‘താങ്ങാനാകാത്ത ദുഃഖം; ഒരു സ്‌കൂളില്‍ ഇന്നലെ വരെ പഠിപ്പിച്ചിരുന്നവരില്‍ ഒരു അധ്യാപകന്‍ മാത്രമേ അവശേഷിക്കുന്നുള്ളു’; മന്ത്രി വി ശിവന്‍കുട്ടി

9 പേരുടെ മരണത്തിനിടയാക്കിയ വാല്‍പ്പാറ അപകടം താങ്ങാനാവാത്ത ദുഃഖമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഒരു സ്‌കൂളില്‍ ഇന്നലെ വരെ പഠിപ്പിച്ചിരുന്നവരില്‍ ഒരു അധ്യാപകന്‍ മാത്രമേ അവശേഷിക്കുന്നുള്ളുവെന്നും ബാക്കി എല്ലാവരെയം നഷ്ടപ്പെട്ടുവെന്നും മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു.

ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും മുഖ്യമന്ത്രി കൂടി ഇടപെട്ട് ചെയ്തിരുന്നു. ഇന്നലെ രാത്രി തന്നെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. നാടിന്റെ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത നമുക്ക് എല്ലാവര്‍ക്കും ഒരുമിച്ച് പുലര്‍ത്താം- അദ്ദേഹം പറഞ്ഞു.

സ്‌കൂളിലെ എന്ത് കാര്യമായിരുന്നാലും തങ്ങളുടെ സ്വന്തം കാര്യം എന്നത് പോലെയാണ് ആ അധ്യാപകര്‍ ചെയ്തുകൊണ്ടിരുന്നത്. മാതൃകയാണ്ടേണ്ട കാര്യമാണ് അവരവിടെ ചെയ്തുകൊണ്ടിരുന്നത്. ശമ്പളം വാങ്ങുന്നതിന് വേണ്ടി പഠിപ്പിക്കുന്നു എന്നതിനപ്പുറം അവര്‍ എന്തൊക്കെയോ ആയിരുന്നു ആ സ്‌കൂളിന് – മന്ത്രി പറഞ്ഞു.

ചികിത്സയിലുള്ളവര്‍ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയോട് ഇതുമായി ബന്ധപ്പെട്ടടക്കം ഇന്ന് രാവിലെയും സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Posts

സമയം തേടി കേന്ദ്രം; രാജിയില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി, സിജെപി-കേന്ദ്രം ചർച്ച നാളെയും തുടരും
  • July 24, 2026

കേന്ദ്രസർക്കാരും സിജെപിയുമായി നടത്തിയ രണ്ടാംഘട്ട ചർച്ച പൂർത്തിയായി. സിജെപി ഉന്നയിച്ച മൂന്ന് ആവശ്യങ്ങളിൽ രണ്ട് കാര്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു.ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കില്ലെന്നാണ് വിവരം. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലാണ് യോഗം ചേർന്നത്. സിജെപി പ്രതിനിധികളുമായി നടത്തിയ ചർച്ച സൗഹാർദ്ദപരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. ചർച്ച…

Continue reading
‘പേപ്പർ മാഫിയയുടെ വേര് അറുക്കും, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം’; മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി
  • July 24, 2026

ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം എന്ന് മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയിൽ പേപ്പർ മാഫിയയുടെ വേര് അറുക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പുതിയ നിയമം കൊണ്ടുവരും. 10 വർഷം ശിക്ഷയും പത്തുകോടി രൂപ പിഴയും ചുമത്തും. പുതിയ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സമയം തേടി കേന്ദ്രം; രാജിയില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി, സിജെപി-കേന്ദ്രം ചർച്ച നാളെയും തുടരും

സമയം തേടി കേന്ദ്രം; രാജിയില്ലെങ്കിൽ രാജ്യവ്യാപക സമരമെന്ന് സിജെപി, സിജെപി-കേന്ദ്രം ചർച്ച നാളെയും തുടരും

പിരിഞ്ഞിരിക്കാന്‍ വയ്യാതെ ഒരേ യുവാവിനെ വിവാഹം കഴിച്ച് 3 സഹോദരിമാര്‍; വ്‌ലോഗര്‍ സിസ്‌റ്റേഴ്‌സിന് ക്യാമറാമാന്‍ പയ്യന്‍; സംഭവം യുപിയില്‍

പിരിഞ്ഞിരിക്കാന്‍ വയ്യാതെ ഒരേ യുവാവിനെ വിവാഹം കഴിച്ച് 3 സഹോദരിമാര്‍; വ്‌ലോഗര്‍ സിസ്‌റ്റേഴ്‌സിന് ക്യാമറാമാന്‍ പയ്യന്‍; സംഭവം യുപിയില്‍

‘പേപ്പർ മാഫിയയുടെ വേര് അറുക്കും, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം’; മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി

‘പേപ്പർ മാഫിയയുടെ വേര് അറുക്കും, ചോദ്യപേപ്പർ ചോർച്ചക്കെതിരെ കർശന നടപടി ഉറപ്പാക്കണം’; മന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി

സിക്കിമില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; എംബാം നടപടികള്‍ കൊല്‍ക്കത്തയില്‍ പൂര്‍ത്തിയാക്കും

സിക്കിമില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; എംബാം നടപടികള്‍ കൊല്‍ക്കത്തയില്‍ പൂര്‍ത്തിയാക്കും

രാജി, രാജി…ഒറ്റക്കെട്ടായി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം, ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രം; പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ പിരിഞ്ഞു

രാജി, രാജി…ഒറ്റക്കെട്ടായി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം, ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് കേന്ദ്രം; പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ പിരിഞ്ഞു

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കേസ് എത്തി നിൽക്കുന്നത് ബിജെപി നേതാക്കളിലേക്ക്, ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും; റോജി എം ജോണ്‍