‘താമരൈ വാക്കുരുതി’; തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി

തമിഴ്‌നാട്ടില്‍ പ്രകടന പത്രിക പുറത്തിറക്കി ബിജെപി. താമരൈ വാക്കുരുതി എന്ന പേരിലാണ് പത്രിക. പ്രതിമാസം സ്ത്രീകള്‍ക്ക് 2000 രൂപയാണ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം. പ്രതിവര്‍ഷം മൂന്ന് പാചക വാതക സിലിണ്ടറുകള്‍, കുറ്റകൃത്യങ്ങളില്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റും, സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍ക്ക് 50 ലക്ഷം രൂപവരെ പലിശരഹിത വായ്പ, കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 9000 രൂപ നല്‍കും, ട്രോളിങ് നിരോധന സമയത്ത് മത്സ്യതൊഴിലാളികള്‍ക്കുള്ള സഹായം 8000 രൂപയാക്കും എന്നിങ്ങനെയാണ് മറ്റ് വാഗ്ദാനങ്ങള്‍. കേന്ദ്രമന്ത്രി ജെ പി നദ്ദയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.

ഓരോ സ്ഥാനാര്‍ഥികളും പ്രചാരണത്തിന്റെ അവസാന ലാപ്പിലാണ്. വീടുകള്‍ കയറിയുള്ള വോട്ടഭ്യര്‍ഥനയിലായിരുന്നു ചെന്നൈ സെയ്താപേട്ട മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ഥിയും ആരോഗ്യമന്ത്രിയുമായ മാ സുബ്രഹ്‌മണ്യം. ഡിഎംകെ മുന്നണി ശക്തിയോടെ മുന്നോട്ടുപോകുമെന്ന് മാ സുബ്രഹ്‌മണ്യം ട്വന്റിഫോറിനോട് പറഞ്ഞു. വിജയ് ഫാക്ടര്‍ ജനങ്ങള്‍ തീരുമാനി്ക്കുമെന്ന് മാ സുബ്രഹ്‌മണ്യം വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാഗര്‍കോവിലില്‍ പര്യടനം നടത്തും. ടിവികെ അധ്യക്ഷന്‍ വിജയുടെ റോഡ് ഷോ അല്‍പസമയത്തിനകം തിരുപ്പൂരില്‍ ആരംഭിക്കും.

Related Posts

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി
  • July 24, 2026

ഡൽഹി ജന്തർമന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് സൻസദ് ചലോ മാർച്ചിൽ എൻഐഎ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി. ഡൽഹി ഹൈക്കോടതിയാണ് ഹർജി തള്ളിയത്. എൻഐഎ അന്വേഷണത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്നും അതിൽ ഇടപെടാൻ ആകില്ലെന്നും ഡൽഹി…

Continue reading
സിജെപിയുടെ ആവശ്യങ്ങൾ കേട്ടു; നാളെ മൂന്നാം ഘട്ട ചർച്ച നടത്തും, ജെ പി നഡ്ഡ
  • July 24, 2026

സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി ജെ പി നഡ്ഡ. നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തും. രണ്ടുമണിക്കൂർ നേരമാണ് സിജെപി വക്താക്കളുമായി സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിജെപി, വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ഉറച്ചു…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

158 അറ്റൻഡ‍ർമാർ വേണ്ടയിടത്ത് 127 പേർ; പാചകത്തൊഴിലാളികളും ഇവർ തന്നെ, പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ അവസ്ഥ ആശങ്കപ്പെടുത്തുന്നത്; ഹൈക്കോടതി

റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

റെയ്‌ഡിനെത്തിയ ഉദ്യോഗസ്ഥരുടെ കാർ തകർത്ത സംഭവം; ഡ്രൈവർക്ക് നഷ്ടപരിഹാരം നൽകി ഇ ഡി

‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

‘പാർട്ടി സെക്രട്ടറി മാറുക എന്നത് നിങ്ങളുടെ സ്വപ്നം; പാർട്ടിയെ പുതുക്കി പണിയുകയാണ് ലക്ഷ്യം, ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തും’; എം വി ​ഗോവിന്ദൻ

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

സൻസദ് ചലോ മാർച്ച്; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതു താൽപര്യ ഹർജി തള്ളി

പി.കെ ശ്രീമതിക്ക് എതിരായ വ്യാജ വാർത്തയിൽ മുഖ്യമന്ത്രി ഇടപെടുന്നു; കർശന നടപടി സ്വീകരിക്കാൻ നിർദേശം