തുറവൂർ താലൂക്ക് ആശുപത്രിയിലെ തീപിടിത്തം; രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സിന് വഴി നൽകാത്ത വാഹനത്തിനെതിരെ കേസ്

തുറവൂർ താലൂക്ക് ആശുപത്രിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഫയർഫോഴ്സിന് വഴി നൽകാത്ത സംഭവത്തിൽ നടപടി. വാഹനം പിടിച്ചെടുക്കുകയും വാഹന ഉടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു. കുത്തിയതോട് കോടന്തുരുത്ത് വൈകുണ്ടത്തിൽ സുജിത്തിനെതിരെയാണ് പട്ടണക്കാട് പൊലീസ് കേസെടുത്തത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിന് മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമാണ് ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ് എച്ച് ഒ യുടെ പരാതിയിൽ കേസെടുത്തിട്ടുള്ളത്. ആലപ്പുഴയിൽ നിന്നും പോയ ഫയർഫോഴ്സ് വാഹനത്തിന് മുന്നിലാണ് കാർ വഴിമാറാതെ സഞ്ചരിച്ചത്.

ചൊവ്വാഴ്ച രാവിലെ 10.30 ഓടെ ആയിരുന്നു സംഭവം. തുറവൂർ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് മുകൾ ഭാഗത്തുള്ള മരുന്ന് സൂക്ഷിക്കുന്ന മുറിയിൽ നിന്നുമാണ് തീ പടരുകയായിരുന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടയുടൻ ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെയും മറ്റും സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞതിനാൽ ആളപായമുണ്ടായില്ല. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായത്.

Related Posts

‘വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുന്നു; പിണറായി പറഞ്ഞതില്‍ എവിടെയാണ് ഭീഷണി?’; ടി ഐ മധുസൂദനന്‍
  • September 1, 2026

കണ്ണൂര്‍: പയ്യന്നൂരില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ച് സിപിഐഎമ്മിനെതിരെ സംഘടിത ആക്രമണമെന്ന് നേതാക്കള്‍. പിണറായി വിജയന്റെ പ്രസംഗത്തില്‍ എവിടെയാണ് ഭീഷണി ഉള്ളതെന്ന് പയ്യന്നൂര്‍ മുന്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ചോദിച്ചു. പയ്യന്നൂര്‍ എംഎല്‍എ വി…

Continue reading
കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി
  • September 1, 2026

കണ്ണൂര്‍: മുന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിലെ തുടരന്വേഷണം തുടങ്ങി എസ്‌ഐടി. ആദ്യമായി പരാതിക്കാരായ വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപെടുത്തും. സംഭവം നടന്ന കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ…

Continue reading

You Missed

‘വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുന്നു; പിണറായി പറഞ്ഞതില്‍ എവിടെയാണ് ഭീഷണി?’; ടി ഐ മധുസൂദനന്‍

‘വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുന്നു; പിണറായി പറഞ്ഞതില്‍ എവിടെയാണ് ഭീഷണി?’; ടി ഐ മധുസൂദനന്‍

ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ്

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ വിവാദം: മരണകാരണം ഹൃദയാഘാതം തന്നെ; കേസ് അവസാനിപ്പിച്ച് പൊലീസ്

ആപ്പിളില്‍ യുഗാന്ത്യം; സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്

ആപ്പിളില്‍ യുഗാന്ത്യം; സിഇഒ സ്ഥാനമൊഴിഞ്ഞ് ടിം കുക്

സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു