‘കേരളം നമ്പർ വൺ എന്ന് പറയുന്നത് ചില അടിമകൾ മാത്രം, എനിക്ക് താല്പര്യമുള്ള പാർട്ടി കോൺഗ്രസ്, ഇതിനെക്കാൾ മികച്ച ഭരണം അർഹിക്കുന്നു’; ബിജു പ്രഭാകർ ഐഎഎസ്

സർക്കാർ മേഖലയിൽ നടക്കുന്ന വിവിധ അഴിമതികളുടെ വെളിപ്പെടുത്തലുമായി ഐഎഎസ് ഉദ്യോഗസഥനായ ബിജു പ്രഭാകറിന്‍റെ പുസ്തകം പുറത്തിറങ്ങി. നാം നമ്മെ കൊള്ളയടിക്കുന്നുവെന്ന പേരിലാണ് പുസ്കം. നമ്മൾ ഇതിനെക്കാൾ മികച്ച ഭരണം അർഹിക്കുന്നു. നമ്മൾ താരതമ്യപ്പെടുത്തേണ്ടത് ഉത്തരേന്ത്യയും ആയിട്ടല്ല, യൂറോപ്യൻ രാജ്യങ്ങളുമായെന്നും അദ്ദേഹം ചടങ്ങിൽ വിമർശിച്ചു. നമ്മൾ നല്ല ഭരണാധികാരികളെ അർഹിക്കുന്നു. കേരളമല്ല സ്വർഗം. എന്നെ പിന്തുണച്ചവരെയൊക്കെ ഒറ്റപ്പെടുത്തുന്ന ഒരു സാഹചര്യമുണ്ട്.

എനിക്ക് താല്പര്യമുള്ള പാർട്ടി കോൺഗ്രസ് ആണ്. അതിൽ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുന്നു. അതിൽ വർണവെറി നിലനിൽക്കുന്നില്ല. നമ്മുടെ സ്കൂളിൽ പഠിക്കുന്ന ധാരാളം കുട്ടികൾക്ക് ഒന്നുമുതൽ 100 വരെ വരെ എഴുതാൻ അറിയില്ല. ഇവിടുത്തെ സ്കൂളുകളിൽ പഠിക്കുന്ന നിരവധി പെൺകുട്ടികൾ അനീമിക്കാണ്. അവർക്ക് എങ്ങനെയാണ് ആരോഗ്യമുള്ള കുട്ടികൾക്ക് ജന്മം നൽകാൻ ആവുക. കേരളത്തിൽ പൊതുഗതാഗത ചാർജ് വളരെ കുറയ്ക്കുകയോ സൗജന്യമാക്കുകയോ ചെയ്യണം. അത് ഇപ്പോൾ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം നമ്പർ വൺ എന്നത് ചില അടിമകൾ മാത്രം വിശ്വസിക്കുന്ന കാര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അംഗൻവാടികൾക്ക് ഫണ്ടോ ടീച്ചർമാർക്ക് പരിശീലനമോ ഇല്ല. ചില പദ്ധതികൾക്ക് ചിലവ് ആകുന്നതല്ല “ചില വായിൽ” പോകുന്നതാണ്. എനിക്ക് രാഷ്ട്രീയത്തിൽ പോകണമെന്ന് ആഗ്രഹമില്ല. അങ്ങനെയെങ്കിൽ എനിക്കിപ്പോൾ കായംകുളത്ത് സീറ്റ് കിട്ടിയേനെ. കായംകുളത്ത് ലിജുവിന് നിർത്തിക്കോളാൻ ഞാൻ അവരോട് പറഞ്ഞു. ഞാൻ പ്രചാരണത്തിന് എത്താം എന്നും അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഹയർ എജുകേഷന് ഫീസ് വർദ്ധിപ്പിക്കണം. പത്തുവർഷം ലോഡ് ഷെഡ്ഡിങ് ഉണ്ടായിട്ടില്ല എന്ന് പറയുന്നത് തെറ്റ്. ആരുമറിയാതെ എത്രയോ വട്ടം ലോഡ് ഷെഡ്ഢിങ് കൊണ്ടുവന്നിട്ടുണ്ട്. ആരും അറിയാതെ നമ്മുക്ക് പവർ കട്ട് ചെയ്യാം. ഞാൻ ഇരുന്നപ്പോൾ ചെയ്തിട്ടുണ്ട്. 2200 മെഗാവാട്ട് ഹൈഡ്രോ പ്രോജക്ട് ഉണ്ട്. എന്നാൽ എത്ര ഹൈഡ്രോ പ്രോജക്ടുകൾ ഉണ്ട് മഴ കാലത്ത് പ്രവർത്തിക്കുന്നത്. വിൻഡ് പ്രോജക്ടുകൾ എത്രയെണ്ണം ഉണ്ട് പ്രവർത്തിക്കുന്നത്. ഒരു പമ്പ് സ്റ്റോറേജ് ഉണ്ടാക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

വിഴിഞ്ഞത്ത് ഭൂമി ഏറ്റെടുക്കുന്നതിൽ യാതൊരു പ്രതിസന്ധിയും ഉണ്ടായിരുന്നില്ല. ഭൂമി ഏറ്റെടുക്കുന്നതിൽ യാതൊരു തടസ്സവും ഉണ്ടാവില്ല. മതിയായ നഷ്ടപരിഹാരം നൽകണമെന്ന് മാത്രം. ഇന്നലത്തെ ഹർത്താൽ ആരാണ് പ്രഖ്യാപിച്ചത് എന്നതുപോലും അറിയില്ല. വലിയതോതിൽ തോറിയം കേരളത്തിൽ ഉണ്ടെങ്കിലും ഇതുവരെ അത് പ്രയോജനപ്പെടുത്തിയിട്ടില്ല.

ക്യാൻസർ രോഗികൾ പോലും റോഡിൽ കുടുങ്ങുന്നത് കണ്ടു. ഞാൻ രാഷ്ട്രീയപ്പാർട്ടി ഒന്നും ഉണ്ടാകാൻ പോകുന്നില്ല. എന്തുകൊണ്ട് ഒരു പൊതുമേഖലാ സ്ഥാപനം നശിച്ചുപോകുന്നു എന്നതിന്റെ ഉദാഹരണമാണ് കെഎസ്ആർടിസി. അതൊരു വിശ്വ വിദ്യാലയമാണെന്നും അദ്ദേഹം പരിഹസിച്ചു. ഒരു രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രാഷ്ട്രീയത്തിൽ ഇറങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്നും ബിജു പ്രഭാകർ ഐഎഎസ് പറഞ്ഞു.

Related Posts

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി മുരാരി ബാബു അന്തരിച്ചു; അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു
  • June 13, 2026

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അന്തരിച്ചു. ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതിയാണ്. അര്‍ബുദ ബാധിതനായി അമൃത ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എല്ലാ ആഴ്ചയിലും തിരുവനന്തപുരത്ത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍…

Continue reading
കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം
  • June 13, 2026

കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ പ്ലീഡറാക്കിയത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെച്ചത്. രാജിക്കത്ത് സര്‍ക്കാരിന് ലഭിച്ചു. ശബരിമല…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

‘അധികാരത്തിലെത്തിയ നാൾ മുതൽ RSS അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ SDPI

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനംകഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കും’; രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനംകഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കും’; രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി; CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ

പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി; CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്