പോളിങ് കുതിക്കുന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ

പൊടിപാറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ് ബൂത്തിലേക്ക്. ഭരണ തുടർച്ചയോ ഭരണ മാറ്റമോ എന്ന് വിധിയെഴുതാൻ ജനം തയ്യാറെടുത്തു കഴിഞ്ഞു. പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാൻ രണ്ട് കോടി 71 ലക്ഷത്തിലേറെ വോട്ടേഴ്സാണ് പോളിങ് ബൂത്തിലേക്കെത്തുന്നത്. വാനോളം പ്രതീക്ഷയിലാണ് മുന്നണികളും. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.

സംസ്ഥാനത്തെ രാഷ്ട്രീയചൂടിലാക്കിയ 23 ദിവസത്തിന് ശേഷമാണ് പോളിങ് ബൂത്തിലേക്ക് കേരളം എത്തുന്നത്. 883 സ്ഥാനാർഥികളാണ് തിരഞ്ഞെടുപ്പ് കളത്തിൽ. ആകെ 30495 പോളിങ് ബൂത്തുകൾ. ഇതിൽ 2040 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. 160 കമ്പനി കേന്ദ്രസേനയ്ക്കാണ് പ്രശ്നബാധിത ബൂത്തുകളുടെ സുരക്ഷാചുമതല. പൊലീസും സ്പെഷ്യൽ പൊലീസും ഉൾപ്പടെ 76000 പേരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. 1.46 ലക്ഷം ഉദ്യോഗസ്ഥർക്കാണ് തിരഞ്ഞെടുപ്പ് ചുമതല.

  • an hour ago നേമം യു ഡി എഫിന്റെ കരുത്തുറ്റ മണ്ഡലമായി മാറും: കെ.എസ് ശബരീനാഥൻ നേമം യു ഡി എഫിന്റെ കരുത്തുറ്റ മണ്ഡലമായി മാറും. കോടി കണക്കിന് രൂപ നേമത്ത് ബിജെപി ചിലവാക്കി. ഉത്തരേന്ത്യൻ മോഡലാണ്ബിജെപി നടപ്പാക്കിയത്. പക്ഷെ നേമത്ത് ജയിക്കുക യു ഡി എഫ് ആയിരിക്കുമെന്ന് കെ.എസ് ശബരീനാഥൻ
  • 2 hours ago പോളിങ് ശതമാനം 21.14 ശതമാനം കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂ
  • 3 hours ago ‘കേരളത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ്’: അനിൽ ആന്റണി കേരളത്തിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിതെന്ന് അനിൽ ആന്റണി. ജനങ്ങൾ മാറ്റത്തിനുവേണ്ടി വോട്ട് ചെയ്യണം. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ എല്ലാ ജില്ലകളിലും എൻഡിഎയ്ക്ക് ശക്തരായ സ്ഥാനാർത്ഥികളാണ് ഉള്ളത്. ഭൂരിഭാഗം പേരും വിജയിക്കും. ബിജെപി തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രധാനപ്പെട്ട ധ്രുവമാകുമെന്ന് അനിൽ ആന്റണി.
  • 3 hours ago ‘എൽഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങൾ ഉറപ്പുവരുത്തും’: എം വി ഗോവിന്ദൻ എൽഡിഎഫിന്റെ മൂന്നാമത്തെ ടേമിലേക്കുള്ള യാത്ര ജനങ്ങൾ ഉറപ്പുവരുത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രശ്നം വികസനത്തെക്കുറിച്ച് പറയാൻ കഴിയാത്തത്. വൻ ഭൂരിപക്ഷം നൽകി കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനെ അധികാരത്തിൽ എത്തിക്കുന്നതിനുള്ള ഉത്സാഹമാണ് കാണുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
  • 3 hours ago ‘വട്ടിയൂർക്കാവ് ഉൾപ്പെടെ നൂറ് സീറ്റുകളിൽ യുഡിഎഫ് ജയിക്കും’: കെ മുരളീധരൻ വട്ടിയൂർക്കാവ് ഉൾപ്പെടെ നൂറ് സീറ്റുകളിൽ യുഡിഎഫ് ജയിക്കുമെന്ന് കെ മുരളീധരൻ. ജനം മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള സൂചനയാണ് പോളിങ് ബൂത്തിലെ നീണ്ട ക്യൂ എന്ന് കെ മുരളീധരന്‍ പറഞ്ഞു. യുഡിഎഫ് ഒന്നാം സ്ഥാനത്തിന് വേണ്ടിയാണ് മത്സരിക്കുന്നത്. നൂറ് സീറ്റിൽ ഉറച്ചുനിൽക്കുകയാണെന്നും കെ മുരളീധരൻ പറഞ്ഞു.
  • 4 hours ago ‘ബിജെപി നിർണായക ശക്തിയാകും’; രാജീവ് ചന്ദ്രശേഖർ നാടിനെ രക്ഷിക്കാൻ ജനങ്ങൾക്ക് ലഭിക്കുന്ന നിർണായകമായ തിരഞ്ഞെടുപ്പാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും, NDA സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ. ജനങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വലിയ മാറ്റം സൃഷ്ടിക്കും. ബിജെപിക്ക് നല്ല ആത്മവിശ്വാസമുണ്ട്. സിപിഎമ്മിനും കോൺഗ്രസിനും ക്ലിയർ മാൻഡേറ്റ് കിട്ടില്ല. ബിജെപി നിർണായക ശക്തിയാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു
  • 4 hours ago പാലക്കാട് ശോഭാ സുരേന്ദ്രനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചില ആളുകള്‍ ഭീഷണിയാണെന്ന് കാണുമ്പോള്‍ എതിരാളികള്‍ അയാളെ ലിസ്റ്റിട്ട് വയ്ക്കും എന്നിട്ട് അവരെ വ്യക്തികളെ ഹത്യ ചെയ്ത് ഇല്ലാതാക്കും. അതാണ് പാലക്കാട് കണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു
  • 5 hours ago ‘മത്സരിച്ച ഭൂരിപക്ഷം സീറ്റുകളും ലീഗ് നേടും’: പികെ കുഞ്ഞാലിക്കുട്ടി മത്സരിച്ച ഭൂരിപക്ഷം സീറ്റുകളും ലീഗ് നേടുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. എല്ലായിടത്തും നല്ല മത്സരമാണ് നടക്കുന്നത്. ബിജെപി ഉത്തരേന്ത്യയിൽ ചെയ്യുന്ന പണി ആണ് ഇവിടെ ചെയ്യുന്നത്. അത് ഇവിടെ ക്ലച്ച് പിടിക്കില്ല. അതുകൊണ്ടാണ് ഓരോ തിരഞ്ഞെടുപ്പിലും അക്കൗണ്ട് തുറക്കും പിന്നെ ക്ലോസ് ആകും എന്ന നില വരുന്നത്. ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കാൻ സാധ്യത കുറവാണെന്ന് അദേഹം പറഞ്ഞുയ
  • 5 hours ago ‘UDF അധികാരത്തിൽ വരും’; പാണക്കാട് സാദിഖലി തങ്ങൾ UDF അധികാരത്തിൽ വരുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ. ഇത്തവണ മികച്ച റിസൾട്ട്‌ ഉണ്ടാകും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് മുതലുള്ള തരംഗമാണ്. ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും മികച്ച വിജയം നേടി. ഫൈനലിൽ നല്ല ഗോൾ അടിച്ചു കൊണ്ടിരിക്കുന്നു. റെക്കോർഡ് വിജയം ഇത്തവണ ഉണ്ടാകും. ലീഗ് മികച്ച വിജയം നേടുമെന്ന് പാണക്കാട് സാദിഖലി തങ്ങൾ
  • 6 hours ago യു ഡി എഫ് തരംഗമായിരിക്കും നടക്കുക: സണ്ണി ജോസഫ് യു ഡി എഫ് തരംഗമായിരിക്കും നടക്കുകയെന്നും 100 ലധികം സീറ്റ്‌ നേടുമെന്നും കെപിസിസി അധ്യക്ഷൻ‌ സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലെ തരംഗം ആവർത്തിക്കും. പേരാവൂരിൽ പതിനായിരത്തിന് മുകളിൽ‌ ഭൂരിപക്ഷം ലഭിക്കും. മൂന്ന് പ്രാവശ്യം ജയിച്ചു, നാലാമതും ജയിക്കുമെന്നും സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട് വോട്ടിന് പണം നൽകിയ സംഭവത്തിൽ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന പരാതി; ലീഗ് മന്ത്രിമാരുടെ യോഗം വിളിച്ച് മുസ്‌ലീം ലീഗ് നേതൃത്വം

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

പ്രിയങ്ക വയനാടിന്റെ കാർഷിക സംസ്കാരം ഉൾകൊള്ളുന്ന വ്യക്തി; വിദൂരതയിൽ നിന്നാണെങ്കിലും കള്ളാടി ദുരന്തത്തിൽ പ്രിയങ്ക ഗാന്ധി ഫലപ്രദമായി ഇടപെട്ടുവെന്ന് ടി സിദ്ദിഖ്

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാ വിധി തിങ്കളാഴ്ച

സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പോലും വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; വി എസ് സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പോലും വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; വി എസ് സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

തിരു. മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്: 2019-21 കാലത്ത് മാത്രം നടന്നത് 46 ലക്ഷം രൂപയുടെ വെട്ടിപ്പ്; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍

തിരു. മെഡിക്കല്‍ കോളജ് സാമ്പത്തിക ക്രമക്കേട്: 2019-21 കാലത്ത് മാത്രം നടന്നത് 46 ലക്ഷം രൂപയുടെ വെട്ടിപ്പ്; ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഗുരുതര കണ്ടെത്തലുകള്‍

സിപാസ് സൊസൈറ്റിക്ക് കീഴിലെ സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കി എം ജി സര്‍വകലാശാല

സിപാസ് സൊസൈറ്റിക്ക് കീഴിലെ സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാന്‍ നോട്ടീസ് നല്‍കി എം ജി സര്‍വകലാശാല