കേന്ദ്ര ബജറ്റിൽ ഉറ്റുനോക്കി കേരളം: വൻകിട വികസന പദ്ധതികൾക്ക് പണവും എയിംസും കിട്ടുമെന്ന് പ്രതീക്ഷ

തൃശൂരിൽ നിന്ന് ഒരു സീറ്റും രണ്ട് കേന്ദ്രമന്ത്രിയും ഉള്ള മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ദീർഘകാല ആവശ്യമായ എയിംസ് പ്രഖ്യാപനം കൂടി പ്രതീക്ഷിക്കുന്നുണ്ട് കേരളം

സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന വൻകിട വികസനപദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര ബജറ്റിൽ നീക്കിയിരിപ്പ് പ്രതീക്ഷിച്ച് കേരളം. വിഴിഞ്ഞം തുറമുഖം അനുബന്ധ വികസനത്തിന് 5000 കോടി അടക്കം വലിയൊരു പാക്കാജാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ പരിഗണനക്കായി നൽകിയിട്ടുള്ളത്. രണ്ട് കേന്ദ്രമന്ത്രിമാരുള്ള കേരളം ഇത്തവണ എയിംസും പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്തിന് മാത്രമല്ല രാജ്യത്തെ തന്നെ ആദ്യ ട്രാൻഷിപ്പ്മെന്റ് തുറമുഖം എന്ന നിലയിലാണ് വിഴിഞ്ഞം വളരാനിരിക്കുന്നത്. ഒന്നാം ഘട്ട കമ്മീഷനിംഗ് അടുത്തിരിക്കെ അനുബന്ധ വികസനത്തിന് ഒരുങ്ങുന്നത് വൻകിട പദ്ധതികളാണ്. കേന്ദ്രം നേരിട്ട് നടത്തുന്ന വികസന പ്രവർത്തനങ്ങൾക്ക് പുറമെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സംസ്ഥാന ഇടപടലിന് പ്രത്യേക മൂലധന നിക്ഷേപമായി 5000 കോടി വേണമെന്നാണ് കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. സിൽവർ ലൈനിന് കേന്ദ്രാനുമതിക്ക് ഒപ്പം കൂടുതൽ ട്രെയിനുകൾ ഓടിക്കാനാകും വിധം നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. കോഴിക്കോട് – വയനാട് തുരങ്കപാതക്ക് കേരളം 5000 കോടി രൂപയാണ് ചോദിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും അർഹമായ ആനൂകൂല്യങ്ങൾ തടഞ്ഞുവെച്ചുമുള്ള കേന്ദ്ര നയങ്ങൾ സംസ്ഥാനത്തിന് പ്രതിവർഷം 5710 കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുന്നുണ്ടെന്നാണ് സംസ്ഥാന ധനവകുപ്പിന്റെ കണക്ക്. വായ്പാ പരിധി വെട്ടിക്കുറക്കുന്ന നടപടി കേന്ദ്രം ഒരു വർഷത്തേക്കെങ്കിലും ഒഴിവാക്കണമെന്നും കേരളം ആവശ്യപ്പെടുന്നുണ്ട്. 

ഇതിന് പുറമെ ദേശീയ പാതാ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ സംസ്ഥാന സർക്കാർ ചെലവാക്കിയ തുകക്ക് ആനുപാതികമായി 6000 കോടി രൂപ അധികം കടമെടുക്കാൻ അനുമതി കൂടി വേണമെന്നാണ് സംസ്ഥാനത്തിൻ്റെ ആവശ്യം. റബ്ബർ താങ്ങുവില 250 രൂപയാക്കുക, കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്ര വിഹിതം 75 ശതമാനം ആക്കുക, ക്ഷേമ ആനുകൂല്യങ്ങളിലെ കേന്ദ്രവിഹിതത്തിൽ വർദ്ധന തുടങ്ങിയ വിവിധ ആവശ്യങ്ങളിലും ബജറ്റ് തീരുമാനം കാക്കുകയാണ് കേരളം. തൃശൂരിൽ നിന്ന് ഒരു സീറ്റും രണ്ട് കേന്ദ്രമന്ത്രിയും ഉള്ള മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ ദീർഘകാല ആവശ്യമായ എയിംസ് പ്രഖ്യാപനം കൂടി പ്രതീക്ഷിക്കുന്നുണ്ട് കേരളം.

  • Related Posts

    ‘വയനാട്ടിൽ LDFസർക്കാർ ടൗൺഷിപ്പ് പണിതു; പക്ഷെ UDF എത്ര രൂപ പിരിച്ചു എന്നതിൽ പോലും കൃത്യതയില്ല’; ബൃന്ദ കാരാട്ട്
    • March 30, 2026

    സമാനതകളില്ലാത്ത വികസനമാണ് കേരളത്തിൽ ഉണ്ടായതെന്ന് ബൃന്ദ കാരാട്ട്. കേന്ദ്ര അവഗണന മറികടന്നാണ് കേരളത്തിൽ വികസനങ്ങൾ ഉണ്ടായത്. കേന്ദ്രം എല്ലാ സംസ്ഥാനങ്ങളളിലും അവരുടെ അജണ്ട നടപ്പിലാക്കുന്നു. പക്ഷെ അത് കേരളത്തിൽ നടപ്പാവത്തത് ഇവിടെ ശക്തമായ ഇടതുപക്ഷം ഉണ്ടായത് കൊണ്ടാണ്. നിയമങ്ങൾ പോലും ബുൾഡോസ്…

    Continue reading
    ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എംഎല്‍സി സ്ഥാനം രാജിവച്ചു; മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി ഉടന്‍
    • March 30, 2026

    ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എംഎല്‍സി സ്ഥാനം രാജിവച്ചു. രാജ്യസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് രാജി. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി ഉടന്‍ ഉണ്ടാകുമെന്ന് ജെഡിയു അറിയിച്ചു. പുതിയ മുഖ്യമന്ത്രിയെ ബിജെപി ഉടന്‍ കണ്ടെത്തും. ബിഹാറിന് പുതിയ മുഖ്യമന്ത്രിയായി ബിജെപിയില്‍ നിന്ന്…

    Continue reading

    You Missed

    ‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

    ‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

    ‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

    ‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

    ‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

    ‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

    ‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

    ‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

    ‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

    ‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

    ‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ

    ‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ