോലീസ് തന്നെയാണ് ബ്ലേഡ് കൊണ്ടുവന്നത്. വിഷയത്തിൽ കേസെടുത്തത് ജനാധിപത്യ വിരുദ്ധമാണ്. ആരെങ്കിലും സ്വന്തം ശരീരം സ്വന്തം ബ്ലേഡ് ഉപയോഗിച്ച്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

സംഭാവന കൊള്ള: ‘എഫ്‌ഐആർ കണ്ണിൽ പൊടിയിടൽ’; അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാൾ

സംഭാവന കൊള്ള: ‘എഫ്‌ഐആർ കണ്ണിൽ പൊടിയിടൽ’; അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാൾ

‘അമ്മ’യിലെ ഭിന്നത: ശ്വേത മേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവച്ചു: അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി

‘അമ്മ’യിലെ ഭിന്നത: ശ്വേത മേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവച്ചു: അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി

‘SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

‘SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ

‘ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കും, പൂക്കിച്ചിരി ബാധ്യതയാകും’; മുഖ്യമന്ത്രിയ്‌ക്കെതിരെ കെയു ജനീഷ് കുമാര്‍

‘ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കും, പൂക്കിച്ചിരി ബാധ്യതയാകും’; മുഖ്യമന്ത്രിയ്‌ക്കെതിരെ കെയു ജനീഷ് കുമാര്‍