‘സ്ത്രീ ശാക്തീകരണത്തിനായി ഇന്ന് രാജ്യം ചരിത്രപരമായ നടപടികൾ സ്വീകരിക്കാൻ പോകുന്നു’; പ്രധാനമന്ത്രി

സ്ത്രീ ശാക്തീകരണത്തിനായി ഇന്ന് രാജ്യം ചരിത്രപരമായ നടപടികൾ സ്വീകരിക്കാൻ പോകുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മമാരെയും സഹോദരിമാരെയും ആദരിക്കുന്നത് രാഷ്ട്രത്തിന്റെ ബഹുമതിയാണ്. ഈ ദിശയിൽ ശക്തമായി മുന്നേറുന്നു. ആവേശത്തോടെയാണ് വനിത സംവരണത്തിൽ ഉറച്ചുനിൽക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വനിത സംവരണ ഭേദഗതി ബിൽ ചർച്ച ചെയ്യാൻ മൂന്നു ദിവസത്തെ പാർലമെൻറ് പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമാകും.

അതേസമയം ലോക്സഭയിലെ സീറ്റെണ്ണം 850 ആയി ഉയർത്തി, വനിതാസംവരണം നടപ്പാക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനെ പാർലമെന്റിൽ ഒറ്റക്കെട്ടായി എതിർക്കാൻ പ്രതിപക്ഷം പാർട്ടി നേതാക്കളുടെ യോഗത്തിൽ തീരുമാനം. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കൊണ്ടുവരുന്ന മൂന്ന് ബില്ലുകളേയും എതിർക്കും. പുതിയ ഭേദഗതികളില്ലാതെ നിലവിലെ വനിതാ സംവരണ ബില്ല് നടപ്പാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പടും.

ലോക്സഭ സീറ്റുകളുടെ എണ്ണം 850 ആക്കി വനിത സംവരണം നടപ്പാക്കാനാണ് ബില്ലിലെ വ്യവസ്ഥ. എന്നാൽ മണ്ഡല പുനർനിർണ്ണയം തിരക്കിട്ട് നടത്തുന്നതിനോട് യോജിപ്പില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സ്ത്രീ സംവരണത്തിന് എതിരല്ലെന്നും നിലവിൽ ബില്ല് കൊണ്ടുവരുന്നത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്നും എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്സഭയിൽ പ്രാതിനിധ്യം നഷ്ടമാകുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടി ഉണ്ടാക്കില്ലെന്നാണ് കേന്ദ്ര സർക്കാർ വാദം. അതേസമയം പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്താൽ ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സർക്കാറിന് ലഭിക്കില്ല. മണ്ഡല പുനർനിർണയം ഇല്ലാതെ വനിതാ സംവരണം നടപ്പിലാക്കാനുള്ള വ്യവസ്ഥകൾ പ്രതിപക്ഷം പാർലമെൻ്റിലെ ചർച്ചയിൽ അവതരിപ്പിച്ചേക്കും.

Related Posts

വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും; അവസാന പ്രചാരണം ചെന്നൈയില്‍
  • April 18, 2026

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രചാരണത്തിന് അനുമതി. 22 നിബന്ധനകളോടെയാണ് പൊലിസ് അനുമതി നല്‍കിയത്. റോഡ് ഷോ അനുവദിക്കില്ല. മഞ്‌ജൈനഗര്‍ ഗ്രൗണ്ടില്‍ പൊതുയോഗം നടത്താനാണ്…

Continue reading
ചേതനയറ്റ് ജന്മനാട്ടില്‍; പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാന്‍ അമ്പലപ്പറമ്പ് എച്ച്എസ്എസിലേക്ക് ഒഴുകി ആയിരങ്ങള്‍
  • April 18, 2026

ഉല്ലാസ യാത്രയ്ക്കായി വാല്‍പ്പാറയിലേക്ക് പോയ നാടിന്റെ പ്രിയപ്പെട്ടവര്‍ വിലാപയാത്രയായി ചേതനയറ്റ് മടങ്ങിയെത്തിയപ്പോള്‍ അവസാനമായി ഒരു നോക്കുകാണാന്‍ തിങ്ങിനിറഞ്ഞ് ആയിരങ്ങള്‍. അമ്പലപ്പറമ്പ് എച്ച്എസ്എസിലാണ് പൊതുദര്‍ശനം നടക്കുന്നത്. അപകടത്തില്‍ മരിച്ച ഒന്‍പത് പേരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാവിലെയോടെ നാട്ടിലെത്തിക്കുകയായിരുന്നു. മന്ത്രി വി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്, അത് തടയാനുള്ള പണി പൂര്‍ത്തിയായിട്ടില്ല’; ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

‘മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്, അത് തടയാനുള്ള പണി പൂര്‍ത്തിയായിട്ടില്ല’; ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

‘സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാം, കൂടെ സജി ചെറിയാൻ്റെയും എച്ച്.സലാമിൻ്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കണം’; ജി സുധാകരൻ

‘സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാം, കൂടെ സജി ചെറിയാൻ്റെയും എച്ച്.സലാമിൻ്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കണം’; ജി സുധാകരൻ

കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും

കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും

വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും; അവസാന പ്രചാരണം ചെന്നൈയില്‍

വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും; അവസാന പ്രചാരണം ചെന്നൈയില്‍

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം