ശബരിമല യുവതി പ്രവേശന കേസ്: സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം

ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീംകോടതിയിൽ ഇന്ന് വീണ്ടും വാദം നടക്കും. ശബരിമല മുൻതന്ത്രി കണ്ഠരര് രാജീവര് ഇന്നും വാദം ഉന്നയിക്കും. ഓരോ ക്ഷേത്രത്തിനും അതിന്റേതായ സ്വഭാവ സവിശേഷതകൾ ഉണ്ടെന്നും ശബരിമലയിലെ ആചാരം അനിവാര്യമായ ഒന്നാണോ എന്ന് കോടതിക്ക് പരിശോധിക്കാൻ ആകില്ലെന്നും കഴിഞ്ഞ തവണ വാദം ഉന്നയിച്ച ഘട്ടത്തിൽ തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞിരുന്നു.

ശബരിമല യുവതി പ്രവേശനത്തിന് എതിരായ പുന പരിശോധന ഹർജികളെ പിന്തുണച്ച് ഇന്ന് മുതിർന്ന അഭിഭാഷകരായ ഗോപാൽ സുബ്രഹ്മണ്യവും മുകൾ റോഹ്തഗിയും വാദം നടത്തും. സമയം ലഭിച്ചാൽ സംസ്ഥാന സർക്കാരിന്റെ വാദവും ഇന്ന് ഉണ്ടായേക്കും. ശബരിമലയിൽ വിശ്വാസികളായ സ്ത്രീകൾ പ്രായ വിലക്ക് പാലിക്കുന്നുവെന്ന നിരീക്ഷണവും കഴിഞ്ഞതവണ ജസ്റ്റിസ് നാഗരത്ന നടത്തിയിരുന്നു.

10 വയസിൽ താഴെയുള്ള പെൺകുട്ടികൾക്കും 50 വയസിന് മുകളിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം ലഭിക്കുന്നതിനാൽ ലിംഗവിവേചനം നിലനിൽക്കുന്നുവെന്ന് പറയാനാകില്ലെന്നാണ് ദേവസ്വം ബോർഡ് വാദിച്ചത്. നേരത്തെയും വാദം കേൾക്കുന്നതിനിടയിലും സുപ്രീംകോടതി സുപ്രധാന നിരീക്ഷണം നടത്തിയിരുന്നു.ഹിന്ദുമതത്തിൽ ഓരോ ആരാധനാലയങ്ങൾക്കും പ്രത്യേക ആചാരമുണ്ടെന്നായിരുന്നു നീരിക്ഷണം.

Related Posts

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading
‘DMKയുടെ രാഷ്ട്രീയ ചരിത്രം അഴിമതിയും കൈക്കൂലിയും: ഡിഎംകെ ഇരിയ്ക്കുന്നിടത്ത് തെറ്റ് നടക്കും’; വിമർശിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്
  • September 7, 2026

ഡിഎംകെയെ ലക്ഷ്യമിട്ട് തമിഴ്നാട് നിയമസഭയിൽ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളെ അവഹേളിയ്ക്കുന്നത് ഒരിയ്ക്കലും അംഗീകരിയ്ക്കില്ല. വായിൽ തോന്നുന്നത് പറയുന്നതാണ് പ്രതിപക്ഷം ചെയ്യുന്നത്. അഴിമതിയും കൈക്കൂലിയുമാണ് ഡിഎംകെയുടെ രാഷ്ട്രീയ ചരിത്രമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. കുടുംബത്തോടെയാണ് ഡിഎംകെ അഴിമതി നടത്തുന്നത്.…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ