‘മ്മക്ക് റിയല്‍ ഒജി ജയകൃഷ്ണനുമായി ഒരു മീറ്റിങ് അങ്ങട് കാച്ച്യാലോ?’; സിനിമയിലെ മണ്ണാറത്തൊടി ജയകൃഷ്ണന്‍ ആദ്യമായി യഥാര്‍ഥ കഥാപാത്രത്തെ കണ്ടപ്പോള്‍…

ഇറങ്ങിയ സമയത്ത് മലയാളി ഏറ്റെടുക്കാന്‍ മടിക്കുകയും പിന്നീടങ്ങോട്ട് മലയാള ഗൃഹാതുരതയുടെ ഭാഗമായി അടയാളപ്പെടുകയും ചെയ്യുന്ന പത്മരാജന്‍ സിനിമയാണ് തൂവാനത്തുമ്പികള്‍. ജയകൃഷ്ണന്‍, ക്ലാര, രാധ എന്നിവരിലൂടെ സങ്കീര്‍ണ മനുഷ്യബന്ധങ്ങളുടെ സൗന്ദര്യവും സാഹസികതയും ഒരു കവിത പോലെ വരച്ചിടുന്ന ഈ ചിത്രത്തിന് പല തലമുറകളിലായി ലക്ഷക്കണക്കിന് ഫാന്‍സാണുള്ളത്. കുസൃതിയും മാടമ്പിത്തരവും ചെറിയ വാശികളും റൊമാന്‍സും നിഷ്‌കളങ്കതയും ചേര്‍ന്ന ജയകൃഷ്ണനായി മോഹന്‍ലാല്‍ സ്‌ക്രീനില്‍ ജീവിക്കുകയായിരുന്നു. എന്നാല്‍ സ്‌ക്രീനിലെ ജയകൃഷ്ണനെ പത്മരാജന്‍ മെനഞ്ഞെടുത്തത് കാരിക്കത്ത് ഉണ്ണിമേനോന്‍ എന്ന തന്റെ സുഹൃത്തിന്റെ ചില അംശങ്ങളുപയോഗിച്ചാണ്. തൃശ്ശൂര്‍ പൂത്തോളില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ‘ ഒജി ജയകൃഷ്ണനും’ റീലിലെ ജയകൃഷ്ണനായ മോഹന്‍ലാലും തമ്മില്‍ ഒരു കൂടിക്കാഴ്ചയുണ്ടാകാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അവരിരുവരും ആദ്യമായി കണ്ടപ്പോള്‍ സിനിമയുടെ ആരാധകര്‍ക്കും ലഭിച്ചത് ചില അപൂര്‍വ സുന്ദര നിമിഷങ്ങളാണ്. (mohanlal meets real life mannarathodi jayakrishnan in thoovanathumbikal)

പപ്പപ്പ യൂട്യൂബ് ചാനലിനുവേണ്ടിയാണ് വെള്ളിത്തിരയിലെ ജയകൃഷ്ണനും ജീവിതത്തിലെ ജയകൃഷ്ണനും ആദ്യമായി നേരില്‍ക്കണ്ടത്. കഥയാത്ര എന്നുപേരിട്ട ഡോക്യുഫിക്ഷനില്‍ മോഹന്‍ലാല്‍ തന്നെ പറയുംപോലെ റിയലും റീലുമായ ഒരനുഭവം. മാധ്യമപ്രവര്‍ത്തകനും പപ്പപ്പ എഡിറ്റര്‍ ഇന്‍ ചീഫുമായ ശരത്കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച കഥയാത്ര മോഹന്‍ലാലിലേക്കുള്ള ഉണ്ണിമേനോന്റെയും ഉണ്ണിമേനോനിലേക്കുള്ള മോഹന്‍ലാലിന്റെയും യാത്രയാണ്.

അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇതിന്റെ പ്രധാനഭാഗം ഇരുവരും തമ്മിലുള്ള സംഭാഷണമാണ്. ആരാണ് ഈ ക്ലാര എന്ന് മോഹന്‍ലാല്‍ കുസൃതിയോടെ ഉണ്ണിമേനോനോട് ചോദിക്കുമ്പോള്‍ ആ മുഖത്ത് വിരിയുന്നൊരു ചിരിയുണ്ട്. അതുപോലെ ഒട്ടനേകം ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് കഥയാത്രയുടെ ഭംഗി. ജിജോ ജോസഫ്(ക്രിയേറ്റീവ് ഡയറക്ടര്‍), മില്‍ട്ടണ്‍ പി.ടി. (ഛായാഗ്രഹണം), ജോണ്‍കുട്ടി(എഡിറ്റിങ്),സൂരജ് എസ്.കുറുപ്പ്(സംഗീതം) തുടങ്ങി ദൃശ്യമാധ്യരംഗത്തെയും സിനിമാമേഖലയിലെയും പ്രമുഖരാണ് ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്.

Related Posts

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading
‘ഞങ്ങള്‍ എഴുതിയ അഡീഷണല്‍ ഷീറ്റുകള്‍ എവിടെപ്പോയി?’; കേരള സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകളുടെ ഭാഗങ്ങള്‍ കാണാതാകുന്ന സംഭവങ്ങള്‍ നിരവധിയെന്ന് വിദ്യാര്‍ഥികള്‍
  • August 10, 2026

കേരള സര്‍വകലാശാലയില്‍ ഉത്തര കടലാസുകള്‍ കാണാതാകുന്നുന്നത് പതിവെന്ന പരാതിയുമായി വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന ഇലക്ട്രോണിക്‌സ് പേപ്പറിന്റെ അഡീഷണല്‍ ഷീറ്റുകള്‍ കാണാതായെന്ന് അഞ്ചാം സെമസ്റ്റര്‍ ബിഎസ്‌സി വിദ്യാര്‍ഥി ട്വന്റിഫോറിനോട് പറഞ്ഞു. പരാതി നല്‍കിയെങ്കിലും തെറ്റ് പറ്റിയിട്ടില്ലെന്നായിരുന്നു കേരള സര്‍വകലാശാലയുടെ മറുപടി.…

Continue reading

You Missed

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘മെസി ഇത് അറിഞ്ഞോ എന്നതാണ് ആദ്യത്തെ പ്രശനം, നിയമ ലംഘനങ്ങളിൽ മുൻ മന്ത്രിക്കും സ്പോൺസർക്കും ഉത്തരവാദിത്വം ഉണ്ട്’; മന്ത്രി ഒ ജെ ജനീഷ്

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

‘ബിജെപിക്കെതിരെ വ്യാജവാർത്തകൾ സൃഷ്‌ടിക്കുന്നു, പാർട്ടിയെ തകർക്കാൻ ഗൂഢാലോചന നടക്കുന്നു’; രാജീവ് ചന്ദ്രശേഖർ

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

യൂണിഫോം തട്ടിപ്പ്; പൊലീസുകാരനെതിരെ നടപടി

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

’12 മിനിറ്റോളം എഴുന്നേറ്റ് നിൽക്കേണ്ടി വരുന്നത് പ്രായോഗികമല്ല’: വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കണമെന്ന നിയമത്തിനെതിരെ ശശി തരൂർ

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌