‘പിണറായി ശുദ്ധൻ, UDF അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാവും; മതാധിപത്യം വളരും’; വെള്ളാപ്പള്ളി നടേശൻ

UDF അധികാരത്തിൽ വന്നാൽ ലീഗ് ആധിപത്യമാവും, മതാധിപത്യം വളരുമെന്ന് വെള്ളാപ്പള്ളി നടേശൻ. എക്‌സിറ്റ് പോൾ എപ്പോഴും ശരിയാകണമെന്നില്ല. നാലാം തീയതി വരെ കാത്തിരിക്കാം. ഇടത് പക്ഷം ഒരുപാട് സഹായങ്ങൾ ചെയ്തു. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും LDF വരുമെന്നാണ് എന്റെ കണക്ക് കൂട്ടൽ. അത് എന്റെ ആഗ്രഹം ആയിരിക്കാം.

സതീശൻ ലീഗിന്റെ വക്താവ്. ലീഗ് നേതാക്കൾ പറയുന്നത് സതീശൻ മുഖ്യമന്ത്രി ആവണമെന്നാണ് പറയുന്നത്. ലീഗ് അങ്ങനെ ഒരു അഭിപ്രായം പറയാൻ പാടില്ല. കോൺഗ്രസിൽ ആര് മുഖ്യമന്ത്രി ആകണമെന്ന് കോണ്ഗ്രസ് ആണ് പറയേണ്ടത്. ലീഗ് അല്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

UDF ഭരണം വന്നാൽ ലീഗ് ഭരിക്കുമെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. പെട്ടി പൊട്ടിച്ചാൽ ലീഗ് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടും. ഉപമുഖ്യമന്ത്രി സ്ഥാനം എങ്കിലും വേണമെന്ന് പറയും. യുഡിഎഫിലെ ഘടകകക്ഷികൾ ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്നവർ.

ഇടത് പക്ഷം തോറ്റാൽ ജനാധിപത്യം തോറ്റു എന്നാണ് അർത്ഥം. അവിടെ മാതാധിപത്യം ജയിക്കും. കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി ഹോമവും തുലാഭാരവും നടത്തുന്ന നേതാക്കൾ ഉണ്ട്. ഇവരൊക്കെ അധികാരത്തിൽ വന്നാൽ എന്താവും അവസ്ഥ. കെ സി വേണുഗോപാലും സതീശനും ചെന്നിത്തലയും പരവശരായി നടക്കുകയാണ്.

സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പോരായ്മയുണ്ടായി. ബിജെപി നല്ല പ്രകടനം കാഴ്ച വെച്ചു. രാജീവ്‌ ചന്ദ്രശേഖറിന്റെ നേതൃത്വം മികച്ചത്. ബിജെപിക്ക് വോട്ട് വിഹിതം വർധിപ്പിച്ചേക്കും. ബിജെപി പിടിക്കുന്ന വോട്ടുകൾ രണ്ട് മുന്നണികൾക്കും തിരിച്ചടിയാകും. ന്യൂനപക്ഷ വോട്ടുകൾ ഭൂരിപക്ഷവും UDF ലേക്ക് പോയി.

ഇത് പാകിസ്ഥാനല്ല ; കേരളമാണ്. കൂടെ നിൽക്കാത്തവരെ ഒക്കെ ലീഗ് ശത്രുവാക്കുന്നു. എന്റെ കോലം വരെ കത്തിച്ചു. ലീഗിനെ വിമർശിച്ചാൽ മുസ്ലീം സമുദായത്തെ വിമർശിച്ചു എന്ന് ആക്കി മാറ്റുന്നു. മലപ്പുറം ലീഗിന്റെ രാജ്യമല്ല. അത് പറയാൻ രാഷ്ട്രീയ പാർട്ടികൾക്ക് ധൈര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

UDF അധികാരത്തിൽ വരരുത് എന്നാണ് എന്റെ ആഗ്രഹം. പിണറായി വരണം എന്നാണ് ആഗ്രഹം. പിണറായി ഒരു ശുദ്ധൻ. മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയല്ല എന്നതാണ് പ്രശ്നം. LDFൽ സ്ഥാനാർഥി നിർണയം പാളി. അതിൽ അതൃപ്തിയുണ്ട്. UDF സ്ഥാനാർഥി നിർണയത്തിൽ അടിച്ചു കയറിയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Related Posts

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്
  • August 11, 2026

മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് പറഞ്ഞ് നടന്നത് കോടികളുടെ തട്ടിപ്പ്, കായിക വകുപ്പിന്റെ അന്വേഷണം പൂർത്തിയായെന്ന് മന്ത്രി ഓ ജെ ജനീഷ്. ഇതിൽ സാമ്പത്തിക ക്രമക്കേട് ഉണ്ട്. LDF സർക്കാർ സ്വീകരിച്ച നടപടികളിൽ സുതാര്യത ഇല്ല. നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും…

Continue reading
‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ
  • August 11, 2026

ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നുവെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു. ബിജെപി കോർ കമ്മിറ്റിയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത പൂർണമായും വ്യാജവും വസ്തുതാ വിരുദ്ധം. കോർക്കമ്മറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌