‘വനിതാ സംവരണത്തിന്റെ മറവില്‍ രാജ്യത്തെ ഭരണം എല്ലാ കാലത്തും നിലനിര്‍ത്താനാണ് BJP വ്യാമോഹിക്കുന്നത്’; കെസി വേണുഗോപാല്‍

വനിതാ സംവരണത്തിന്റെ മറവില്‍ രാജ്യത്തെ ഭരണം എല്ലാ കാലത്തും നിലനിര്‍ത്താനാണ് ബിജെപി വ്യാമോഹിക്കുന്നതെന്ന് എഐസിസി ജനറൽ‌ സെക്രട്ടറി കെ സി വേണു​ഗോപാൽ. വനിതാ സംവരണത്തെ എതിര്‍ക്കുന്നില്ല. പിന്തുണക്കാന്‍ തയാറാണ്. എന്നാല്‍ ബിജെപിയുടെ ലക്ഷ്യം മറ്റൊന്നാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. വനിതാ സംവരണ ബില്‍ 2023ല്‍ പാസാക്കിയപ്പോള്‍ ഉടന്‍ നടപ്പിലാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതാണ്. അന്ന് നടപ്പിലാക്കിയില്ലെന്ന് അദേഹം കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാര്‍ മലക്കം മറിഞ്ഞു. കൃത്യമായ അജണ്ടയോടെയാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തെ കശാപ്പു ചെയ്യുകയാണ് ചെയ്യുന്നത്. കേന്ദ്ര ഏജന്‍സികളെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും ഉപയോഗിച്ച് കശാപ്പ് ചെയ്തുവെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ബില്ലില്‍ ഒരു പ്രൊവിഷനും പ്രഖ്യാപനം മറ്റൊന്നാണെന്നും അദേഹം പറഞ്ഞു. ചതിക്കുഴികളുടെ ബില്ലാണ് അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരിക്കലും പാസാക്കാന്‍ അനുവദിക്കില്ല. ഡിലിമിറ്റേഷന്‍ ബില്ലില്‍ വോട്ട് ആവശ്യപ്പെടും. ശക്തമായി എതിര്‍ക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

രാജ്യത്തിന്റെ അന്തസത്തെ ബാധിക്കുന്ന വിഷയമാണിതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. കോൺ​ഗ്രസിലെ മുഖ്യമന്ത്രി ചർച്ചകളിലും അദേഹം പറഞ്ഞു. സോഷ്യൽ‌ മീഡിയയിലെ ചർച്ചകളല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. നാലാം തീയതി ഫലം വരട്ടെ. ഫലം വരുന്നതുവരെ എല്ലാവരും കാത്തിരിക്കുക. കോൺ​ഗ്രസ് നേതൃത്വം ഉചിതമായ തീരുമാനം എല്ലാവരും കൂടിയിരുന്ന് ആലോചിക്കുമെന്ന് കെസി വേണു​ഗോപാൽ വ്യക്തമാക്കി. പരസ്യ വിവാദങ്ങളിലേക്ക് പോകേണ്ടതില്ല. ജനങ്ങൾ കോൺ​ഗ്രസിന് അനുകൂലായി വിധിയെഴുതിയിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അതിലുറച്ച് മുന്നോട്ടുപോകുമെന്നും അദേഹം കൂട്ടിച്ചേർത്തു.

Related Posts

‘അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി’; മന്ത്രി എം ലിജു
  • September 1, 2026

തിരുവനന്തപുരം: എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എം ലിജു. ബാറുകളിലെ അനധികൃത മദ്യ വില്‍പനയും, വ്യാജ മദ്യം വിറ്റ് ലാഭമുണ്ടാക്കിയാലും കല്‍ത്തുറങ്കലില്‍ അടയ്ക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. കോട്ടയത്തെ ഉദ്യോഗസ്ഥന്റെ മാസപ്പടിയുമായി ബന്ധപ്പെട്ട കേസില്‍ മറ്റു…

Continue reading
‘കോണ്‍ഗ്രസിനെ സേവിക്കണം, ലീഗിന്റെ കാല് തിരുമ്മണം, ബിജെപിയെ തഴുകണം, അതിനിടെ സിപിഐഎമ്മിനെ നന്നാക്കണം’; കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ്
  • September 1, 2026

വടകര എംഎല്‍എയും ആര്‍എംപി നേതാവുമായ കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കോണ്‍ഗ്രസിനെ സേവിക്കുന്നതിനും ലീഗിന്റെ കാല് തിരുമുന്നതിനും ബിജെപിയെ തഴുകുന്നതിനുമുള്ള കഷ്ടപ്പാടിലാണ് വടകര എംഎല്‍എ എന്നാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്…

Continue reading

You Missed

‘അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി’; മന്ത്രി എം ലിജു

‘അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി’; മന്ത്രി എം ലിജു

‘കോണ്‍ഗ്രസിനെ സേവിക്കണം, ലീഗിന്റെ കാല് തിരുമ്മണം, ബിജെപിയെ തഴുകണം, അതിനിടെ സിപിഐഎമ്മിനെ നന്നാക്കണം’; കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ്

‘കോണ്‍ഗ്രസിനെ സേവിക്കണം, ലീഗിന്റെ കാല് തിരുമ്മണം, ബിജെപിയെ തഴുകണം, അതിനിടെ സിപിഐഎമ്മിനെ നന്നാക്കണം’; കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ്

ലോക, കളങ്കാവല്‍, ബെത്‌ലഹേം കുടുംബ യൂണിറ്റ്.. ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ വിജയവുമായി ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ്

ലോക, കളങ്കാവല്‍, ബെത്‌ലഹേം കുടുംബ യൂണിറ്റ്.. ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ വിജയവുമായി ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ്

‘വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുന്നു; പിണറായി പറഞ്ഞതില്‍ എവിടെയാണ് ഭീഷണി?’; ടി ഐ മധുസൂദനന്‍

‘വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുന്നു; പിണറായി പറഞ്ഞതില്‍ എവിടെയാണ് ഭീഷണി?’; ടി ഐ മധുസൂദനന്‍

ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി