‘പ്രസവത്തിനായി പ്രവേശിച്ച യുവതിക്ക് ഡോക്ടർമാരുടെ ചികിത്സാ പിഴവ് മൂലം കിഡ്നിക്ക് മുറിവ് സംഭവിച്ചുവെന്ന് ആരോപണം’; യാതൊരു വിധത്തിലുള്ള ചികിത്സാ പിഴവും ഉണ്ടായിട്ടില്ലെന്ന് കോടതി, കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് ഏറ്റുമാനൂർ മുൻസിഫ് കോടതി തള്ളി

ഏറ്റുമാനൂർ: ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോട്ടയം മെഡിക്കൽ കോളേജിനെതിരെ നൽകിയ കേസ് തള്ളി.ചികിത്സാ പിഴവ് ആരോപിച്ചുകൊണ്ട് കോതനല്ലൂർ സ്വദേശിയായ യുവതി കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും സൂപ്രണ്ട്, ഗൈനക്കോളജി വിഭാഗം മേധാവി, ജില്ലാ കളക്ടർ എന്നിവർക്കെതിരെ ഏറ്റുമാനൂർ മുൻസിഫ് കോടതി മുമ്പാകെ ഫയൽ ചെയ്ത സിവിൽ അന്യായം തള്ളിക്കൊണ്ട് ഏറ്റുമാനൂർ മുൻസിഫ് അന്നു മേരി ജോസ് ഉത്തരവിട്ടു .

2018 ൽ കേസിലെ വാദിയായ യുവതി മെഡിക്കൽ കോളേജിൽ പ്രസവത്തിനായി പ്രവേശിക്കുകയും ഡോക്ടർമാരുടെ ചികിത്സാ പിഴവ് മൂലം കിഡ്നിക്ക് മുറിവ് സംഭവിച്ചുവെന്നും നിത്യ രോഗിയായി മാറിയെന്നും ആരോപിച്ചു കൊണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ , സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ പ്രതി ചേർത്ത് സിവിൽ കേസ് 2022ൽ ഫയൽ ചെയ്തത്.വിചാരണക്കും വാദങ്ങൾക്കും ശേഷം യാതൊരു വിധത്തിലുള്ള ചികിത്സാ പിഴവും ഉണ്ടായിട്ടില്ല എന്ന് തെളിവുകൾ പരിശോധിച്ച ശേഷം കോടതി വിലയിരുത്തി.

കേസിൽ മെഡിക്കൽ കോളേജ് സൂപ്രണ്ട് , ഗൈനക്കോളജി വിഭാഗം മേധാവി , ജില്ലാ കളക്ടർ എന്നിവർക്ക് വേണ്ടി ഗവ.പ്ലീഡർ അഡ്വ. നിധിൻ പുല്ലുകാടൻ , അഡ്വ.സുധിൻ സതീഷ് , അഡ്വ കീർത്തന പി ഡി , അഡ്വ ജിഷ്ണ കെ ബിനീജ് , അഡ്വ സ്‌റ്റേർളി എലിസബത്ത് എബ്രഹാം , അഡ്വ പാർവതി ആർ , മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് വേണ്ടി അഡ്വ.എം.സി സുരേഷ് എന്നിവർ ഹാജരായി .

Related Posts

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്
  • September 7, 2026

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവ്വശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ‘ആശ’യിലെ ഐശ്വര്യ ലക്ഷ്മിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ഉർവ്വശിയുടെ മകളായി അനഘ എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. ആകസ്‌മികമായുണ്ടാകുന്ന ഒരു അപകടവും തുടർന്ന് നടക്കുന്ന ആകാംക്ഷയുളവാക്കുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.…

Continue reading
ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു
  • September 7, 2026

ഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇതുവരെ 12 ഓളം ആളുകളെയാണ് കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ എത്രപേർ കുടുങ്ങിക്കിടക്കുന്നു എന്നതിനെക്കുറിച്ച് കൃത്യമായ കണക്കുകളൊന്നും ലഭ്യമല്ലെന്ന് നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (NDRF) ഇൻസ്‌പെക്ടർ ജനറൽ (IG)…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ