‘പുഷ്‍പ 2’ സംവിധായകനും അല്ലു അര്‍ജുനും രണ്ട് വഴിക്കോ? വെളിപ്പെടുത്തി തെലുങ്ക് നിര്‍മ്മാതാവ്

സോഷ്യല്‍ മീഡിയയില്‍ വൈറലായ അല്ലുവിന്‍റെ ഒരു പുതിയ വീഡിയോയാണ് ഈ പ്രചരണം വര്‍ധിപ്പിച്ചത്

പാന്‍ ഇന്ത്യന്‍ കാത്തിരിപ്പ് സൃഷ്ടിച്ചിരിക്കുന്ന തെന്നിന്ത്യന്‍ സിനിമകളില്‍ പ്രധാനമാണ് അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പ 2. ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ പോലും വലിയ വിജയം നേടിയ ചിത്രമായിരുന്നു പുഷ്പ എന്നതാണ് ഇതിന് കാരണം. ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസില്‍ സുകുമാര്‍ ഒരുക്കുന്ന പുഷ്പ 2 വിന്‍റെ റിലീസ് തീയതിയായി ആദ്യം പ്രഖ്യാപിച്ചിരുന്നത് ഓഗസ്റ്റ് 15 ആയിരുന്നു. എന്നാല്‍ നിര്‍മ്മാണം പ്രതീക്ഷിച്ചതുപോലെ അവസാനിക്കാത്തതിനാല്‍ അത് ഡിസംബര്‍ 6 ലേക്ക് നീട്ടിയിരുന്നു. ഇനിയും ചിത്രീകരണം പൂര്‍ത്തിയായിട്ടില്ലാത്ത സിനിമയുടെ സംവധായകനും നായക താരവും തമ്മില്‍ നിലവില്‍ സ്വരച്ചേര്‍ച്ചയില്ലെന്നും ചിത്രം വീണ്ടും നീണ്ടേക്കുമെന്നുമൊക്കെ പ്രചരണം നടന്നിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറലായ അല്ലുവിന്‍റെ ഒരു പുതിയ വീഡിയോയാണ് ഈ പ്രചരണം വര്‍ധിപ്പിച്ചത്. വിമാനത്തിനുള്ളില്‍ വച്ചുള്ള വീഡിയോയില്‍ പുഷ്പ 2 ലെ കഥാപാത്രത്തില്‍ നിന്ന് വ്യത്യസ്തമായി താടിരോമങ്ങള്‍ നന്നായി ട്രിം ചെയ്ത അല്ലുവിനെയാണ് കണ്ടത്. ഇതോടെ അല്ലു സംവിധായകനുമായി പിണങ്ങിയെന്ന പ്രചരണം ശക്തമായി. എന്നാല്‍ ഇപ്പോഴിതാ അത് നിഷേധിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവും അല്ലു അര്‍ജുന്‍റെ സുഹൃത്തുമായ ബണ്ണി വാസ്. താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘ആയ്‍’യുടെ പ്രൊമോഷണല്‍ വേദിയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.

അല്ലുവിനും സുകുമാറിനുമിടയില്‍ യാതൊരു പ്രശ്നങ്ങളും നിലവിലില്ലെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ വായിച്ച് തങ്ങള്‍ ചിരിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. അല്ലു, “സുകുമാര്‍, പുഷ്പ 2 നിര്‍മ്മാതാക്കള്‍ എന്നിവര്‍ കഴിഞ്ഞാല്‍ കാര്യങ്ങളുടെ നിജസ്ഥിതി അറിയാവുന്ന ഒരേയൊരാള്‍ ഞാനായിരിക്കും. അല്ലുവിന് 15- 17 ദിവസത്തെ ചിത്രീകരണമാണ് ബാക്കിയുള്ളത്. ഒരു പാട്ടും ക്ലൈമാക്സുമാണ് ഇതിലുള്ളത്. എന്നാല്‍ അതിന് മുന്‍പ് സുകുമാറിന് അതുവരെയുള്ളതിന്‍റെ എഡിറ്റിം​ഗ് പൂര്‍ത്തിയാക്കേണ്ടതുണ്ട്. പാച്ച് വര്‍ക്ക് ഏതൊക്കെ വേണമെന്ന് തീരുമാനിക്കാന്‍ കൂടിയാണ് ഇത്. എഡിറ്റിം​ഗിന് 35 ദിവസത്തോളം എടുക്കും. ഫഹദിന്‍റെ പ്രധാന ഭാ​ഗങ്ങളും ഇനി ചിത്രീകരിക്കാനുണ്ട്.” 

“ഇക്കാരണങ്ങളൊക്കെ കൊണ്ട് ആ ഇടവേളയില്‍ കുടുംബവുമൊത്ത് അവധിദിനങ്ങള്‍ ചെലവിടാന്‍ അല്ലു തീരുമാനിക്കുകയായിരുന്നു. അത് ആളുകള്‍ തെറ്റിദ്ധരിക്കുകയായിരുന്നു. സുകുമാര്‍ അല്ലുവിനെ സംബന്ധിച്ച് അത്രത്തോളം പ്രിയങ്കരനാണ്. സുകുവിന് വേണ്ടി ബണ്ണി വേണമെങ്കില്‍ ആറ് മാസം കാത്തിരിക്കും. പുഷ്പ എന്ന ബ്രാന്‍ഡിന്‍റെ ഇപ്പോഴത്തെ മൂല്യവും അവര്‍ക്കിരുവര്‍ക്കും നന്നായി അറിയാം. സിനിമയുടെ ചിത്രീകരണം ഓ​ഗസ്റ്റ് ആദ്യവാരം പുനരാരംഭിക്കും”, ബണ്ണി വാസ് പറഞ്ഞുനിര്‍ത്തി. 

  • Related Posts

    ഭ്രമയുഗം ഉൾപ്പെടെ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും; IFFK നാളെ കൊടിയിറങ്ങും
    • December 19, 2024

    കേരള രാജ്യാന്തര ചലച്ചിത്രമേള നാളെ കൊടിയിറങ്ങും. ചലച്ചിത്രമേളയുടെ ഏഴാം ദിവസമായ ഇന്ന് 68 സിനിമകൾ പ്രദർശിപ്പിക്കും. മമ്മൂട്ടി ചിത്രം ഭ്രമയുഗം ഉൾപ്പെടെയുള്ള സിനിമകളാണ് ഇന്ന് പ്രദർശിപ്പിക്കുക. തലസ്ഥാനനഗരിയിൽ നടക്കുന്ന സിനിമയുടെ ഉത്സവത്തിന് കൊടിയിറങ്ങാൻ ഇനി ഒരു നാൾ കൂടി മാത്രം. രാഹുൽ…

    Continue reading
    സക്കറിയ നായകനായ ക്രിക്കറ്റ് പിച്ചിലെ ‘കമ്മ്യൂണിസ്റ്റ് പച്ച’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
    • December 2, 2024

    നാട്ടിൻപുറത്തെ കണ്ടം ക്രിക്കറ്റ് കളി പ്രമേയമാക്കി നവാ​ഗത സംവിധായകൻ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സുഡാനി ഫ്രം നൈജീരിയ സിനിമയുടെ സംവിധായകൻ സക്കറിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് കമ്മ്യൂണിസ്റ്റ്…

    Continue reading

    You Missed

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    മഞ്ഞപ്പിത്ത വ്യാപനത്തിൽ അതീവ ജാഗ്രത; കരുതൽ നടപടികളുമായി കളമശേരി നഗരസഭ

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജീവനക്കാരുടെ പിഎഫ് വിഹിതത്തിൽ തട്ടിപ്പ്; മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ലൈംഗികാത്രിക്രമ കേസിൽ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    ‘മാർക്കോ ഒരു ബെഞ്ച് മാർക്ക് ആണ്, ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം’; ഉണ്ണി മുകുന്ദൻ

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്

    സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്