‘കോർപ്പറേഷൻ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ട് സോഷ്യൽ മീഡിയയിലൂടെ വ്യക്തിയധിക്ഷേപം നടത്തുന്നു, പിന്നിൽ സിപിഐഎം സൈബർ ടീം’; ആശാനാഥ്

തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നുവെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആശാനാഥ്. സോഷ്യൽ മീഡിയയിലൂടെ വ്യക്തി അധിക്ഷേപം നടത്തുന്നു. ആക്രമണത്തിന് പിന്നിൽ സിപിഐഎം സൈബർ ടീം. സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തിലാണ് അധിക്ഷേപം നടക്കുന്നത്.

കുടുംബത്തിലുള്ളവരെപോലും അധിക്ഷേപിക്കുന്ന സാഹചര്യമുണ്ട്. അധിക്ഷേപം കോർപ്പറേഷന്റെ ഭരണം നഷ്ടപ്പെട്ടതിൽ വിളറി പൂണ്ടാണ്. ചില സോഷ്യൽ മീഡിയ പേജുകളും സൈബർ ആക്രമണവുമായി രംഗത്തുണ്ട്. അധിക്ഷേപം തുടർന്നാൽ നിയമപരമായി മുന്നോട്ടുപോകുമെന്നും ആശനാഥ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഇടത് ഭരണകാലത്ത് നടന്ന അഴിമതികൾ ഒന്നൊന്നായി പുറത്തുവന്നപ്പോൾ അത് ചിലർക്കു വെറും ആരോപണമല്ലായിരുന്നു അതൊരു അടിയായിരുന്നു.. നിസാരം വാടകയ്ക്ക് എടുക്കുന്ന നിലവിളക്കിൽ പോലും അഴിമതി നടത്തിയ അവസ്ഥ. പുത്തരിക്കണ്ടം മൈതാനത്ത് നടന്ന കളികൾ. കമ്മ്യൂണിറ്റി കിച്ചൻ കരാറുകളുടെ മറവിൽ നടന്ന നീക്കങ്ങൾ.

https://www.facebook.com/stories/1459684494086852/?source=EMBED_POST&ref=embed_post

തുടങ്ങി നിരവധി അഴിമതികൾ. തിരുഃ കോർപ്പറേഷൻ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയ ഇടത് ഭരണം. CPIM പാർട്ടി പ്രവർത്തകർക്ക് പണം പിരിക്കാനാവാതെ വന്ന യാഥാർത്ഥ്യം. ഇതെല്ലാം പുറത്തുകൊണ്ടുവന്നതിന്റെ പ്രതികാരമാണ് ഇന്ന് ഈ വിലകുറഞ്ഞ വ്യക്തിപരമായ ആക്രമണങ്ങളെന്നും ആശാ നാഥ്‌ കുറിച്ചു.

ആശാ നാഥ്‌ ഫേസ്ബുക്കിൽ കുറിച്ചത്

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യക്തിപരമായ അധിക്ഷേപങ്ങൾ കാണാൻ ഇടയായി..പ്രതികരിക്കണം എന്ന് കരുതിയതല്ല, നമ്മുടെ പ്രവർത്തകരും മറ്റ് പലരും ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടത് കൊണ്ട് മാത്രം പ്രതികരിക്കുന്നു..

45 വർഷത്തെ ഭരണം പോയതിൽ വിറളി പിടിച്ച സിപിഎം സൈബർ ഇടങ്ങൾ മേയർക്കും ഡെപ്യൂട്ടി മേയർക്കും എതിരെ വ്യാജ പ്രചരണം നടത്തുകയാണ്.. ചരിത്രത്തിൽ ആദ്യമായി ജനകീയ ബഡ്ജറ്റ് അവതരിപ്പിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് ഇത്..എന്റെ പ്രവർത്തകർക്കും, എന്നെ മൂന്നാം തവണയും വോട്ട് ചെയ്ത് വിജയ്പ്പിച്ച ജനങ്ങൾക്കും അറിയാം, എങ്ങനെയാണ് എന്റെ പ്രവർത്തനമെന്ന്.

ഇൻസ്റ്റാഗ്രാമിലെ 2-3 വർഷം പഴക്കമുള്ള റീൽസും, എന്റെ പഴയ ഫോട്ടോകളും ഒക്കെ എടുത്തു പ്രചരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ “പ്രചരണ രാഷ്ട്രീയം”!

അതിൽ കൂടെ ചില ഓണ്ലൈൻ മീഡിയകൾ അവരുടെ റീച് കൂട്ടാൻ എന്തും പോസ്റ്റ് ചെയ്യുന്ന അവസ്ഥ. എന്റെ അറിവോ സമ്മതമോ ഇല്ലാതെ ആണ് ഇവർ റീൽസും,ഫോട്ടോകളും പ്രചരിപ്പിക്കുന്നത് ഇത് ഞാൻ പലതവണ എന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ്‌ ചെയ്തിട്ടുമുണ്ട്. “Best councillor ആണോ?” “Deputy Mayor ആയി പ്രവർത്തനം എങ്ങനുണ്ട്?” ഇങ്ങനെ ഒക്കെ ഉള്ള headline ഉണ്ടാക്കി പല പോസ്റ്റുകളും ഇപ്പോൾ വീണ്ടും നിരന്തരം വരുന്നുണ്ട്. ഇത് ഒരിക്കലും നല്ല ഉദ്ദേശത്തോടെ അല്ല എന്ന് വ്യക്തമായി അറിയാം..

എനിക്ക് വേണ്ടി reels ഉണ്ടാക്കാൻ, photos പ്രചരിപ്പിക്കാനും മറ്റും ഞാൻ ആരെയും ഏൽപ്പിച്ചിട്ടില്ല എനിക്ക് എന്റെ സ്വന്തം FB, Instagram പേജുകൾ ഉണ്ട് ഞാൻ ചെയ്യുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാൻ..

സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന തരത്തിൽ വളരെ മോശം കമൻസും പോസ്റ്റും ഇടുന്നത് നിങ്ങൾ പഠിച്ച, നിങ്ങളെ പഠിപ്പിച്ച സംസ്കാരം ആയിരിക്കും, അതുകൊണ്ടാണ്, അതിനെ ഒരിക്കലും കുറ്റപ്പെടുത്താൻ ആവില്ല.
നിങ്ങൾ ഇങ്ങനെ ഒക്കെ ചെയ്യുന്നത് കൊണ്ട് നിങ്ങളുടെ പേജിന് കൂടുതൽ റീച്ചും കിട്ടും നിങ്ങൾക്ക് പൈസയും കിട്ടുമായിരിക്കും. പക്ഷെ ഞാൻ വികസന പ്രവർത്തനങ്ങളുമായി ഇനി കൂടുതൽ ശക്തമായി മുന്നോട്ട് തന്നെ പോകും.

ഇടത് ഭരണകാലത്ത് നടന്ന അഴിമതികൾ ഒന്നൊന്നായി പുറത്തുവന്നപ്പോൾ അത് ചിലർക്കു വെറും ആരോപണമല്ലായിരുന്നു അതൊരു അടിയായിരുന്നു.. നിസാരം വാടകയ്ക്ക് എടുക്കുന്ന നിലവിളക്കിൽ പോലും അഴിമതി നടത്തിയ അവസ്ഥ… പുത്തരിക്കണ്ടം മൈതാനത്ത് നടന്ന കളികൾ…കമ്മ്യൂണിറ്റി കിച്ചൻ കരാറുകളുടെ മറവിൽ നടന്ന നീക്കങ്ങൾ.. തുടങ്ങി നിരവധി അഴിമതികൾ..തിരുഃ കോർപ്പറേഷൻ അഴിമതിയുടെ കേന്ദ്രമാക്കി മാറ്റിയ ഇടത് ഭരണം.. CPM പാർട്ടി പ്രവർത്തകർക്ക് പണം പിരിക്കാനാവാതെ വന്ന യാഥാർത്ഥ്യം…

ഇതെല്ലാം പുറത്തുകൊണ്ടുവന്നതിന്റെ പ്രതികാരമാണ് ഇന്ന് ഈ വിലകുറഞ്ഞ വ്യക്തിപരമായ ആക്രമണങ്ങൾ.

ജനങ്ങളോട് പറയാനുള്ളത് ഒരു കാര്യമാണ്.. ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ അവഗണിക്കുക..
മുൻപത്തെ പോലെ തന്നെ ഇനി കൂടുതൽ ശക്തമായി വികസനത്തിന്റെ ഓരോ ചുവടും നിങ്ങളിലേക്കെത്തിക്കും, റീലുകളിലൂടെയും, ഫോട്ടോകളിലൂടെയും, വീഡിയോകളിലൂടെയും.
കുരയ്ക്കുന്നവർ ഉച്ചത്തിൽ കുരയ്ക്കട്ടെ…നമ്മൾ കൂടുതൽ ഉച്ചത്തിൽ പ്രവർത്തിക്കും.

Note : പിന്നെ ഞാൻ ഈ പോസ്റ്റ് ഇട്ടു എന്ന് പറഞ്ഞിട്ട് നാളെ മുതൽ നിങ്ങൾ എന്നെ സൈബർ ആക്രമണം നടത്താതെയോ അപമാനിക്കുന്ന തരത്തിൽ കമന്റ് , പോസ്റ്റ്‌ തുടങ്ങിയവ ഇടാതെ ഇരിക്കരുത് ഇനിയും എന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഒരുപാട് റീലുകളും ഫോട്ടോകളും ഉണ്ട് ധൈര്യമായി എടുത്തിട്ട് റീലുകൾ ഉണ്ടാക്കാം..പിന്നെ thanks cyber attackers 🙏🙏🙏 എനിക്ക് സപ്പോർട്ട് കൂട്ടി തന്നതിന്😊😊😊😊

Related Posts

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി
  • September 25, 2026

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം…

Continue reading
ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍
  • September 25, 2026

തിരുവനന്തപുരം: ശബരിമല മണ്ഡലകാല മുന്നൊരുക്കം നേരിട്ട് അറിയിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ് നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്