ജിമ്മിലെ പിറന്നാൾ ആഘോഷത്തിനിടെ മുഖത്ത് കേക്ക് തേച്ചു; ഉത്തർപ്രദേശിൽ 3 പേർ വെടിയേറ്റ് മരിച്ചു

ഉത്തർപ്രദേശിലെ ജിമ്മിലെ പിറന്നാൾ ആഘോഷത്തിനിടെ ഉണ്ടായ തർക്കത്തിൽ 3 പേർ വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശ് ബുലന്ദ്ഷഹറിൽ ശനിയാഴ്ചയായിരുന്നു സംഭവം. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷ് മാർഗിലെ ആർജെഎസ് ഫിറ്റ്നസ് ജിമ്മിൽ 33 കാരനായ ജിം ഓപ്പറേറ്റർ ജീതു സൈനി സംഘടിപ്പിച്ച പാർട്ടിക്കിടെയാണ് കൊലപാതകങ്ങൾ അരങ്ങേറിയത്.

രാത്രി 11 മണിയോടെ ജീതുവും സഞ്ജയ് സൈനിയുടെ ബന്ധുവായ അമർദീപും തമ്മിൽ തർക്കം ഉണ്ടാക്കുകയായിരുന്നു. അമർദീപിന്റെ സഹോദരൻ മനീഷ് എന്ന അധിക്ഷേപകരമായ ഭാഷയിൽ സംസാരിച്ചതും കൊലപാതകത്തിന് കാരണമായി. ജീതു സൈനിയുടെ പിറന്നാൾ ആഘോഷത്തിൽ ഇയാളുടെ മുഖത്ത് കേക്ക് തേച്ചതിനെ ചൊല്ലി ആയിരുന്നു വാക്കേറ്റം ഉണ്ടായത്.

മുഖ്യപ്രതിയായ ജീതു സൈനിയും കൂട്ടാളികളും സംഭവ ശേഷം ഒളിവിലാണ്. ഒളിവിൽപോയ പ്രതികളെ പിടികൂടാൻ ആറ് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് യുപി പൊലീസ് വ്യക്തമാക്കി.

Related Posts

കരട് പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധന; കേരളത്തിലുള്‍പ്പെടെ എണ്ണം കൂടി
  • November 13, 2026

ഡല്‍ഹി: പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ കരട് പട്ടികയില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധന. 9 സംസ്ഥാനങ്ങളിലെ കരട് വോട്ടര്‍ പട്ടിക ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്. (SSR voters expand by upto 3%) എസ്‌ഐആറിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും…

Continue reading
ടി കെ ഗോവിന്ദനോടും, വി കുഞ്ഞികൃഷ്ണനോടും അവഗണന തുടര്‍ന്ന് ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍
  • November 13, 2026

കണ്ണൂര്‍:നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആറ് മാസം കഴിയുമ്പോഴും സിപിഐഎമ്മില്‍ നിന്ന് രാജിവച്ച കണ്ണൂരിലെ രണ്ട് എംഎല്‍എമാരോടും അവഗണന തുടര്‍ന്ന് ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍. തളിപ്പറമ്പ്, പയ്യന്നൂര്‍ എംഎല്‍എമാരായ ടി കെ ഗോവിന്ദനോടും, വി കുഞ്ഞികൃഷ്ണനോടുമാണ് അവഗണന. (Local self-governments ruled…

Continue reading

You Missed

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി

അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു!

അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു!

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി