രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം; അഞ്ച് ദിവസത്തിനിടെ മരിച്ചത് അഞ്ച് കുട്ടികള്‍

രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം പടരുന്നു. അഞ്ച് ദിവസത്തിനിടെ അഞ്ച് കുട്ടികളാണ് മരിച്ചത്. അസുഖത്തിന്റെ കാരണം കണ്ടെത്താന്‍ ഗ്രാമത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ തുടരുകയാണ്.

രാജസ്ഥാനിലെ ഘാട്ട, ലാല്‍പുര ഗ്രാമങ്ങളിലാണ് ഭീതി വിതച്ചുകൊണ്ട് അജ്ഞാതരോഗം പടരുന്നത്. ഈ രണ്ട് ഗ്രാമങ്ങളും സലുമ്പാര്‍ ജില്ലയിലാണ്. ഗ്രാമങ്ങളില്‍ ആര്‍എന്‍ടി മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തിലാണ് വിപുലമായ പരിശോധനകള്‍ നടക്കുന്നത്. ആളുകളുടെ രക്തത്തിന്റെ സാമ്പിളുകളും പ്രദേശത്തെ ജലസ്രോതസില്‍ നിന്നുള്ള സാമ്പിളുകളും ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ട്.

രോഗം പകരുന്നത് എങ്ങനെയെന്നോ രോഗത്തിന്റെ കാരണം എന്തെന്നോ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. മരിച്ച കുട്ടികള്‍ എല്ലാവരും രണ്ട് വയസിനും നാല് വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. പനിയും ഛര്‍ദിയും എല്ലാ കുട്ടികള്‍ക്കുമുണ്ടായിരുന്നു. രണ്ട് കുട്ടികള്‍ ഏപ്രില്‍ ഒന്നിനും മൂന്ന് കുട്ടികള്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷവുമാണ് മരിച്ചത്. പ്രദേശവാസികളും പരിഭ്രാന്തിയിലാണ്. എത്രയും വേഗം രോഗകാരണം കണ്ടെത്തുമെന്നും പ്രതിരോധിക്കുമെന്നും രാജസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു.

Related Posts

നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ബിഹാർ മുഖ്യമന്ത്രി പദം രാജിവയ്ക്കും
  • April 10, 2026

ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ്കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ ചെയർമാൻ സി പി രാധാകൃഷ്ണന്റെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. ബിഹാർ മുഖ്യമന്ത്രി പദം നിതീഷ് കുമാർ വൈകാതെ രാജിവയ്ക്കും. ഈ മാസം പതിനാലിന് ബിഹാറിൽ എൻഡിഎ സർക്കാർ പുതിയ മുഖ്യമന്ത്രിയെ…

Continue reading
‘വനിതകൾക്കും ഗൃഹനാഥന്മാർക്കും തൊഴിലില്ലാത്ത യുവാക്കൾക്കും പ്രതിമാസം 3000 രൂപ, പശുക്കടത്തിനെതിരെ കർശന നിയമം കൊണ്ടുവരും’; ബംഗാളിൽ ബിജെപിയുടെ 15 വാഗ്ദാനങ്ങൾ
  • April 10, 2026

പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിജെപി പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അമിത് ഷായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. നുഴഞ്ഞുകയറ്റത്തിനെതിരെയുള്ള നടപടികൾ, തൃണമൂൽ കോൺഗ്രസിന്റെ അഴിമതി തുറന്നുകാട്ടുന്ന ധവളപത്രം, ഒരു കോടി പുതിയ തൊഴിലവസരങ്ങൾ എന്നിവ 15 വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

രണ്ട് വനിതകള്‍ അടക്കം ലോക കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ 52 റഫറിമാര്‍; പട്ടിക പുറത്തുവിട്ട് ഫിഫ

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

ഹോർമുസിൽ ഇറാൻ ഏർപ്പെടുത്തിയ ടോൾ അനുവദിക്കില്ല, കടലിടുക്ക് ഉടൻ തുറക്കും; ഡൊണൾഡ് ട്രംപ്

പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി, ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം

പോളിംഗ് ബൂത്തിൽ ചട്ടങ്ങൾ ലംഘിച്ചു; കെ സുധാകരനെതിരെ പരാതി, ബൂത്തിൽ കയറിയത് അനുയായിയോടൊപ്പം

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; ‘ കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം’

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; ‘ കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്നാണ് നിഗമനം’

ഉപമുഖ്യമന്ത്രി പദവി; ‘ മുസ്ലീം ലീഗ് അത്തരം വിഷയങ്ങളിലൊന്നും യാതൊരു പ്രശ്‌നവുമുണ്ടാക്കാന്‍ പോകുന്നില്ല’; കെഎന്‍എ ഖാദര്‍

ഉപമുഖ്യമന്ത്രി പദവി; ‘ മുസ്ലീം ലീഗ് അത്തരം വിഷയങ്ങളിലൊന്നും യാതൊരു പ്രശ്‌നവുമുണ്ടാക്കാന്‍ പോകുന്നില്ല’; കെഎന്‍എ ഖാദര്‍

‘ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല; ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍’; ഷോണ്‍ ജോര്‍ജ്

‘ക്രൈസ്തവ മുഖപത്രമായി ദീപികയെ ഇനി അംഗീകരിക്കില്ല; ദീപികയ്ക്ക് മുഖപ്രസംഗം എഴുതി നല്‍കുന്നത് കെസി വേണുഗോപാല്‍’; ഷോണ്‍ ജോര്‍ജ്