‘ഡൽഹിക്ക് ശേഷം ഇനി പഞ്ചാബിന്റെ ഊഴം’, എംപിമാർ പാർട്ടി വിട്ടത് കേജ്രിവാളിന്റെ സ്വേച്ഛാധിപത്യത്തിനുള്ള തിരിച്ചടി; ഡൽഹി മുഖ്യമന്ത്രി

എംപിമാർ പാർട്ടി വിട്ട സംഭവത്തിൽ ആം ആദ്മി പാർട്ടിക്ക് എതിരെ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. എംപിമാർ പാർട്ടി വിട്ടത് കേജ്രിവാളിന്റെ സ്വേച്ഛാധിപത്യത്തിനുള്ള തിരിച്ചടി. ആം ആദ്മിപാർട്ടി ഇനി സാധാരണക്കാരെ പ്രതിനിധീകരിക്കുന്നില്ല. അഴിമതിക്കാരെ മാത്രമാണ് പ്രതിനിധീകരിക്കുന്നത്. ഡൽഹിക്ക് ശേഷം ഇനി പഞ്ചാബിന്റെ ഊഴമാണ്. ഏഴ് എംപിമാരുടെ രാജി പാർട്ടിയുടെ സ്വേച്ഛാധിപത്യത്തിന് നേരിട്ടുള്ള പ്രഹരമാണെന്ന് അവർ പറഞ്ഞു.

“വിപ്ലവം എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ആം ആദ്മി പാർട്ടി ഇപ്പോൾ അവിശ്വാസത്തിലൂടെ അതിന്റെ അന്ത്യം നേരിടുകയാണ്. നിങ്ങളുടെ പാർട്ടിയിൽ ഇപ്പോൾ ഒരു സാധാരണക്കാരനും അവശേഷിക്കുന്നില്ല; അഴിമതിക്കാർ മാത്രമേ അവശേഷിക്കുന്നുള്ളൂ. മിസ്റ്റർ കെജ്‌രിവാൾ, രാജ്യസഭാ എംപിമാരിൽ മൂന്നിൽ രണ്ട് പേരുടെയും വേർപാട് നിങ്ങളുടെ സ്വേച്ഛാധിപത്യത്തിനേറ്റ നേരിട്ടുള്ള പ്രഹരമാണ്. ഡൽഹിക്ക് ശേഷം, ഇപ്പോൾ പഞ്ചാബിന്റെ ഊഴമാണ്.”- ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എക്‌സിൽ കുറിച്ചു.

അതേസമയം രാജ്യസഭ എംപിമാർക്ക് പിന്നാലെ പഞ്ചാബിലെ എംഎൽഎമാരും പാർട്ടി വിടുമെന്ന ആശങ്കയിലാണ് എഎപി. 60ലധികം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപിയിൽ ചേർന്ന നേതാക്കൾ അവകാശപ്പെടുന്നത്. പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ എഎപിയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണിത് സൃഷ്ടിച്ചിരിക്കുന്നത്. എംപിമാർക്ക് പിന്നാലെ എംഎൽഎമാരും പാർട്ടി വിടുന്നത് തടയാനുള്ള നീക്കത്തിലാണ് എഎപി നേതൃത്വം. ഇടഞ്ഞ് നിൽക്കുന്നവരുമായി ഉന്നത നേതാക്കൾ സംസാരിക്കും. അരവിന്ദ് കെജ്‍രിവാളിന്റെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരാനും സാധ്യതയുണ്ട്.

Related Posts

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണം; അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ
  • June 11, 2026

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയ ശേഷം ആദ്യമായാണ് അമേരിക്കൻ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തുന്നത്. യുഎസ് ചാർജ് ഡി അഫയേഴ്‌സ് ജേസൺ മീക്‌സിനെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചു. വാണിജ്യ…

Continue reading
സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയം: കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും; ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി
  • June 5, 2026

സിബിഎസ്ഇ 12-ാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയത്തില്‍ നിന്നും കോ എംപ്റ്റ് എഡ്യൂ ടെക്കിനെ ഒഴിവാക്കും. ഈ പ്ലാറ്റ്ഫോം പുനര്‍മൂല്യനിര്‍ണ്ണയത്തിനായി ഉപയോഗിക്കില്ലെന്ന് സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പുനല്‍കി. കോ എംപ്റ്റ് കൈവശം വച്ച വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഡാറ്റ സിബിഎസ്ഇയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചറിലേക്ക് മാറ്റി. പുനര്‍ മൂല്യനിര്‍ണയ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; ജാഗ്രത ശക്തമാക്കാൻ നിർദേശം

‘അധികാരത്തിലെത്തിയ നാൾ മുതൽ RSS അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ SDPI

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനംകഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കും’; രമേശ്‌ ചെന്നിത്തല ട്വന്റിഫോറിനോട്ചാണ്ടി ഉമ്മന്റെ കത്ത് സ്പീക്കർ പരി​ഗണിച്ചു, വിവാദ ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക നിയമനം

പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി; CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ

പൊതു അറിയിപ്പ് നൽകാതെ രണ്ടാമതും പരീക്ഷ നടത്തി; CUET – PG പരീക്ഷയെ ചൊല്ലിയും വിവാദം, ചോദ്യങ്ങളുമായി വിദ്യാർഥികൾ

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്

മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്