കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വി ഡി സതീശനായി ആലുവയിൽ ഫ്ലക്സ്

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച വിവാദങ്ങൾക്കിടെ വി ഡി സതീശനായി എറണാകുളത്ത് ഫ്ലക്സ് ബോർഡ് ഉയർന്നു. ‘യുഡിഎഫ് ജയിക്കും വി ഡി സതീശൻ നയിക്കും’ എന്ന ഫ്ലക്സാണ് ആലുവയിലെ പ്രധാനപാതയിൽ ഉയർന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെയാണ് ആലുവ തോട്ടുമുഖത്ത് ഫ്ലക്സ് ഉയർന്നത്.

വിക്കിപീഡിയയിൽ കെസി വേണുഗോപാലിന്റെ പേജിൽ ഇന്നലെ മുഖ്യമന്ത്രിയെന്ന് മാറ്റം വരുത്തിയത് ചർച്ചയായിരുന്നു. അതിനുപിന്നാലെയാണ് ഇതും. വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ മുതൽ സംസ്ഥാന കോൺഗ്രസിൽ നടക്കുന്ന മുഖ്യമന്ത്രിചർച്ചയെ മുന്നോട്ട് കൊണ്ടുപോകുന്നത് സമൂഹമാധ്യമ ഇടപെടലുകളാണ്. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് ചിത്രീകരിച്ച ജനനായകൻ എന്ന പേരിലുളള ഡോക്യൂമെന്ററിയും കേരളത്തകുറിച്ചുളള കാഴ്ചപ്പാട് വിശദമാക്കുന്ന പോഡ് കാസ്റ്റുകളുമായാണ് രമേശ് ചെന്നിത്തലക്ക് വേണ്ടിയുളള സമൂഹ മാധ്യമ ഇടപെടൽ.അതേസമയം, മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച ചർച്ചകളോട് പ്രതികരിച്ച കെ.സി.വേണുഗോപാൽ അത്തരം ചർച്ചകളോടുളള വ്യക്തിപരമായ വിയോജിപ്പ് അറിയിക്കുകയുണ്ടായി.

Related Posts

അച്ഛനെയും കൊല്ലണം!; കണ്ണൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അയല്‍വാസിയോട് പറഞ്ഞത്
  • April 25, 2026

കണ്ണൂർ പേരാവൂരില്‍ അമ്മയെ മകന്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ അച്ഛനെയും കൊല്ലണമെന്ന് പ്രതി ക്രിസ്റ്റി പറഞ്ഞെന്ന് അയല്‍വാസി നിപുന്‍. അമ്മയെ കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവിടുമോ എന്ന് ക്രിസ്റ്റി ചോദിച്ചു. അങ്ങനെയാണ് ക്രിസ്റ്റിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്നും നിപുന്‍ പറഞ്ഞു. തന്നെ…

Continue reading
താനൂരിൽ യുവാവിന് സൂര്യാതപമേറ്റു
  • April 25, 2026

മലപ്പുറം താനൂരിൽ യുവാവിന് സൂര്യാതപമേറ്റു.താനൂർ- മഠത്തി റോഡിൽ താമസിക്കുന്ന യുവാവിനാണ് അട്ടത്തോടിന് സമീപം ജോലി ചെയ്യുന്നതിനിടെ കൈയ്യിൽ സൂര്യാതപമേറ്റത്. ഉടൻ തന്നെ ഇയാളെ കുന്നുംപ്പുറം ഹെൽത്ത് സെന്ററിൽ എത്തിച്ച് ചികിത്സ നൽകി. യുവാവിന്റെ കൈയ്യിൽ കാര്യമായ രീതിയിലാണ് പൊള്ളൽ ഏറ്റിരിക്കുന്നത്. അതേസമയം,…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഡൽഹിക്ക് ശേഷം ഇനി പഞ്ചാബിന്റെ ഊഴം’, എംപിമാർ പാർട്ടി വിട്ടത് കേജ്രിവാളിന്റെ സ്വേച്ഛാധിപത്യത്തിനുള്ള തിരിച്ചടി; ഡൽഹി മുഖ്യമന്ത്രി

‘ഡൽഹിക്ക് ശേഷം ഇനി പഞ്ചാബിന്റെ ഊഴം’, എംപിമാർ പാർട്ടി വിട്ടത് കേജ്രിവാളിന്റെ സ്വേച്ഛാധിപത്യത്തിനുള്ള തിരിച്ചടി; ഡൽഹി മുഖ്യമന്ത്രി

അച്ഛനെയും കൊല്ലണം!; കണ്ണൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അയല്‍വാസിയോട് പറഞ്ഞത്

അച്ഛനെയും കൊല്ലണം!; കണ്ണൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകന്‍ അയല്‍വാസിയോട് പറഞ്ഞത്

താനൂരിൽ യുവാവിന് സൂര്യാതപമേറ്റു

താനൂരിൽ യുവാവിന് സൂര്യാതപമേറ്റു

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വി ഡി സതീശനായി ആലുവയിൽ ഫ്ലക്സ്

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വി ഡി സതീശനായി ആലുവയിൽ ഫ്ലക്സ്

വാൽപ്പാറ അപകടം നടന്ന് ഒരാഴ്ച പിന്നിട്ടു; സർക്കാർ ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് ആരോപണം

വാൽപ്പാറ അപകടം നടന്ന് ഒരാഴ്ച പിന്നിട്ടു; സർക്കാർ ധനസഹായം ഇതുവരെ ലഭിച്ചില്ലെന്ന് ആരോപണം

കവടിയാർ കൊട്ടാരത്തിൽ നടന്നത് മാസ്റ്റർ പ്ലാനിങ് കവർച്ചയെന്ന് പൊലീസ്; CCTV ദൃശ്യങ്ങൾ റിട്രീവ് ചെയ്യാൻ സാധിച്ചില്ല

കവടിയാർ കൊട്ടാരത്തിൽ നടന്നത് മാസ്റ്റർ പ്ലാനിങ് കവർച്ചയെന്ന് പൊലീസ്; CCTV ദൃശ്യങ്ങൾ റിട്രീവ് ചെയ്യാൻ സാധിച്ചില്ല