വെട്രി നിശ്ചയം! ഡിഎംകെ കോട്ടയിൽ ടിവികെ തരം​ഗം; എം കെ സ്റ്റാലിനും ഉദയനിധിയും പിന്നിൽ, തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; 100 കടന്ന് ലീഡ്

തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ. ഞെട്ടിക്കുന്ന മുന്നേറ്റമാണ് ടിവികെ നടത്തുന്നത്. 100 സീറ്റുകളിൽ ടിവികെയും 81 സീറ്റുകളിൽ എഐഎഡിഎംകെയുമാണ് 53 സീറ്റുകളിൽ ഡിഎംകെയും ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ഡിഎംകെ വൻ തിരിച്ചടിയാണ് നേരിടുന്നത്. മൂന്നാം സ്ഥാനത്താണ് ഡിഎംകെ. 234 മണ്ഡലങ്ങളിൽ 100  ഇടത്ത് ടിവികെ ലീഡ് ചെയ്യുന്നു

സ്റ്റാലിനും ഉദയനിധിയും 2 മന്ത്രിമാരും പിന്നിലാണ്. പെരമ്പൂരിൽ വിജയ്ക്ക് 3000 വോട്ടിന്റെ ലീഡ് ആണുള്ളത്. കൊളത്തൂരിൽ എംകെ സ്റ്റാലിൻ പിന്നിലാണ്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയിൽ ടിവികെ തരംഗമാണ് ഉള്ളത്.

തിരുച്ചി ഈസ്റ്റിൽ വിജയ്ക്കാണ് നിലവിൽ ലീഡ്. 1600 വോട്ടിലാണ് ലീഡ് ചെയ്യുന്നത്.എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി എടപ്പാടി മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്. ഡിഎംകെയുടെ സി. കാശിയാണ് ഇവിടെ അദ്ദേഹത്തിന്റെ എതിരാളി.

ഏപ്രിൽ 23-ന് ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 81.5 ശതമാനമായിരുന്നു പോളിങ് ശതമാനം. 164 സീറ്റുകളിലാണ് ഡിഎംകെ സഖ്യം മത്സരിക്കുന്നത്. എഐഡിഎംകെ 167 സീറ്റിലും ജനവിധി തേടുന്നു. അതേസമയം ചെന്നെയിലെ TVK ആസ്ഥാനത്ത് സുരക്ഷ കൂട്ടി. ആരുടെയും പിന്തുണയിലാതെ സർക്കാരുണ്ടാക്കുമെന്ന് TVK വ്യക്തമാക്കി.

Related Posts

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: ‘തീരുമാനം UDFന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാൻ’; വിമർശനവുമായി ദേശാഭിമാനി
  • June 25, 2026

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ സർക്കാരിന് എതിരെ വിമർശനം കടുപ്പിച്ച് എൽഡിഎഫ്. തീരുമാനം യുഡിഎഫിന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാനെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനി. മദ്യലോബിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവെന്ന് ദേശാഭിമാനി എഡിറ്റോറിയലിൽ വിമർശനം. മുസ്‍ലിം ലീഗ്…

Continue reading
ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ
  • June 25, 2026

ഫിഫ ലോകകപ്പിൽ മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ. എതിരില്ലാത്ത മൂന്ന് ഗോളിന് സ്കോട്ട്‍ലൻഡിനെ തോൽപ്പിച്ച് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടി. ഒരു ഗോൾ മാത്യുസ് കുന്യയുടെ വകയായിരുന്നു. പകരക്കാരനായി സൂപ്പർ താരം നെയ്മർ ജൂനിയർ കളത്തിലെത്തി. മത്സരത്തിന്റെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

യുഡിഎഫ് നയം മദ്യമുതലാളിമാരെ സഹായിക്കുന്നത്, നികുതിയിളവ് മദ്യവ്യാപനത്തിന് കാരണമാകും: ടി പി രാമകൃഷ്ണന്‍

യുഡിഎഫ് നയം മദ്യമുതലാളിമാരെ സഹായിക്കുന്നത്, നികുതിയിളവ് മദ്യവ്യാപനത്തിന് കാരണമാകും: ടി പി രാമകൃഷ്ണന്‍

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: ‘തീരുമാനം UDFന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാൻ’; വിമർശനവുമായി ദേശാഭിമാനി

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി: ‘തീരുമാനം UDFന് വിട്ട മുഖ്യമന്ത്രിയുടെ നടപടി ജനങ്ങളെ വിഡ്ഢികളാക്കാൻ’; വിമർശനവുമായി ദേശാഭിമാനി

വെനസ്വേലയെ ദുരന്തഭൂമിയാക്കി വൻഭൂകമ്പം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ആയിരത്തിലേറെ പേർ മരിച്ചെന്ന് റിപ്പോർട്ട്

വെനസ്വേലയെ ദുരന്തഭൂമിയാക്കി വൻഭൂകമ്പം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, ആയിരത്തിലേറെ പേർ മരിച്ചെന്ന് റിപ്പോർട്ട്

ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ

ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ

ആർ സുഗതന് തിരിച്ചടി: കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു

ആർ സുഗതന് തിരിച്ചടി: കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു

പഹൽഗാം ഭീകരാക്രമണം: പദ്ധതി തയ്യാറാക്കിയത് ഒരാഴ്ച മുൻപ്; ആയുധങ്ങൾ എത്തിച്ചത് പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി; NIA

പഹൽഗാം ഭീകരാക്രമണം: പദ്ധതി തയ്യാറാക്കിയത് ഒരാഴ്ച മുൻപ്; ആയുധങ്ങൾ എത്തിച്ചത് പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി; NIA