‘ജിഎസ്ടി വകുപ്പിലെ ഒഴിവുകള്‍ അടിയന്തരമായി നികത്തണം’; ജിഎസ്ടി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി അഡീഷണല്‍ ചീഫ് സെക്രട്ടറി

ജിഎസ്ടി വകുപ്പിലെ സ്ഥാനകയറ്റവുമായി ബന്ധപ്പെട്ട് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില്‍ ഒപ്പിടാതെ ജിഎസ്ടി കമ്മീഷര്‍ക്കെതിരെ
കര്‍ശന നിര്‍ദേശവുമായി അഡിഷണല്‍ ചീഫ് സെക്രട്ടറി സി.എ.കബീര്‍. ജിഎസ്ടി വകുപ്പില്‍ നിലനില്‍ക്കുന്ന ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് ഉത്തരവിലുണ്ട്. ഉത്തരവിന്റെ പകര്‍പ്പ് 24 ലഭിച്ചു.

നിലവില്‍ ട്രൈബ്യൂണല്‍ വിധി പ്രകാരം സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് യാതൊരു നിയമതടസ്സവുമില്ലെന്നിരിക്കെ ജിഎസ്ടി കമ്മീഷണര്‍ ഫയലില്‍ ഒപ്പിടാത്തതിനെതിരെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. സംസ്ഥാനത്ത് ഒഴിവുള്ള 30ാളം ഡെപ്യൂട്ടി കമ്മീഷണറുമാരുടെ ഒഴിവ് അടിയന്തരമായി
നികത്തണമെന്നും, ഒഴിവ് വരുന്ന എസ്ടിഒ കേഡര്‍ തസ്‌കകയുടെ വിവരവും പിഎസ്‌സിയെ അറിയിക്കണമെന്നും ഉത്തരവിലുണ്ട്.

ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന ജിഎസ്ടി വകുപ്പിലാണ് കോടതി ഉത്തരവുണ്ടായിട്ടും സീനിയോറിറ്റി ലിസ്റ്റില്‍ ഒപ്പിടാതെ ജിഎസ്ടി കമ്മീഷണര്‍ അജിത് പാട്ടില്‍ ഐഎഎസ് ഫയല്‍ ലാഘവത്തോടെ കാണുന്നത്. 2026 മാര്‍ച്ച് 17ന് ജിഎസ്ടി കമ്മീഷണറുടെ മുന്‍പിലെത്തിയ ഫയല്‍ മാര്‍ച്ച് 31ന് അഡീഷണല്‍ കമ്മീഷണര്‍ക്ക് തിരികെ അയച്ചിരുന്നു.

Related Posts

ഖത്തർ KMCC ഓഫീസിലെ കവർച്ച: സഹകരിച്ചാൽ റൊട്ടാന റസാഖിനെ കേസിൽ നിന്ന് ഒഴിവാക്കാം; ബോംബെ ഷാജിയുടെ ശബ്ദസന്ദേശം
  • October 23, 2026

കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിലെ കോടികളുടെ കവർച്ചയിൽ പുതിയ ശബ്ദസന്ദേശം പുറത്ത്. മുഖ്യപ്രതി ബോംബെ ഷാജി, പ്രതികളിൽ ഒരാൾ ആയ റൊട്ടാന റസാഖിന്റെ സഹോദരൻ ഹസന് അയച്ച ശബ്ദസന്ദേശമാണ് പുറത്തുവന്നത്. സഹകരിച്ചാൽ റൊട്ടാന റസാഖിനെ കേസിൽ നിന്ന് ഒഴിവാക്കി തരാമെന്നാണ് സന്ദേശം.…

Continue reading
ടി വി അനുപമ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ്: സി പി ജോൺ
  • October 23, 2026

തിരുവനന്തപുരം: ഗതാഗത സെക്രട്ടറി അനുപമയുടെ സ്ഥലംമാറ്റത്തിൽ പ്രതികരിച്ച് മന്ത്രി സി പി ജോൺ. അനുപമ ഏറ്റവും നല്ല ഉദ്യോഗസ്ഥ. മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ഇത് സ്വഭാവിക സ്ഥലംമാറ്റം. തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ ഗതാഗത വകുപ്പ് മന്ത്രി സി.പി…

Continue reading

You Missed

ഖത്തർ KMCC ഓഫീസിലെ കവർച്ച: സഹകരിച്ചാൽ റൊട്ടാന റസാഖിനെ കേസിൽ നിന്ന് ഒഴിവാക്കാം; ബോംബെ ഷാജിയുടെ ശബ്ദസന്ദേശം

ഖത്തർ KMCC ഓഫീസിലെ കവർച്ച: സഹകരിച്ചാൽ റൊട്ടാന റസാഖിനെ കേസിൽ നിന്ന് ഒഴിവാക്കാം; ബോംബെ ഷാജിയുടെ ശബ്ദസന്ദേശം

ടി വി അനുപമ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ്: സി പി ജോൺ

ടി വി അനുപമ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ്: സി പി ജോൺ

അരുണാചൽ അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിൽ ചൈനയ്ക്ക് കേന്ദ്രസർക്കാർ തുടർച്ചയായി ഇളവുകൾ നൽകുന്നു: ജയറാം രമേശ്

അരുണാചൽ അതിർത്തിയിലെ സംഘർഷങ്ങൾക്കിടയിൽ ചൈനയ്ക്ക് കേന്ദ്രസർക്കാർ തുടർച്ചയായി ഇളവുകൾ നൽകുന്നു: ജയറാം രമേശ്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ അപ്പീല്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്‌നാട് പൊലീസ്

കോവളത്തെ സ്പായിലെ ലൈംഗിക ചൂഷണം: പെണ്‍കുട്ടിയുടെ ഇളയമ്മയുടെ ഭര്‍ത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി തമിഴ്‌നാട് പൊലീസ്

വാട്‌സ്ആപ്പും ടെലഗ്രാമും ഇനി സിം കാര്‍ഡില്ലാതെ ഉപയോഗിക്കാനാകില്ല; നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

വാട്‌സ്ആപ്പും ടെലഗ്രാമും ഇനി സിം കാര്‍ഡില്ലാതെ ഉപയോഗിക്കാനാകില്ല; നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍