ടി നഗറിലെ പ്രചാരണ പരിപാടിയിൽ ഗതാഗത തടസമുണ്ടാക്കി; വിജയ്‌ക്കെതിരെ വീണ്ടും പൊലീസ് കേസ്

തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനലാപ്പിലെത്തിനിൽക്കേ ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെ വീണ്ടും കേസ്. പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് മാമ്പലം പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രചാരണത്തിന് മാത്രമായിരുന്നു അനുമതി. എന്നാൽ വിജയ് റോഡ് ഷോ നടത്തിയെന്നാണ് പരാതി. തിരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡാണ് പരാതി നൽകിയത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമായിരുന്നു പൊലീസ് അനുമതി നൽകിയിരുന്നത് എന്നാൽ പിന്നീട് വിജയ്‌യുടെ റോഡ്ഷോ ആയി അത് മാറുകയായിരുന്നു. ഇത് ഗതാഗത തടസ്സമുൾപ്പടെ ഉണ്ടാകുകയും പൊതുജനങ്ങൾക്ക് വലിയ തോതിൽ ബുദ്ധിമുട്ടാവുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. കുളത്തൂരിലും സമാനമായ കേസ് വിജയ്‌ക്കെതിരെ എടുത്തിരുന്നു. ടി നഗർ മുതൽ എഗ്‌മോർ വരെയായിരുന്നു വിജയുടെ പ്രചാരണ പരിപാടി. പ്രധാനപ്പെട്ട റോഡുകളെയെല്ലാം ബ്ലോക്ക് ചെയ്തുകൊണ്ടായിരുന്നു പ്രചാരണ പരിപാടി നടത്തിയിരുന്നത്.

അതേസമയം, ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. വിജയ് മത്സരിക്കുന്ന പെരമ്പൂരിൽ ഡിഎംകെക്കായി എം കെ സ്റ്റാലിന്റെ പ്രചാരണം ഇന്നാണ്. നാമക്കല്ലിലും പെരമ്പല്ലൂരിലുമാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇന്ന് പ്രചാരണം നടത്തുക.

തമിഴ് നാട്ടിൽ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ആറ് ദിവസം കൂടി.എല്ലാ മുന്നണികളും പാർട്ടികളും അവസാനഘട്ട പ്രചാരണത്തിന്റെ തിരക്കിലാണ്. അവസാന ദിനങ്ങളിൽ ചെന്നൈ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനാണ് മുന്നണികൾ പ്രാധാന്യം നൽകുന്നത്. രാഹുൽ ഗാന്ധിയും അടുത്ത ദിവസം തമിഴ് നാട്ടിൽ പ്രചാരണത്തിനായി എത്തിയേക്കും. 21 വരെയാണ് തമിഴ്നാട്ടിൽ പരസ്യ പ്രചാരണത്തിനുള്ള സമയം.

Related Posts

CJP സമരങ്ങളിലെ കേസുകൾ കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കണം; നിർണായക നീക്കവുമായി സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം
  • August 31, 2026

ഡൽഹി: സിജെപി സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. സമരങ്ങളിലെ കേസുകൾ കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കണമെന്ന് കേന്ദ്രം അപേക്ഷ നൽകി.സെപ്റ്റംബർ അഞ്ചിന് സിജെപി ഡൽഹയിൽ പ്രതിഷേധം നടത്താനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കം. മുൻ സമരങ്ങളുമായി…

Continue reading
ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
  • August 31, 2026

ഡല്‍ഹി: ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായതായി പരാതി. ആഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. കാശ്മീരി ഗേറ്റിന് സമീപത്ത് വച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായി. ഈ മാസം നാലിനാണ് ഡല്‍ഹിയിലെ കാശ്മീരി ഗേറ്റിന് സമീപം…

Continue reading

You Missed

‘അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി’; മന്ത്രി എം ലിജു

‘അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി’; മന്ത്രി എം ലിജു

‘കോണ്‍ഗ്രസിനെ സേവിക്കണം, ലീഗിന്റെ കാല് തിരുമ്മണം, ബിജെപിയെ തഴുകണം, അതിനിടെ സിപിഐഎമ്മിനെ നന്നാക്കണം’; കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ്

‘കോണ്‍ഗ്രസിനെ സേവിക്കണം, ലീഗിന്റെ കാല് തിരുമ്മണം, ബിജെപിയെ തഴുകണം, അതിനിടെ സിപിഐഎമ്മിനെ നന്നാക്കണം’; കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ്

ലോക, കളങ്കാവല്‍, ബെത്‌ലഹേം കുടുംബ യൂണിറ്റ്.. ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ വിജയവുമായി ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ്

ലോക, കളങ്കാവല്‍, ബെത്‌ലഹേം കുടുംബ യൂണിറ്റ്.. ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ വിജയവുമായി ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ്

‘വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുന്നു; പിണറായി പറഞ്ഞതില്‍ എവിടെയാണ് ഭീഷണി?’; ടി ഐ മധുസൂദനന്‍

‘വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുന്നു; പിണറായി പറഞ്ഞതില്‍ എവിടെയാണ് ഭീഷണി?’; ടി ഐ മധുസൂദനന്‍

ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി